• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

SriLanka Terror Attack: ചാവേറെന്ന് സംശയിക്കുന്ന ആളുടെ CCTV ദൃശ്യങ്ങൾ പുറത്ത്

തോളിൽ തൂക്കിയ കനമേറിയ ബാഗുമായി ഒരു യുവാവ് പള്ളി ലക്ഷ്യമാക്കി നടക്കുന്നതാണ് ദൃശ്യങ്ങളിൽ. യാതൊരു ഭയമോ ആവേശമോ ഇല്ലാതെ സാധാരണമായാണ് ഇയാളുടെ ചലനങ്ങൾ

news18
Updated: April 24, 2019, 9:53 AM IST
SriLanka Terror Attack: ചാവേറെന്ന് സംശയിക്കുന്ന ആളുടെ CCTV ദൃശ്യങ്ങൾ പുറത്ത്
srilanka blast
news18
Updated: April 24, 2019, 9:53 AM IST
കൊളംബോ : ശ്രീലങ്കയിലെ ഭീകരാക്രമണത്തിൽ ചാവേറായെന്ന് കരുതപ്പെടുന്ന യുവാവിന്റെ ദൃശ്യങ്ങൾ പുറത്ത്. ഒരു ശ്രീലങ്കൻ ചാനലാണ് ഭീകരാക്രമണം നടന്ന നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയിലേക്ക് കയറിപ്പോകുന്ന അക്രമിയെന്ന് സംശയിക്കുന്ന ആളുടെ സിസിറ്റിവി ദൃശ്യങ്ങൾ പുറത്ത് വിട്ടത്.

Also Read-SriLanka Terror Attack: ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്; അക്രമികളുടെ ചിത്രം പുറത്തുവിട്ടു

തോളിൽ തൂക്കിയ കനമേറിയ ബാഗുമായി ഒരു യുവാവ് പള്ളി ലക്ഷ്യമാക്കി നടക്കുന്നതാണ് ദൃശ്യങ്ങളിൽ. യാതൊരു ഭയമോ ആവേശമോ ഇല്ലാതെ സാധാരണമായാണ് ഇയാളുടെ ചലനങ്ങൾ. ഈസ്റ്റർ ദിനത്തിലെ കുർബാന ചടങ്ങുകള്‍ തീരാറായ സമയത്താണ് യുവാവ് പള്ളിയിലെത്തിയതെന്നാണ് സ്ഫോടനത്തിന് തൊട്ടു മുൻപ് പള്ളിയിൽ നിന്നിറങ്ങിയ ദിലിപ് ഫെർണാണ്ടോ എന്ന ദൃക്സാക്ഷി പറയുന്നത്.

 



വളരെ ഭാരമേറിയ ബാഗുമായി ഒരു യുവാവ് പള്ളിയിലേക്ക് വരുന്നത് കണ്ടതായാണ് ഇയാൾ അവകാശപ്പെടുന്നത്. കുര്‍ബാന തീർന്നപ്പോഴാണ് ഇയാൾ പള്ളിയിലേക്ക് കടന്നത്. പള്ളിയിലേക്ക് നടക്കുന്നതിനിടെ എന്റെ പേരക്കുട്ടിയുടെ തലയിൽ തൊടുകയും ചെയ്തു..അയാളായിരുന്നു ചാവേർ എന്നായിരുന്ന് ഫെർണാണ്ടോയുടെ വിവരണം.

' എന്തിനാണ് കുർബാന തീരാറായപ്പോൾ ഇയാൾ എത്തിയതെന്ന് അപ്പോഴേ ചിന്തിച്ചിരുന്നു.. മുപ്പത് വയസിനോടടുത്ത് പ്രായമുളള വളരെ നിഷ്കളങ്കനായാണ് തോന്നിയത്...ആവേശമോ ആശങ്കയോ ഇല്ലാതെ അക്ഷോഭ്യനായാണ് നടന്നിരുന്നത്. യുവാവ് പള്ളിക്കുള്ളിൽ പ്രവേശിച്ചത് അവിടെ വലിയൊരു സ്ഫോടനം നടന്നു.. എന്നായിരുന്നു ദൃക്സാക്ഷിയുടെ വാക്കുകൾ.

First published: April 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...