നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Black Muslims | മതവും വർണ്ണവിവേചനവും; വിവാഹ മാർക്കറ്റിൽ കറുത്ത വംശജരായ മുസ്ലീങ്ങൾ നേരിടുന്ന വെല്ലുവിളികൾ

  Black Muslims | മതവും വർണ്ണവിവേചനവും; വിവാഹ മാർക്കറ്റിൽ കറുത്ത വംശജരായ മുസ്ലീങ്ങൾ നേരിടുന്ന വെല്ലുവിളികൾ

  ഒരു മുസ്ലീം ആയതും കറുത്ത വർഗക്കാരനായതും തന്റെ ഡേറ്റിംഗിൽ വരെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഈ യുവാവ് തുറന്നു പറയുന്നു.

  ഖല്ലം ഷബ്ബാസ്

  ഖല്ലം ഷബ്ബാസ്

  • Share this:
   "നീ ഒരു നല്ല ആളാണ്. എന്റെ സഹോദരിക്ക് അനുയോജ്യനുമാണ്. എന്നാൽ നീ കറുത്ത വർഗക്കാരനായി പോയി" എന്ന് തന്നോട് പറഞ്ഞിട്ടുള്ളവരുണ്ടെന്ന് യു കെയിൽ താമസിക്കുന്ന ഖല്ലം ഷബ്ബാസ് പറയുന്നു. താൻ ഒരു മുസ്ലീം ആയതും കറുത്ത വർഗക്കാരനായതും തന്റെ ഡേറ്റിംഗിൽ വരെ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ഈ യുവാവ് തുറന്നു പറയുന്നു.

   "ഒരു വശത്ത് മതം വിലങ്ങു തടിയാകുന്നു മറുവശത്ത് വംശവും", 28കാരനായ ഖല്ലം ഷബ്ബാസ് റേഡിയോ 1 ന്യൂസ്‌ബീറ്റിനോട് പറഞ്ഞു. ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിൽ താമസിക്കുന്ന ഖല്ലം, താൻ ഇഷ്ടപ്പെടുന്ന ഒരാളുടെ കുടുംബാംഗത്തെ കാണാൻ പോകുമ്പോൾ തനിയ്ക്ക് പിരിമുറുക്കം അനുഭവപ്പെടുന്നതായും വ്യക്തമാക്കി. അതുകൊണ്ട് തന്നെ തന്റെ വംശത്തിന് പുറത്തുള്ള ഒരാളെ വിവാഹം കഴിക്കാൻ തനിയ്ക്ക് രണ്ടാമതായി ചിന്തിക്കേണ്ടി വരുന്നുവെന്നും ഖല്ലം പറയുന്നു.

   ഇങ്ങനെ ചിന്തിക്കുന്ന ഏക യുവാവ് അല്ല ഖല്ലം. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഡേറ്റിംഗ് ആപ്പുകളിൽ ഒന്നായ മുസ്മാച്ചിലെ (Muzmatch) 400 ലധികം ഉപയോക്താക്കളിൽ നടത്തിയ ഒരു സർവേ പ്രകാരം 74% കറുത്തവർഗ്ഗക്കാരും തങ്ങൾക്ക് ഒരു പങ്കാളിയെ ലഭിക്കുന്നതിൽ തങ്ങളുടെ വംശീയത ഒരു തടസ്സമായി മാറുന്നതായി വ്യക്തമാക്കുന്നു.

   വംശീയത, വർണ്ണവിവേചനം എന്നിവ പോലുള്ള പ്രശ്‌നങ്ങളാണ് പലരും ചൂണ്ടിക്കാട്ടുന്നത്. 31കാരിയായ കായയെ സംബന്ധിച്ചിടത്തോളം, ഡേറ്റിംഗ് ലോകത്ത് ഒരു കറുത്തവർഗക്കാരിയായ മുസ്ലീം സ്ത്രീ എന്ന നിലയിൽ താൻ ഏറെ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് പറയുന്നു. എന്നാൽ, "നിങ്ങളെ കാണാൻ വളരെ വിചിത്രമാണെന്നും കറുത്ത നിറമുള്ള ഭാര്യയും തവിട്ടുനിറത്തിലുള്ള കുഞ്ഞുങ്ങളും ഉണ്ടാകാൻ ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ധാരാളം പുരുഷന്മാർ ഉണ്ടെന്നും" കായ പറയുന്നു. എന്നാൽ ഇത് ഒരു അഭിനന്ദനമായല്ല തോന്നുന്നതെന്നും കായ വ്യക്തമാക്കി.

   ഡേറ്റിംഗിൽ ഖല്ലമിനും കായയ്ക്കും നേരിടേണ്ടി വന്ന അനുഭവങ്ങൾ കറുത്ത മുസ്ലീം വിഭാഗക്കാർ നേരിടുന്ന പൊതുവായ പ്രശ്നമാണ്. മുസ്ലീമായി ജനിച്ച ഖല്ലം, ആളുകൾ "എന്നെ മറ്റൊരു തരത്തിലാണ് നോക്കുന്നതെന്ന്" പറയുന്നു, എപ്പോഴാണ് താൻ ഇസ്ലാം മതം സ്വീകരിച്ചതെന്ന് പലരും ചോദിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

   ചില മുസ്ലീം സമുദായങ്ങൾക്കുള്ളിൽ തന്നെ "കറുത്തവരോടുള്ള വിരുദ്ധത" ഉണ്ടെന്ന് മേക്കപ്പ് ഇൻഫ്ലുവൻസറായ സൈനബ് ഹസൻ പറയുന്നു. കായ ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടയാളാണ്. ഇത്തരം വിവേചനം നിലനിൽക്കുന്നതിൽ സങ്കടമുണ്ടെന്നും കായ പറയുന്നു. തന്റെ മുൻ ഭർത്താവിന്റെ കുടുംബം തന്നെ വിവാഹം കഴിച്ചതിൽ പ്രശ്‌നങ്ങളുണ്ടാക്കിയതായും അവർ പറയുന്നു, "അദ്ദേഹം ഒരു കറുത്ത സ്ത്രീയെ വിവാഹം കഴിച്ചതിൽ കുടുംബാംഗങ്ങൾക്ക് എതിർപ്പുണ്ടായിരുന്നു".

   ജോർജ്ജ് ഫ്‌ളോയിഡിന്റെ മരണശേഷം ബ്ലാക്ക് ലൈവ്‌സ് മാറ്റർ പ്രതിഷേധത്തെ തുടർന്ന് ചെറിയൊരു മാറ്റമുണ്ടായതായി തോന്നുന്നുവെന്നും സൈനബ് പറയുന്നു. ശരിയായ മാറ്റത്തിന്, കറുത്ത വർഗക്കാരായ മുസ്ലീങ്ങൾക്ക് മാത്രമുള്ള ഇടങ്ങൾ വളരെ പ്രധാനമാണെന്ന് ഖല്ലം പറയുന്നു. മുസ്ലീം പ്രസ്ഥാനങ്ങളിൽ കറുത്ത വർഗക്കാരായ മുസ്ലീങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം ആവശ്യമാണെന്ന് കായയും പറയുന്നു. "നമ്മുടെ വ്യക്തിത്വം ഇല്ലാതാക്കാതെ നമുക്കെല്ലാവർക്കും ഒരുമിച്ച് നിലനിൽക്കാമെന്ന്" സൈനബ് കൂട്ടിച്ചേർത്തു.
   Published by:Jayesh Krishnan
   First published:
   )}