ഇന്റർഫേസ് /വാർത്ത /World / Flight Crash| ചൈനയില്‍ 133പേരുമായി യാത്രാ വിമാനം തകർന്നുവീണു

Flight Crash| ചൈനയില്‍ 133പേരുമായി യാത്രാ വിമാനം തകർന്നുവീണു

ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

  • Share this:

ബെയ്ജിങ്: ചൈനയിൽ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്നു വീണു. ചൈന ഈസ്റ്റേൺ യാത്രാവിമാനമാണ് തക‍ര്‍ന്നു വീണതെന്നാണ് ചൈനീസ് മാധ്യമമായ സിസിടിവിയുടെ റിപ്പോര്‍ട്ട്. അപകടത്തിൽ എത്ര പേര്‍ മരിച്ചെന്ന കാര്യത്തിൽ വ്യക്തതയില്ല. കുന്മിങില്‍ നിന്ന് ഗുവാങ്‌സുവിലേക്ക് പോയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

വുഷൗ നഗരത്തിനു സമീപത്തുള്ള ഗ്രാമീണ മേഖലയിലാണ് വിമാനം തകര്‍ന്നു വീണത്. ബോയിങ് 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം തകര്‍ന്നുവീണത് ഗുവാങ്‌സിയിലെ പര്‍വതത്തില്‍ തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിമാനം തകരാനിടയായ കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്കെത്തിയിട്ടുണ്ടെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read- Accident | കൂറ്റന്‍ ചരക്കുകപ്പല്‍ യാത്രാബോട്ടില്‍ ഇടിച്ച് കയറി; അഞ്ചു പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

Also Read-Ukraine-Russia | യുക്രെയ്നിൽ ഹൈപ്പർസോണിക് മിസൈൽ പ്രയോഗിച്ച് റഷ്യ; ഭൂഗർഭ ആയുധശേഖരം തകർത്തു

കുന്മിങ് ചാങ്ഷൂയ് വിമാനത്താവളത്തില്‍ നിന്ന് ചൈനീസ് സമയം ഉച്ചയ്ക്ക് 1.15 ഓടെ പുറപ്പെട്ടതാണ് വിമാനം. ഗുവാങ്‌സുവില്‍ 3.07ന് എത്തേണ്ടതായിരുന്നു.

2010ലാണ് ഇതിനുമുൻപ് ചൈനയിൽ വിമാനം തകർന്ന് വലിയ ദുരന്തമുണ്ടായത്. 96 യാത്രക്കാരുണ്ടായ വിമാനത്തിലെ 44 പേരും അന്ന് കൊല്ലപ്പെട്ടിരുന്നു.

Also Read- Sri Lanka Economic Crisis | ഒരു കപ്പ് ചായയ്ക്ക് 100 ലങ്കൻ രൂപ; 5 മണിക്കൂർ പവർകട്ട്; പെട്രോളിനായി ക്യൂ നിന്ന രണ്ട് പേർ മരിച്ചു

English Summary: China Eastern Airlines aircraft carrying 133 passengers from Kunming to Guangzhou had an "accident" in the region of Guangxi & caused a fire on the mountains. The jet involved in the accident was a Boeing 737 aircraft & the number of casualties wasn't immediately known

First published:

Tags: Aircraft, China