• HOME
  • »
  • NEWS
  • »
  • world
  • »
  • Sri Lanka | ശ്രീലങ്കയില്‍ ഒറ്റ ദിവസം വര്‍ധിച്ചത് പെട്രോളിന് 77 രൂപയും, ഡീസലിന് 55 രൂപയും

Sri Lanka | ശ്രീലങ്കയില്‍ ഒറ്റ ദിവസം വര്‍ധിച്ചത് പെട്രോളിന് 77 രൂപയും, ഡീസലിന് 55 രൂപയും

ഇതോടെ ശ്രീലങ്കയില്‍ പെട്രോളിന് ലിറ്ററിന് 254 രൂപയും, ഡീസലിന് 176 രൂപയുമായി.

  • Share this:
    കൊളമ്പോ: ഒറ്റദിവസത്തില്‍ ശ്രീലങ്കയില്‍ (Sri Lanka) പെട്രോളിന് ലിറ്ററിന് 77 രൂപയും, ഡീസലിന് 55 രൂപയും വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പ്രാദേശിക ഉപകമ്പനിയായ ലങ്ക ഐഒസി ഇന്ധനവില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ശ്രീലങ്കയിലെ പൊതുമേഖലാ എണ്ണ-വാതക സ്ഥാപനമായ സിലോണ്‍ പെട്രോളിയം വില വര്‍ധിപ്പിച്ചത്.

    ലങ്കയിലെ കറന്‍സിയായ ശ്രീലങ്കന്‍ റൂപ്പീസിന് ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ്. ശ്രീലങ്കന്‍ രൂപയില്‍ ഡീസലിന് 50 രൂപയും, പെട്രോളിനും 75 രൂപയും ഐഒസി വര്‍ദ്ധിപ്പിച്ചിരുന്നു.

    സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ പെട്രോളിന് 43.5 ശതമാനവും, ഡീസലിന് 45.5 ശതമാനവും വര്‍ദ്ധനവാണ് നടത്തിയത്. ഇതോടെ ശ്രീലങ്കയില്‍ പെട്രോളിന് ശ്രീലങ്കന്‍ രൂപയില്‍ ലിറ്ററിന് 254 രൂപയും, ഡീസലിന് 176 രൂപയുമായി.

    Also Read-Ukraine | യുദ്ധബാധിത പ്രദേശങ്ങളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സഹായിക്കണം; യുക്രെയ്ൻ വിടാൻ വിസമ്മതിച്ച്‌ ഇന്ത്യൻ ഡോക്ടർ

    ഫ്ളെക്സിബിള്‍ എക്സ്ചേഞ്ച് റേറ്റ് പ്രഖ്യാപിക്കാനുള്ള ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ധന വില വര്‍ധന. സിലോണ്‍ പെട്രോളിയം കോര്‍പറേഷന്റെ പുതിക്കിയ പെട്രോള്‍ വില ലങ്ക ഐഒസിയുടേതിന് തുല്യമാണ്, അതേസമയം ഡീസലിന് ലങ്ക ഐഒസി വിലയേക്കാള്‍ 38 രൂപ കുറവാണ്.

    Saudi Arabia| സൗദി അറേബ്യയിൽ ഒറ്റ ദിവസം നടപ്പാക്കിയത് 81 വധശിക്ഷകൾ; സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷ

    സമീപകാലത്തെ ഏറ്റവും വലിയ കൂട്ട വധശിക്ഷ ( mass execution) നടപ്പാക്കി സൗദി ഭരണകൂടം (Saudi Arabia). കഴിഞ്ഞ ശനിയാഴ്ച്ച 81 വധശിക്ഷയാണ് സൗദിയിൽ നടപ്പാക്കിയത്. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

    Also Read-Israel-Turkey | അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും ഭിന്നത പരിഹരിക്കുമെന്ന പ്രഖ്യാപനവുമായി ഇസ്രായേലും തുർക്കിയും

    കൊലപാതകം, തീവ്രവാദ പ്രവർത്തനം തുടങ്ങിയ വകുപ്പുകളിൽ ശിക്ഷിക്കപ്പെട്ടവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. 81 പേരില്‍ 73 പേര്‍ സൗദി പൗരന്മാരും ഏഴ് പേര്‍ യെമനികളും ഒരാള്‍ സിറിയന്‍ പൗരനുമാണ്.

    നിരപരാധികളായവരേയും സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയതുൾപ്പെടെ വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരും "അൽ-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്, യെമനിലെ ഹൂതി വിമതരെ പിന്തുണയ്ക്കുന്നവർ എന്നിവരും വധിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് രാജ്യം അറിയിച്ചു.

    പ്രതികൾക്ക് നിയമപ്രകാരമുള്ള എല്ലാ അവകാശങ്ങളും അഭിഭാഷകനെ ചുമതലപ്പെടുത്താനുള്ള അവകാശവും നൽകിയിരുന്നതായി വാർത്താ ഏജൻസി റിപ്പോർട്ടിൽ പറയുന്നു. നിരവധി ഹീനമായ കുറ്റകൃത്യങ്ങളിൽ ഇവർ കുറ്റവാളികളാണെന്ന് കണ്ടെത്തിയതായും നിരപരാതികളായ സാധാരണ പൗരന്മാരേയും നിയമപാലകരേയും കൊലപ്പെടുത്തിയതായി തെളിഞ്ഞുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
    Published by:Jayesh Krishnan
    First published: