നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • നിർണായക നിമിഷത്തെ അതിജീവിച്ചു; ചൈനയുടെ സുറോങ് റോവർ ചൊവ്വയിൽ വിജയകരമായി ഇറങ്ങി

  നിർണായക നിമിഷത്തെ അതിജീവിച്ചു; ചൈനയുടെ സുറോങ് റോവർ ചൊവ്വയിൽ വിജയകരമായി ഇറങ്ങി

  ലാൻഡിങ്ങിന് തൊട്ടുമുൻപുള്ള നിർണായക നിമിഷമായ അവസാന എഴുമിനിറ്റ് അതിജീവിച്ച് പാരച്യൂട്ടിലാണ് സുറോങ് റോവർ ചൊവ്വയെ തൊട്ടത്. പേടകവുമായുള്ള വിനിമയബന്ധം നിലച്ചുപോയേക്കാവുന്ന നിർണായക നിമിഷമാണിത്.

  China's Mars rover Zhurong lands on the Red Planet

  China's Mars rover Zhurong lands on the Red Planet

  • Share this:
   ബെയ്ജിങ്: ചൈനയുടെ ചൊവ്വാ പര്യവേഷണ ദൗത്യം വിജയകരം. ശനിയാഴ്ച പുലർച്ചെയോടെ സുറോങ് റോവർ സുരക്ഷിതമായി ചൊവ്വയിൽ ഇറങ്ങി. മൂന്ന് മാസത്തോളം ചൊവ്വയെ വലംവെച്ച ശേഷമാണ് ടിയാൻവെൻ-1 ബഹിരാകാശ പേടകത്തിൽ നിന്ന് സുറോങ് റോവറിനെ ചൈനീസ് നാഷണൽ സ്പേസ് അഡ്മിനിസ്ട്രഷൻ ചൊവ്വയുടെ ഉപരിതലത്തിൽ വിജയകരമായി ഇറക്കിയത്. നാസയുടെ ചൊവ്വാ ദൗത്യ പേടകം പെഴ്സിവീയറൻസ് ചൊവ്വയിലിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചൈനയും ചൊവ്വാ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.

   Also Read- 24 മണിക്കൂറിനുള്ളിൽ ടൗട്ട ചുഴലിക്കാറ്റ് ശക്തമാകും; കേരളത്തിൽ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

   ലാൻഡിങ്ങിന് തൊട്ടുമുൻപുള്ള നിർണായക നിമിഷമായ അവസാന എഴുമിനിറ്റ് അതിജീവിച്ച് പാരച്യൂട്ടിലാണ് സുറോങ് റോവർ ചൊവ്വയെ തൊട്ടത്. പേടകവുമായുള്ള വിനിമയബന്ധം നിലച്ചുപോയേക്കാവുന്ന നിർണായക നിമിഷമാണിത്. നേരത്തെ പല രാജ്യങ്ങളുടെയും ചൊവ്വാ ദൗത്യം വെല്ലുവിളി നിറഞ്ഞ ചൊവ്വയുടെ അന്തരീക്ഷത്തിൽ അവസാന നിമിഷം പരാജയപ്പെട്ടിരുന്നു.

   Also Read- അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി വേദനയില്ലാത്ത ലോകത്തിൽ

   ചൈനീസ് പുരാണങ്ങളിലെ അഗ്നിദേവന്റെ പേരിൽ നിന്നാണ് റോവറിന് സുറോങ് എന്ന പേര് നൽകിയത്. കഴിഞ്ഞ വർഷം ജൂലായ് 23നാണ് ടിയാൻവെൻ 1 ബഹിരാകാശ പേടകം ചൊവ്വാ ദൗത്യം ആരംഭിച്ചത്. തദ്ദേശീയമായി വികസിപ്പിച്ച ലോങ് മാർച്ച് 2 റോക്കറ്റിലായിരുന്നു വിക്ഷേപണം. ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ടിയാൻവെൻ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. തുടർന്ന് മൂന്ന് മാസത്തോളം ചൊവ്വയെ വലംവെച്ച ശേഷമാണ് ചൊവ്വയിലെ ഉട്ടോപ്യ മേഖലയിൽ സുറോങ് റോവർ ഇറങ്ങിയത്.

   Also Read- ഓക്സിജൻ ടാങ്കറുകൾ ഓടിക്കാൻ ഇനി  കെഎസ്ആർടിസി ഡ്രൈവർമാരും; 37 പേർക്കുള്ള പരിശീലനം പൂർത്തിയായി

   ഇനി മൂന്ന് മാസത്തോളം റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ചുറ്റും. സോളാറിൽ പ്രവർത്തിക്കുന്ന സുറോങ് റോവറിന് 240 കിലോഗ്രാമാണ് ഭാരം. ആറ് ചക്രങ്ങളിൽ സഞ്ചരിക്കുന്ന സുറോങ് ചൊവ്വയിലെ പാറയുടെ സാംപിളുകൾ ശേഖരിക്കും. ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾക്കായി ചിത്രങ്ങളും ജിയോഗ്രാഫിക്കൽ വിവരങ്ങളും റോവർ ശേഖരിക്കും.

   Also Read- കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ 32 വീടുകൾ തകർന്നു; 308 പേരെ മാറ്റിപ്പാർപ്പിച്ചു

   English Summary: The Tianwen-1 mission, China's first interplanetary endeavor, reached the surface of the Red Planet on May 14. Though Chinese space officials have not yet confirmed the exact time and location of touchdown. Tianwen-1 arrived in Mars' orbit in February after launching to the Red Planet on a Long March 5 rocket in July 2020. After circling the Red Planet for more than three months, the Tianwen-1 lander, with the rover attached, separated from the orbiter to begin its plunge toward the planet's surface.
   Published by:Rajesh V
   First published:
   )}