• HOME
  • »
  • NEWS
  • »
  • world
  • »
  • അരുണാചൽപ്രദേശ് ഇന്ത്യയുടെ ഭാഗമാക്കിയ 30,000 ഭൂപടങ്ങൾ ചൈന നശിപ്പിച്ചു

അരുണാചൽപ്രദേശ് ഇന്ത്യയുടെ ഭാഗമാക്കിയ 30,000 ഭൂപടങ്ങൾ ചൈന നശിപ്പിച്ചു

ഇംഗ്ലീഷിലുള്ള മാപ്പുകൾ അൻഹുയിയിലെ ചൈനീസ് കമ്പനിയാണ് നിർമ്മിച്ചത്

  • Last Updated :
  • Share this:
    ബീജിംഗ്: അരുണാചൽ പ്രദേശിനെ ഇന്ത്യയുടെ ഭാഗമായും തായ് വാനെ പ്രത്യേക രാജ്യമായും രേഖപ്പെടുത്തിയ 30,000 ലോക ഭൂപടങ്ങൾ ചൈനീസ് കസ്റ്റംസ് അധികൃതർ നശിപ്പിച്ചതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്ച വടക്കുകിഴക്കൻ ചൈനയിലാണ് സംഭവം. ഇംഗ്ലീഷിലുള്ള മാപ്പുകൾ അൻഹുയിയിലെ ചൈനീസ് കമ്പനിയാണ് നിർമ്മിച്ചത്.

    ഷാൻഡോങ് പ്രവിശ്യയിലെ ക്വിൻഡാവോ നഗരത്തിലെ ഓഫീസ് റെയ്ഡ് ചെയ്ത കസ്റ്റംസ് അധികൃതർ 800 ബോക്സുകളിലായുള്ള 28,908 ലോക ഭൂപടങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. ചൈനയുടെ ശരിയായ അതിർത്തി, തെക്കൻ തിബറ്റ്, തായ് വാൻ ദ്വീപ് എന്നിവ ശരിയായ രീതിയിൽ അല്ല ഭൂപടത്തിൽ കാണിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തേ സാധാരണ നടത്തുന്ന പരിശോധനകളിലൂടെ 10,000ലധികം തെറ്റായ മാപ്പുകൾ കണ്ടെത്തുകയും ആഭ്യന്തര- വിദേശ വിപണികളിലെ വിൽപ്പന തടഞ്ഞെന്നും അധികൃതർ വ്യക്തമാക്കി.

    അരുണാചൽ പ്രദേശ് ചൈനയുടെ ഭാഗമാണെന്നാണ് ബീജിങ്ങ് അവകാശപ്പെടുന്നത്. ചൈനയുടെ ദക്ഷിണ തിബറ്റ് സ്വയംഭരണ പ്രദേശത്തെ (TAR) ഔദ്യോഗിക മാപ്പുകളിൽ ഇക്കാര്യം ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു സ്വയംഭരണ ജനാധിപത്യ രാജ്യമായ തായ് വാനിലും ചൈനക്ക് കണ്ണുണ്ട്.

    First published: