• HOME
  • »
  • NEWS
  • »
  • world
  • »
  • China | ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുമായി ചൈന; പുതിയ 20 നിയമങ്ങള്‍ പ്രാബല്യത്തിൽ

China | ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുമായി ചൈന; പുതിയ 20 നിയമങ്ങള്‍ പ്രാബല്യത്തിൽ

ഇപ്പോള്‍ ക്വാറന്റീന്‍, കോവിഡ് പരിശോധന എന്നീ കാര്യങ്ങളിലെല്ലാം പുതിയ മാറ്റങ്ങളാണ് ചൈനീസ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്.

  • Share this:
കോവിഡ് 19 (covid 19) നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ചൈന (china) . ചൈനയിലെ വലിയ സിറ്റികളില്‍ ലോക്ക്ഡൗണ്‍ (lockdown) ഏര്‍പ്പെടുത്തിയിരിക്കുന്നത് ആഗോള വിപണികളെയും ചൈനീസ് നിക്ഷേപകരെയും പൗരന്മാരെയും ആശങ്കാകുലരാക്കിയെങ്കിലും, കോവിഡ് -19 നയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോള്‍ ക്വാറന്റീന്‍, കോവിഡ് പരിശോധന എന്നീ കാര്യങ്ങളിലെല്ലാം പുതിയ മാറ്റങ്ങളാണ് സര്‍ക്കാര്‍ വരുത്തിയിരിക്കുന്നത്. പുതിയ നിയമങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

  •  കോവിഡ് ബാധിച്ചവരുമായി അടുത്ത കോണ്‍ടാക്റ്റുകളിലുള്ളവര്‍ക്കുള്ള ഐസൊലേഷന്‍, കേന്ദ്രീകൃത ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ അഞ്ച് ദിവസമായും വീടുകളില്‍ കഴിയുന്നവര്‍ക്ക് മൂന്ന് ദിവസമായും കുറയ്ക്കും.

  • കോവിഡ് ബാധിച്ചവരുമായി അടുത്ത കോണ്‍ടാക്റ്റിലുള്ളവരുമായി സമ്പർക്കമുള്ളവർക്ക് നിയന്ത്രണങ്ങളി‍ൽ ഇളവ്.

  • അപകടസാധ്യത കൂടിയ പ്രദേശത്ത് നിന്ന് പുറത്തേക്ക് വന്ന ആളുകള്‍ ഒരാഴ്ച അവരുടെ വീടുകളില്‍ ഇരിക്കണം. നേരത്തെ ഇവര്‍ കേന്ദ്രീകൃത ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ഇവര്‍ ഒരാഴ്ച ഇരിക്കേണ്ടി വന്നിരുന്നു.

  • മീഡിയം റിസ്ക് കാറ്റഗി (medium risk category) എന്നവിഭാഗം ഇനി മുതല്‍ ഉണ്ടാകില്ല. രോഗബാധിതനായ ഒരാള്‍ സ്ഥിരമായി വരുന്ന ജോലിസ്ഥലം, വീട്, മറ്റ് സ്ഥലങ്ങള്‍ എന്നിവ അപകടസാധ്യത കൂടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. മറ്റെല്ലാ സ്ഥലങ്ങളും റിസ്‌ക് കുറഞ്ഞ വിഭാഗത്തില്‍ ഉള്‍പ്പെടുത്തും. അപകടസാധ്യത കൂടിയ സ്ഥലങ്ങള്‍ റെസിഡന്‍ഷ്യല്‍ യൂണിറ്റുകളിലോ ബ്ലോക്കുകളിലോ മാത്രമായിരിക്കും.

  • അപകട സാധ്യത കൂടിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ അഞ്ച് ദിവസത്തേക്ക് ഹോം ഐസൊലേഷനില്‍ കഴിയണം. നേരത്തെ ഇത് ഏഴ് ദിവസമായിരുന്നു.

  • പല മേഖലകളിലെയും മാസ്സ് ടെസ്റ്റിംഗ് നിര്‍ത്തലാക്കും. അണുബാധയുടെ ഉറവിടം അറിയില്ലെങ്കില്‍ നഗരത്തില്‍ ഉടനീളം പരിശോധന നടത്തും.

  • ഫ്‌ലൈറ്റ് യാത്രയ്ക്ക് മുമ്പുള്ള രണ്ട് പിസിആര്‍ ടെസ്റ്റുകള്‍ ഒന്നായി കുറയ്ക്കും. കൂടാതെ, രാജ്യത്തേക്ക് ഏര്‍പ്പെടുത്തിയിരുന്ന ഫ്‌ളൈറ്റുകളുടെ വിലക്കുകള്‍ റദ്ദാക്കും.

  • ബിസിനസ്സ് എക്‌സിക്യൂട്ടീവുകള്‍ക്കും കായിക താരങ്ങള്‍ക്കും ക്ലോസ്ഡ് ലൂപ്പ് സംവിധാനങ്ങള്‍ നടപ്പിലാക്കും.

  • രാജ്യത്തേക്ക് പുതുതായി എത്തിയവരുടെ കോവിഡ് 19 അണുബാധ കണ്ടെത്തുന്നതിന് cycle threhold value 35-ല്‍ താഴെയാക്കും.

  • രാജ്യത്തേക്ക് പുതുതായി എത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ ഹോട്ടലുകളില്‍ അഞ്ച് ദിവസമായും വീടുകളില്‍ മൂന്ന് ദിവസമായും കുറയ്ക്കും.

  • ആശുപത്രി കിടക്കകള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കും

  • പ്രായമായവര്‍ക്ക് ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുകയും വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും

  • കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളും ഉപകരണങ്ങളും സംഭരിച്ചു വെയ്ക്കും.

  • കോവിഡ് ബാധിക്കാന്‍ സാധ്യതയുള്ള ആളുകളെ കണ്ടെത്തും

  • പകര്‍ച്ചവ്യാധികള്‍ വേഗത്തില്‍ കൈകാര്യം ചെയ്യും.

  • പ്രാദേശിക സ്ഥാപനങ്ങള്‍ ചുമത്തുന്ന കര്‍ക്കശമായ നടപടികള്‍ നിര്‍ത്തലാക്കും

  • ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ സാധനങ്ങളും ആവശ്യമായ വൈദ്യസഹായവും നല്‍കും

  • സ്‌കൂളുകളില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നടപടികള്‍ മെച്ചപ്പെടുത്തും

  • വ്യവസായ പാര്‍ക്കുകളില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ നടപടികള്‍ മെച്ചപ്പെടുത്തും

  • ലോക്ക്ഡൗണ്‍ സമയത്ത് യാത്ര മുടങ്ങിയ പൗരന്മാര്‍ക്ക് യാത്രയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും

Published by:Arun krishna
First published: