• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കത്തോലിക്ക സഭ ലൈംഗിക സദാചാര പ്രതിസന്ധിയിലെന്ന് ബിഷപ്പ്


Updated: August 3, 2018, 4:19 PM IST
കത്തോലിക്ക സഭ ലൈംഗിക സദാചാര പ്രതിസന്ധിയിലെന്ന് ബിഷപ്പ്

Updated: August 3, 2018, 4:19 PM IST
ന്യൂയോർക്ക്: അമേരിക്കൻ ആർച്ച് ബിഷപ്പിനെതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ കത്തോലിക്ക സഭയിലെ സദാചാര ധാർമിക പരാജയങ്ങളെ തുറന്നുകാട്ടുന്നതാണെന്ന് അമേരിക്കയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ ഡാനിയേൽ ദിനാർദോ പറഞ്ഞു.

'കത്തോലിക്ക സഭയുടെ മുതിർന്ന പുരോഹിതരിൽ ഒരാളായ ആർച്ച് ബിഷപ്പ് തിയോഡോർ മക്കാർക്കെതിരായ ആരോപണങ്ങളെക്കുറിച്ച് സമിതി പരിശോധിക്കും. ഞങ്ങളുടെ സഭ ലൈംഗിക സദാചാരത്തിൻറെ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. മുൻകാല പാപങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടുമാത്രമേ മുന്നോട്ടുപോകാനാകൂ'- കർദിനാൾ പറഞ്ഞു. കത്തോലിക്കാസഭയും വൈദികരും ലൈംഗിക ആരോപണങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ് കർദിനാളിന്റെ പ്രസ്താവന.

ബാലപീഡന ആരോപണങ്ങളെ തുടർന്ന് വാഷിങ്ടണിലെ കർദിനാൾ തിയോഡോർ മക്കാർക്ക് രാജിവച്ചിരുന്നു. തിങ്കളാഴ്ച സമാന ആരോപണം നേരിടുന്ന ആസ്ത്രേലിയയിലെ അഡ്ലെയിഡിലെ ആർച്ച് ബിഷപ്പ് ഫിലിപ്പ് വിൽസന്റെ രാജി വത്തിക്കാൻ സ്വീകരിച്ചിരുന്നു. മറ്റൊരു ആസ്ത്രിലേയൻ കർദിനാൾ ജോർജ് പെൽ ലൈിംഗിക പരാതികളിൽ ദശാബ്ദക്കാലമായി വിചാരണ നേരിടുകയാണ്.

‌പെൻസിൽവാനിയയിലെ ബിഷപ്പ് റൊണാൽഡ് ഗെയ്നർ 1940ന് ശേഷം സെമിനാറികളിലും പള്ളികളിലും പ്രായപൂർത്തിയാകാത്തവരെ പീഡിപ്പിച്ച 71 വൈദികരുടെ പട്ടിക കഴിഞ്ഞദിവസം പുറത്ത് വിട്ടിരുന്നു. ലൈംഗിക പീഡനത്തിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ബിഷപ്പുമാരെ മാറ്റണമെന്ന് രൂപതയോടും ഗെയ്നര്‍ ആവശ്യപ്പെട്ടു.

'ആരോപണം നേരിടുന്ന ബിഷപ്പുമാരെയും മറ്റ് ജീവനക്കാരെയും പദവികളിൽ നിന്ന് നീക്കുന്നത് വിവാദമായേക്കാം. പക്ഷെ ബിഷപ്പ് എന്ന നിലയിൽ സഭാ തലവന്മാർ ഉന്നതമായ നിലവാരം പുലർത്തണമെന്ന് ഉറച്ച് വിശ്വസിക്കുന്നു' - ഗെയ്നർ വ്യക്തമാക്കി.

ലൈംഗിക ആരോപണങ്ങൾ നേരിടുന്ന ചിലിയിലെ മുഴുവൻ ബിഷപ്പുമാരും മെയ് മാസത്തിൽ മാർപാപ്പക്ക് രാജി സമർപ്പിച്ചിരുന്നു. ഇതിൽ അഞ്ചുപേരുടെ രാജി വത്തിക്കാൻ സ്വീകരിച്ചിട്ടുണ്ട്.

50 വർഷം മുമ്പ് പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലാണ് ആർച്ച് ബിഷപ്പ് കർദിനാൾ തിയോഡോർ മക്കാർക്ക് വത്തിക്കാനിലെ പദവികള്‍ രാജിവച്ചത്. മക്കാർക്കിന്‍റെ രാജി സ്വീകരിച്ചതായി വത്തിക്കാൻ വ്യക്തമാക്കി.

ലൈംഗികാരോപണം നേരത്തെ നിഷേധിച്ചിരുന്നുവെങ്കിലും സമ്മർദം ശക്തമായ സാഹചര്യത്തിലാണ് മക്കാർക്കിന്‍റെ രാജി. കർദിനാൾ പദവി നഷ്ടപ്പെട്ട മക്കാർക്കിനെ അന്വേഷണം പൂർത്തിയാകുന്നത് വരെ ഏകാന്തവാസത്തിനയക്കുമെന്നും വത്തിക്കാൻ വ്യക്തമാക്കി. പൊതുപദവികൾ വഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയിട്ടുണ്ട്.

അതേസമയം അമ്പത് വർഷം മുമ്പ് നടന്ന സംഭവം ഓർമയില്ലെന്ന നിലപാടിലാണ് കർദിനാൾ. 70കളിൽ ന്യൂയോർക്കിലെ ഒരു പള്ളിയിൽ വൈദികനായി ജോലി ചെയ്യവേ തിയോഡോർ മക്കാർക്ക് യുവതിയെ പീഡിപ്പിച്ചത് ഇപ്പോഴത്തെ ആ‌ർച്ച് ബിഷപ്പ് തിമോത്തി ദോളനാണ് പുറത്തുവിട്ടത്. തുടർന്ന് നടന്ന പ്രാഥമികാന്വേഷണത്തിൽ ഇക്കാര്യത്തിൽ വാസ്തവമുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു.

ന്യൂ ജേഴ്സിയിലെ ഒരു സെമിനാരിയിൽ തിയോഡോർ മക്കാർക്ക് പീ‍ഡിപ്പിച്ചെന്ന് വൈദിക പട്ടത്തിന് പഠിക്കുന്ന ചിലരും ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണം ഇതുവരെ തിയോഡോർ മക്കാർക്ക് നിഷേധിച്ചിട്ടില്ല. 1927 ൽ രാഷ്ട്രീയ സമ്മർദങ്ങളെ തുടർന്ന് രാജിവച്ച ഫാദ‍ർ ലൂയീസ് ബില്ലോട്ടിന് ശേഷം കർദിനാൽ പദവി ഉപേക്ഷിക്കേണ്ടിവന്ന ആദ്യ ആളായി മാറിയിരിക്കുകയാണ് ഇതോടെ തിയോഡോർ മക്കാർക്ക്.

 
First published: August 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍