'കുട്ടികൾക്ക് സവിശേഷ കോവിഡ് പ്രതിരോധശേഷി'; ട്രംപിന്റെ പോസ്റ്റിൽ വടിയെടുത്ത് ഫെയ്സ്ബുക്കും ട്വിറ്ററും

ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കോവിഡിനെതിരെ കുട്ടികൾക്ക് പ്രത്യേക പ്രതിരോധശേഷിയുണ്ടെന്ന ട്രംപിന്റെ പരാമർശം

News18 Malayalam | news18-malayalam
Updated: August 6, 2020, 2:22 PM IST
'കുട്ടികൾക്ക് സവിശേഷ കോവിഡ് പ്രതിരോധശേഷി'; ട്രംപിന്റെ പോസ്റ്റിൽ വടിയെടുത്ത് ഫെയ്സ്ബുക്കും ട്വിറ്ററും
(Image: AP)
  • Share this:
തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന ചട്ടം ലംഘിച്ചതിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ‍് ട്രംപിന്റെ പോസ്റ്റ് നീക്കം ചെയ്ത് ഫെയ്സ്ബുക്ക്. ഇതാദ്യമായാണ് ട്രംപിന്റെ പോസ്റ്റിനെതിരെ ഫെയ്സ്ബുക്ക് നടപടി. ട്വിറ്ററും ട്രംപിന്റെ പോസ്റ്റിനെതിരെ സമാന നടപടി സ്വീകരിച്ചിട്ടുണ്ട്. ട്വീറ്റ് നീക്കം ചെയ്യണമെന്ന് ട്രംപിനോട് ആവശ്യപ്പെടുകയായിരുന്നു. ഈ ട്വീറ്റ് നീക്കം ചെയ്യുന്നത് വരെ ട്രംപിന്റെ പുതിയ ട്വീറ്റുകൾ വിലക്കുകയും ചെയ്തു.

"കുട്ടികൾ മിക്കവാറും കോവിഡ് 19 പ്രതിരോധശേഷിയുള്ളവരാണ്" എന്ന വീഡിയോ പോസ്റ്റാണ് ഫെയ്സ്ബുക്ക് നീക്കം ചെയ്തത്. കൊറോണ വൈറസിനെ കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടി.

ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കോവിഡിനെതിരെ കുട്ടികൾക്ക് പ്രത്യേക പ്രതിരോധശേഷിയുണ്ടെന്ന ട്രംപിന്റെ പരാമർശം. ഈ ഭാഗം സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

TRENDING:AMonsoon Bumper Lottery | ആ അഞ്ചുകോടി കോടനാട്ടെ റെജിൻ കെ രവിയുടെ കൊച്ചുവീട്ടിലേക്ക്
[NEWS]
'മുസ്ലിമായതിനാൽ ബലാത്സംഗം ചെയ്യപ്പെടണം' ; ഭീഷണി മുഴക്കിയ ആളുടെ പേര് വെളിപ്പെടുത്തി ഖുശ്ബു
[PHOTO]
Sushant Singh Rajput Case| നടി റിയ ചക്രബർത്തി ഓഗസ്റ്റ് ഏഴിന് ഹാജരാകണം; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ്
[PHOTO]

കോവിഡ് വ്യാപനത്തിനിടയിൽ അമേരിക്കയിൽ സ്കൂളുകൾ തുറക്കണമെന്ന് ട്രംപ് ആവർത്തിച്ചിരുന്നു. ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് കുട്ടികൾക്ക് പ്രതിരോധ ശേഷിയുണ്ടെന്ന ട്രംപിന്റെ പരാമർശം. കോവിഡിനെ പ്രതിരോധിക്കാൻ കുട്ടികള്‍ക്ക് സവിശേഷമായ പ്രതിരോധ ശേഷിയുണ്ടെന്ന് എവിടെയും കണ്ടെത്തിയിട്ടില്ല.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ കോവിഡ് വിഷയത്തിൽ ട്രംപിനെതിരെ അമേരിക്കയിൽ ശക്തമായ എതിർപ്പുകൾ ഉയരുന്നുണ്ട്. നേരത്ത, സ്കൂളുകൾ തുറക്കണമെന്ന ട്രംപിന്റെ ട്വീറ്റിനെതിരെ ട്വിറ്ററിൽ രൂക്ഷമായ പ്രതികരമാണുണ്ടായത്. ഇതിനിടയിലാണ് തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിച്ചതിന്റെ പേരിൽ ഫെയ്സ്ബുക്കിന്റേയും ട്വിറ്ററിന്റേയും നടപടി.

കോവിഡ് 19സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ചട്ട ലംഘനമാണെന്ന് ട്വിറ്ററും ഫെയ്സബുക്കും വ്യക്തമാക്കി.
Published by: Naseeba TC
First published: August 6, 2020, 11:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading