• HOME
 • »
 • NEWS
 • »
 • world
 • »
 • G-20 | കശ്മീരിനു പുറമേ ല‍ഡാക്കിലും ജി-20 നടത്തും; ഉറച്ച നീക്കവുമായി കേന്ദ്രം

G-20 | കശ്മീരിനു പുറമേ ല‍ഡാക്കിലും ജി-20 നടത്തും; ഉറച്ച നീക്കവുമായി കേന്ദ്രം

ഇൻഡോനേഷ്യയിലെ ബലിയിൽ നടന്ന ജി-20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുത്തു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Last Updated :
 • Share this:
  അടുത്ത വർഷത്തെ ജി-20 ഉച്ചകോടി (G-20 meetings) ജമ്മു കശ്‌മീരിന് (Jammu and Kashmir) പുറമേ ലഡാക്കിലും (Ladakh) നടത്തുന്നതിനെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. ജമ്മു കശ്‌മീരില്‍ ജി-20 സമ്മേളനം നടത്തുന്നതിനെതിരെ ചൈനയും പാകിസ്ഥാനും പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നീക്കം.

  2020 മെയ് മുതൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ സംഘർഷം നടന്നു വരികയാണ്. അതിർത്തി പ്രദേശത്ത് യോഗങ്ങൾ നടത്താനുള്ള സർക്കാരിന്റെ നീക്കം ചൈനക്ക് മുഖത്തടിയേൽക്കുന്നതിനു തുല്യമാണെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

  വിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് സമ്മേളനത്തിനാവശ്യമായ നടപടികൾ ഏകോപിക്കാൻ ഡിവിഷണൽ കമ്മീഷണർ സൗഗത് ബിശ്വാസ്, ലേ-കാർഗിൽ റേഞ്ച് ഡിഐജി ജുനൈദ് മെഹ്മൂദ് എന്നിവരെ ലഡാക്കിലെ ലഫ്റ്റന്റ് ​ഗവർണർ ആർ.കെ മാത്തൂർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജി-20 സമ്മേളനത്തിനു മുന്നോടിയായി ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ജമ്മു കശ്മീരിൽ അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. ഇൻഡോനേഷ്യയിലെ ബലിയിൽ നടന്ന ജി-20 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുത്തു.

  ജമ്മു കശ്മീരിൽ ജി-20 മീറ്റിങ്ങ് നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ പാകിസ്ഥാൻ രൂക്ഷമായി വിമർശിച്ചിരുന്നു. ''ഏകപക്ഷീയമായ ഇത്തരം നീക്കങ്ങളിലൂടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുന്നത് അധികാരികൾ ഒഴിവാക്കണം", എന്നാണ് ഇതേക്കുറിച്ച് ചൈന പ്രതികരിച്ചത്.

  ഇതാദ്യമായിട്ടാകും ജമ്മു കശ്മീർ ഇത്തരമൊരു അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയാകുക. ഇന്ത്യ ജി-20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നതും ആദ്യമായാണ്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലായി ജി-20-യുടെ 200 യോഗങ്ങളാണ് നടക്കുക. 2023 ഡിസംബർ 1 മുതൽ നവംബർ 30 വരെയായിരിക്കും സമ്മേളനം നടക്കുക. 2023-ലെ ജി-20 ഉച്ചകോടിയുടെ വേദിയായി കൊച്ചിയേയും പരിഗണിക്കുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 40 രാജ്യങ്ങളിലെ ഭരണാധികാരികളും വർക്കിങ് ഗ്രൂപ്പുകളും പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. അംഗ രാജ്യങ്ങളുടെ തലവന്മാരും ധനമന്ത്രിമാരും അതത് രാജ്യത്തെ സെൻട്രൽ ബാങ്ക് ഗവർണ്ണർമാരും ഇതിലുൾപ്പെടും. വിദേശകാര്യ മന്ത്രാലയത്തിനാണ് യോഗങ്ങളുടെ മേൽനോട്ടച്ചുമതല. യുഎസ്എ, യുകെ, ഇന്ത്യ, ഓസ്‌ട്രേലിയ, കാനഡ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, മെകിസ്‌കോ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ചൈന, ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ 20 രാജ്യങ്ങള്‍ ഉള്‍പ്പെട്ടതാണ് ജി20. എല്ലാ യോഗങ്ങളിലും സ്പെയിൻ സ്ഥിര അതിഥിയായി പങ്കെ‌ടുക്കാറുണ്ട്. 1999 സെപ്റ്റംബർ 26നാണ് സംഘടന രൂപീകരിച്ചത്.

  ജി-20 ഉച്ചകോടിക്കു മുന്നോടിയായി ലോഗോ ഡിസൈൻ മത്സരത്തിൽ പങ്കെടുക്കാൻ യുവാക്കളിൽ നിന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അപേക്ഷകൾ ക്ഷണിച്ചിരുന്നു. യുവാക്കളോട് മത്സരത്തിൽ പങ്കെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആവശ്യപ്പെട്ടിരുന്നു.

  Summary: India plans to hold G20 summit in Ladakh apart from Kashmir
  Published by:Meera Manu
  First published: