• HOME
  • »
  • NEWS
  • »
  • world
  • »
  • മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രിട്ടനിൽ; കാള്‍ മാർക്സിന്റെ ശവകുടീരത്തിൽ പ്രണാമം അർപ്പിക്കും

മുഖ്യമന്ത്രിയും മന്ത്രിമാരും ബ്രിട്ടനിൽ; കാള്‍ മാർക്സിന്റെ ശവകുടീരത്തിൽ പ്രണാമം അർപ്പിക്കും

ഇന്നും നാളെയും തിങ്കളാഴ്ചയുമാണ് ബ്രിട്ടനിലെ പ്രധാന പരിപാടികൾ

  • Share this:
യൂറോപ്യൻ പര്യടനം തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ബ്രിട്ടനിലെത്തി. ഫിൻലൻഡ്, നോർവേ എന്നിവിടങ്ങളിലെ പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് മുഖ്യമന്ത്രിയും മന്ത്രി പി രാജീവും ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം ഇന്നു രാവിലെ ലണ്ടനിൽ എത്തിയത്. ഇന്നും നാളെയും തിങ്കളാഴ്ചയുമാണ് ബ്രിട്ടനിലെ പ്രധാന പരിപാടികൾ.

Also Read- ഡ്രൈവർ ഉറങ്ങി; ആംബുലന്‍സ് ഓടിച്ചത് നഴ്സ്; ബൈക്കിന് സമീപം നിന്ന യുവാവിന് ദാരുണാന്ത്യം

പ്രാദേശിക സമയം ഇന്ന് ഉച്ചകഴിഞ്ഞ് ലണ്ടനിലെ ഗാന്ധി പ്രതിമയിലും ഹൈഗേറ്റ് സെമിത്തേരിയിലെ കാള്‍ മാർക്സിന്റെ ശവകൂടീരത്തിലും മുഖ്യമന്ത്രി പ്രണാമം അർപ്പിക്കും. നാളെ രാവിലെ മുതൽ സെൻട്രൽ ലണ്ടനിലെ സെന്റ് ജെയിംസ് കോർട്ട് ഹോട്ടലിലാണ് ലോകകേരളസഭ യൂറോപ്പ്- യു കെ മേഖലാ സമ്മേളനം. രാവിലെ 9.30ന് സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വൈകിട്ട് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയാണ് സമ്മേളനം സമാപിക്കുക. സമ്മേളനത്തിൽ ലോകകേരളസഭ പ്രസീഡിയം അംഗമായിരുന്ന ടി.ഹരിദാസിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള ആഗോള പ്രാഗൽഭ്യ പുരസ്കാര ദാനം മുഖ്യമന്ത്രി നിർവഹിക്കും.

Also Read- എട്ടാംക്ലാസ് വിദ്യാർത്ഥി സ്വകാര്യ ബസിൽ നിന്ന് തെറിച്ച് റോഡില്‍ വീണു; പല്ലുകൾ ഇളകി

നാളെ വൈകിട്ട് ലണ്ടൻ മിഡിൽസെക്സിലെ ഹെൽറ്റം ടൂഡോ പാർക്കിൽ നടക്കുന്ന മലയാളി പ്രവാസി സംഗമത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. കേളീരവം എന്ന സാംസ്കാരിക പരിപാടികളോടെയാണ് പ്രവാസി സംഗമത്തിന് തുടക്കം. വൈകിട്ട് 5.30ന് സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടർന്ന് രാത്രി എഴു മുതൽ ഒൻപതുവരെ കേളീരവം സാംസ്കാരിക പരിപാടികൾ തുടരും.
Published by:Rajesh V
First published: