നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • മസൂദ് അസറിനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നീക്കത്തിനെതിരെ ചൈന; പ്രശ്നങ്ങൾ കുഴപ്പത്തിലാക്കുന്നത് അമേരിക്കയെന്ന് വിമർശനം

  മസൂദ് അസറിനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നീക്കത്തിനെതിരെ ചൈന; പ്രശ്നങ്ങൾ കുഴപ്പത്തിലാക്കുന്നത് അമേരിക്കയെന്ന് വിമർശനം

  ഈ പ്രശ്നത്തിൽ ഉചിതമായ തീരുമാനം തന്നെ ചൈന എടുക്കുമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്.

  മസൂദ് അസർ

  മസൂദ് അസർ

  • Share this:
   ബീജിംഗ്: ജെയ്ഷ് ഇ മുഹമ്മദ് ഭീകരൻ മസൂദ് അസറിനെ ഐക്യ രാഷ്ട്ര സഭയുടെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിനെതിരെ ചൈന രംഗത്ത്. അമേരിക്കയുടെ നീക്കങ്ങൾ പ്രശ്നം കൂടുതൽ വഷളാക്കുമെന്ന് ചൈന വ്യക്തമാക്കി. ഇത് ദക്ഷിണേഷ്യയിൽ സമാധാനവും സ്ഥിരതയും ഉണ്ടാക്കില്ലെന്നും ചൈന പറയുന്നു.

   ലഭ്യമായ എല്ലാ ഉറവിടങ്ങളുടെയും അടിസ്ഥാനത്തിൽ മസൂദ് അസറിനെ ആഗോ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് അമേരിക്ക വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ചൈന.

   also read: ആണും പെണ്ണും ഒരുമിച്ച് ക്രിക്കറ്റ് കളിക്കുമോ? കോഹ്ലിയും മിഥാലിയും ഹർമൻപ്രീതും കാത്തിരിക്കുന്നു

   മസൂദ് അസറിനെ ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഫ്രാൻസ് കൊണ്ടു വന്ന പ്രമേയം ചൈന എതിര്‍ത്തിരുന്നു. ഇതിനു പിന്നാലെ മാർച്ച് 27ന് അമേരിക്ക കരട് പ്രമേയം കൊണ്ടു വന്നിരുന്നു. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനും യാത്ര നിരോധനം ഏർപ്പെടുത്താനുമാണ് ഇതിൽ ആവശ്യപ്പെട്ടിരുന്നത്.

   ഈ പ്രശ്നത്തിൽ ഉചിതമായ തീരുമാനം തന്നെ ചൈന എടുക്കുമെന്നാണ് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. രക്ഷാ സമിതിയിൽ കരട് പ്രമേയം കൊണ്ടു വന്നതിന് അമേരിക്കയെയും ഫ്രാൻസിനെയും യുകെയെയും ചൈന വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ലഭ്യമായ എല്ലാ ഉറവിടങ്ങൾ ഉപയോഗിച്ചും അസറിനെ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് അമേരിക്ക വ്യക്തമാക്കിയത്.

   അസറിനെ ആഗോള ഭീകരരുടെ പട്ടികയിൽപ്പെടുത്താനുള്ള നീക്കത്തെ നാല് തവണയാണ് ചൈന തടഞ്ഞത്. പ്രശ്നങ്ങൾ നല്ല രീതിയിൽ പരിഹരിക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും ഇക്കാര്യം അമേരിക്കയ്ക്ക് അറിയാമെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. പ്രശ്നങ്ങൾ നല്ല രീതിയിൽ തന്നെ പരിഹരിക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

   പുല്‍വാമ ഭീകരാക്രമണത്തിലെ ജെയ്ഷ് ഇ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു. എന്നാൽ ഈ തെളിവുകളൊന്നും പോരെന്നാണ് പാകിസ്ഥാൻ പറയുന്നത്.

   First published: