നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • ചൈനയുടെ ബഹിരാകാശ പര്യവേഷക സംഘത്തിൽ സ്ത്രീയും; പദ്ധതി ഷെന്‍സൗ 13 ദൗത്യത്തിന്റെ ഭാഗം

    ചൈനയുടെ ബഹിരാകാശ പര്യവേഷക സംഘത്തിൽ സ്ത്രീയും; പദ്ധതി ഷെന്‍സൗ 13 ദൗത്യത്തിന്റെ ഭാഗം

    ചൈനീസ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വാസത്തിലെടുക്കുകയാണ് എങ്കില്‍, വാങ് യാപിങ്ങ് ആണ് ചൈനയുടെ പുതിയ ബഹിരാകാശ കേന്ദ്രത്തിലെത്തുന്ന ആദ്യത്തെ വനിത.

    • Share this:
      ചൈന, തങ്ങളുടെ അടുത്ത ബഹിരാകാശ ദൗത്യമായ ഷെന്‍സൗ 13 പദ്ധതിയുടെ ഭാഗമായി ഒരു ബഹിരാകാശ യാത്രികയെ അയയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബഹിരാകാശ പര്യവേഷക സംഘം ഷെന്‍സൗ 13ല്‍ ഒക്ടോബര്‍ 3 ന് വിക്ഷേപണം ആരംഭിക്കുമെന്നാണ് സ്പേസ്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. തങ്ങളുടെ പുതിയ ബഹിരാകാശ നിലയത്തിലേക്കുള്ള പര്യടനം ജ്യൂക്വാനിലുള്ള ഗോബി ഡെസേര്‍ട്ടില്‍ നിന്നാണ്  ആരംഭിക്കുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

      ആരൊക്കെയാണ് സംഘത്തില്‍ ഉണ്ടാവുക എന്ന് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ചൈനീസ് മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ വിശ്വാസത്തിലെടുക്കുകയാണ് എങ്കില്‍, വാങ് യാപിങ്ങ് ആണ് ചൈനയുടെ പുതിയ ബഹിരാകാശ കേന്ദ്രത്തിലെത്തുന്ന ആദ്യത്തെ വനിത.

      ഇതുവരെ ബഹിരാകാശത്തേക്ക് യാത്ര ചെയ്ത 12 ചൈനീസ് ബഹിരാകാശ യാത്രികരില്‍ 2 പേര്‍ മാത്രമാണ് സ്ത്രീകള്‍. 2013ല്‍ വിക്ഷേപിച്ച ചൈനീസ് ബഹിരാകാശ ദൗത്യമായ ഷെന്‍സൗ 10ന് ഒപ്പം പോയ യാപിങ് ആയിരുന്നു ബഹിരാകാശ പര്യടനം നടത്തിയ രണ്ടാമത്തെ ചൈനീസ് വനിത. ആദ്യത്തെ വനിത 2012ലെ ബഹിരാകാശ ദൗത്യമായ ഷെന്‍സൗ 9ന് ഒപ്പം പര്യടനം നടത്തിയ ലിയു യാങ് ആയിരുന്നു.

      ട്യാന്‍ഹെ ഭാഗത്തിനായി തയ്യാറാക്കിയ പരീക്ഷണ ബെഡ്ഡായ ട്യാങ്ഗോങ്ക് 1 ബഹിരാകാശ ലാബാണ് യാപിങ് സന്ദര്‍ശിച്ചത്. ദൗത്യത്തിനിടയില്‍ യാപിങ് സ്‌കൂള്‍ കുട്ടികള്‍ക്കായി ഭ്രമണപഥത്തില്‍ നിന്നും ഒരു ക്ലാസ് എടുക്കുകയും ചെയ്തിരുന്നു. റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഈ വര്‍ഷം തുടക്കത്തില്‍ ബഹിരാകാശ കേന്ദ്രങ്ങളിലെ ദൗത്യങ്ങള്‍ക്കായി യാപിങ്ങിന് പരിശീലനങ്ങള്‍ ലഭിച്ചിരുന്നു എന്നാണ്.അടുത്തിടെയാണ് ചൈന തങ്ങളുടെ  ഷെന്‍സൗ 12 ദൗത്യം പൂര്‍ത്തീകരിച്ചത്. ട്യാന്‍ഹെ ഭാഗത്തിനായി 90 ദിവസത്തെ ട്യാങ്കോങ്ക് ബഹിരാകാശ നിലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് മൂന്ന് പേരടങ്ങുന്ന സംഘം തിരികെ എത്തിയത്.

      ബഹിരാകാശ നിലയം നിര്‍മ്മിക്കാനുള്ള  ഈ വര്‍ഷത്തെ അവസാനത്തെ ദൗത്യമാണ് ഷെന്‍സൗ 13. ബഹിരാകാശ നിലയത്തിന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ ടി-ആകൃതിയിലുള്ള ടിയാങ്കോങ്ക് നിലയം (സ്വര്‍ഗ്ഗീയമായ കൊട്ടാരം) ചൈനയിലെ ആദ്യത്തെ മള്‍ട്ടി-മൊഡ്യൂള്‍ ബഹിരാകാശ നിലയമായി മാറും. ചൈനയില്‍ നിന്നുള്ള സംഘത്തിനെയും ഗവേഷകരെയും മാത്രമല്ല ചൈനയുടെ അന്താരാഷ്ട്ര തലത്തിലുള്ള പങ്കാളികളെയും ഇവിടേക്ക് ക്ഷണിയ്ക്കാനും ആതിഥേയത്വം വഹിക്കാനും ഭ്രമണപഥത്തിന് പുറത്ത് പ്രവര്‍ത്തിക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്.
      എല്ലാത്തിനും പുറമേ, ട്യാങ്കോങ്കിന് 100 ടണ്ണോളം മാസ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അത് 16 രാജ്യങ്ങളുടെ കൂട്ടുകെട്ടില്‍ നിര്‍മ്മിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ നാലിലൊന്ന് വിസ്തൃതിയാണെന്ന് സൗത്ത് ചൈന മോര്‍ണിങ്ങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

      പതിറ്റാണ്ടിന്റെ അന്ത്യത്തോടെ ഭൂമിയുടെ ഭ്രമണപഥത്തിന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഒരേയൊരു പ്രവര്‍ത്തന സജ്ജമായ ബഹിരാകാശ നിലയം ട്യാങ്കോങ്ക് ആകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കാരണം 15 വര്‍ഷം പഴക്കമുള്ള ഐഎസ്എസിന് പ്രായമേറി കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് അതിന്റെ റഷ്യന്‍ ഭാഗമായ സ്വെസ്ദ സര്‍വ്വീസ് മോഡ്യൂളിന്, എന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
      Published by:Jayashankar AV
      First published:
      )}