ഇന്റർഫേസ് /വാർത്ത /World / ഹോങ്കോങ്ങിൽ പട്ടാളത്തെ ഇറക്കി ചൈന; പ്രക്ഷോഭം തുടങ്ങിയശേഷം സൈനിക വിന്യാസം ഇതാദ്യം

ഹോങ്കോങ്ങിൽ പട്ടാളത്തെ ഇറക്കി ചൈന; പ്രക്ഷോഭം തുടങ്ങിയശേഷം സൈനിക വിന്യാസം ഇതാദ്യം

News18

News18

സൈനിക യൂണിഫോമിന് പകരം പച്ച നിറത്തിലുള്ള ടീ ഷര്‍ട്ടും കറുത്ത ഷോര്‍ട്‌സും ധരിച്ചാണ് ഇവർ എത്തിയത്

  • Share this:

    ബീജിംഗ്: പ്രക്ഷോഭം നടക്കുന്ന ഹോങ്കോങ്ങില്‍ സൈന്യത്തെ വിന്യസിച്ച് ചൈന. ജനാധിപത്യം പുലരണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം മാസങ്ങൾ പിന്നിടുന്പോഴാണ് ഇതാദ്യമായി ചൈനീസ് സൈന്യം ഹോങ്കോങ്ങില്‍ വിന്യസിക്കപ്പെടുന്നത്.

    ഹോങ്കോങ്ങില്‍ സജ്ജമാക്കിയ താത്കാലിക ക്യാമ്പില്‍ എത്തിയ സൈനികര്‍, പ്രക്ഷോഭകര്‍ താറുമാറാക്കിയ റോഡുകളിലെ തടസങ്ങള്‍ മാറ്റുകയാണ് ചെയ്തത്. പ്രക്ഷോഭകര്‍ ഉപേക്ഷിച്ച് പോയ കല്ലുകളും മറ്റും മാറ്റി വൃത്തിയാക്കി. സൈനിക യൂണിഫോമിന് പകരം പച്ച നിറത്തിലുള്ള ടീ ഷര്‍ട്ടും കറുത്ത ഷോര്‍ട്‌സും ധരിച്ചാണ് ഇവര്‍ ശുചീകരണത്തിനിറങ്ങിയത്.

    Also Read- ഇംഗ്ലീഷ് പഠിച്ചിട്ട് മനസ്സിലാകുന്നില്ല; നഴ്സിംഗ് വിദ്യാർഥിനി ജീവനൊടുക്കി

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

    പ്രക്ഷോഭത്തില്‍ സര്‍ക്കാരിനെ സഹായിക്കുന്നതിന് വേണ്ടിയല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ചൈനീസ് സൈന്യം പറയുന്നത്. അതേസമയം ചൈനീസ് നിയമം അനുസരിച്ച് സൈന്യത്തിന് സ്വമേധയാ ഇങ്ങനെ ഇറങ്ങി പ്രവര്‍ത്തിക്കാനാകില്ല. അതിന് പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യപ്പെടണം. എന്നാല്‍ കഴിഞ്ഞ 22 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഹോങ്കോങ്ങില്‍ നിന്ന് സഹായം ആവശ്യപ്പെട്ടിട്ടില്ല.

    എന്നാല്‍ ഹോങ്കോങ്ങിലെ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള സെക്രട്ടറി ജോണ്‍ ലീ കാ ചിയു സൈന്യത്തെ വിളിക്കുന്നത് സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. ഹോങ്കോങ്ങില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന കാര്യത്തില്‍ ചൈനീസ് സൈന്യത്തിന് തീരുമാനമെടുക്കാമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഇങ്ങനെ അഭ്യര്‍ഥന ഇല്ലാതെ തന്നെ ചൈനീസ് സൈന്യം ഹോങ്കോങ്ങില്‍ രക്ഷാപ്രവര്‍ത്തനത്തിനും മറ്റും മുമ്പ് എത്തിയിട്ടുമുണ്ട്.

    First published:

    Tags: China, Hong kong, Hong kong protest