ജനസംഖ്യാ (population) നിയന്ത്രണ (control) നയത്തില്‍ (policy) മാറ്റം വരുത്തി ചൈന (china). ജനസംഖ്യ നിരക്കില്‍ റെക്കോര്‍ഡ് കുറവ് (decrease) രേഖപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് കൂടുതല്‍ കുഞ്ഞുങ്ങള്‍ (children) ഉണ്ടാകാനായി കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആനുകൂല്യങ്ങളും പ്രഖ്യാപനങ്ങളുമായി ചൈന രംഗത്തെത്തിയത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2025ഓടെ ചൈനയുടെ ജനസംഖ്യാ നിരക്ക് ക്രമാതീതമായി താഴാന്‍ തുടങ്ങുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോകത്തില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമാണ് ചൈന. എന്നാല്‍, ഇവിടുത്തെ ജനസംഖ്യയുടെ നല്ലൊരു ഭാഗം ആളുകളും പ്രായമായിത്തുടങ്ങി. എന്നാല്‍ കഠിനമായ ജനസംഖ്യാ നിയന്ത്രണ നയങ്ങള്‍ കാരണം പ്രായമാകുന്ന ജനവിഭാഗത്തിന് ആനുപാതികമായി ചെറുപ്പക്കാര്‍ ഇല്ല. അതിനാല്‍ തൊഴില്‍ മേഖലകളും സമ്പദ്ഘടനയും തകിടം മറിയുകയാണ്. ചുരുക്കത്തില്‍ ജനസംഖ്യാപരമായ വലിയ പ്രതിസന്ധിയാണ് ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്.
2016ല്‍ ചൈന 'ഒറ്റ കുട്ടി നയം' അവസാനിപ്പിക്കുകയും കഴിഞ്ഞ വര്‍ഷം, മൂന്ന് കുട്ടികള്‍ വരെ ആകാം എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എങ്കിലും കഴിഞ്ഞ അഞ്ച് വര്‍ഷമായി ജനന നിരക്ക് കുറഞ്ഞ് തന്നെയാണുള്ളത്.
Also Read-
സേറ്റനിക് വേഴ്സസ് മുതൽ ഫത്‌വ വരെ; സൽമാൻ റഷ്ദിയുമായി ബന്ധപ്പെട്ട News18 വാർത്തകൾചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍, ദേശീയ-സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യുല്‍പ്പാദന ആരോഗ്യത്തിനുള്ള ചെലവ് വര്‍ദ്ധിപ്പിക്കാനും രാജ്യ വ്യാപകമായി ശിശു സംരക്ഷണ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുണ്ടാകാന്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ പ്രാദേശിക സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സബ്‌സിഡികള്‍, നികുതിയിളവുകള്‍, മെച്ചപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ്, വിദ്യാഭ്യാസം, പാര്‍പ്പിടം, ജോലി തുടങ്ങിയവയാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍.
രണ്ട് മുതല്‍ മൂന്ന് വരെ പ്രായമുള്ള കുട്ടികള്‍ക്ക് നഴ്‌സറി സൗകര്യം ഉറപ്പാക്കണമെന്നും പ്രവിശ്യാ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷാവസാനത്തോടെ ശിശുസംരക്ഷണ പദ്ധതികള്‍ ഊര്‍ജ്ജിതമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.
ചൈനീസ് നഗരങ്ങളിലെ സ്ത്രീകള്‍ക്ക് നികുതി, ഭവന വായ്പകള്‍, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഇന്‍സെന്റീവുകള്‍ എല്ലാം നല്‍കുന്നുണ്ട്. പ്രവിശ്യകളിലേയ്ക്കും ഇത്തരം ആനുകൂല്യങ്ങള്‍ വ്യാപിപ്പിക്കണം എന്നാണ് പുതിയ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
Also Read-
Yuan Wang 5 | ആശങ്കയുയർത്തി ചൈനീസ് ചാരക്കപ്പൽ യുവാങ് 5 ശ്രീലങ്കൻ തീരത്ത് നങ്കൂരമിട്ടുകഴിഞ്ഞ വര്‍ഷം ചൈനയുടെ ജനന നിരക്ക് 1000 ആളുകള്‍ക്ക് 7.52 എന്ന നിലയിലേയ്ക്ക് ചുരുങ്ങിയിരുന്നു. 1949ല്‍ കമ്മ്യൂണിസ്റ്റ് ചൈന സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഉയര്‍ന്ന ജീവിതച്ചെലവും ചെറിയ കുടുംബങ്ങള്‍ വന്നപ്പോഴുള്ള സാംസ്‌ക്കാരിക മാറ്റവും കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നതിന് കാരണമായതായി പറയുന്നുണ്ട്. 2025 ഓടെ ചൈനയിലെ ജനസംഖ്യ കുറയാന്‍ തുടങ്ങുമെന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ ഈ മാസം ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം, 2023ല്‍ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിവേഗത്തിലുള്ള നഗരവല്‍ക്കരണം കാരണം 2035ഓടെ ഏകദേശം 675 ദശലക്ഷം ഇന്ത്യക്കാര്‍ നഗര ജീവിതം നയിക്കുമെന്നും ഐക്യരാഷ്ട്ര സഭ പ്രവചിക്കുന്നു. നഗര കേന്ദ്രീകൃതമായ ഈ ജനസംഖ്യ വര്‍ദ്ധനവ് പുതിയ വീടുകള്‍, ഓഫീസുകള്‍, വാണിജ്യസ്ഥാപനങ്ങള്‍ തുടങ്ങിയ വന്‍ പദ്ധതികള്‍ ഉള്‍പ്പെടുന്ന നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമാകും. ഒപ്പം വലിയ തോതില്‍ വൈദ്യുതി ഉപഭോഗവും വര്‍ദ്ധിയ്ക്കും. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഫോസില്‍ ഇന്ധന ഉപഭോഗത്തിന്റെ കാര്യത്തില്‍ വലിയ വര്‍ദ്ധനവ് (ഇന്ത്യയുടെ മൊത്തം ഊര്‍ജ്ജ ഉപഭോഗത്തിന്റെ 70 ശതമാനം കല്‍ക്കരിയില്‍ നിന്നാണ്) ഉണ്ടാകും. അതോടെ കാലാവസ്ഥാ വ്യതിയാനത്തെ വേഗത്തിലാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും വര്‍ദ്ധിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.