നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Covid Vaccination | 100 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പുകള്‍ നടത്തി ചൈന

  Covid Vaccination | 100 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പുകള്‍ നടത്തി ചൈന

  25 ദിവസം കൊണ്ടാണ് ചൈന 10 കോടി ഡോസുകളില്‍ നിന്ന് 20 കോടി ഡോസുകളില്‍ എത്തിയത്

  Covid_Vaccine

  Covid_Vaccine

  • Share this:
   ബെയ്ജിങ്: 100 കോടിയിലധികം ഡോസ് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പുകള്‍ നടത്തിയെന്ന് ചൈന. ശനിയാഴ്ച വരെ ചൈനയില്‍ കോവിഡ് വാക്‌സിന്റെ 1,01,04,89,000 ഡോസുകളാണ് കുത്തിവെച്ചതെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. ലോകം മുഴുവന്‍ ഇതുവരെ കുത്തിവെക്കപ്പെട്ടത് കോവിഡ് വാക്‌സിന്റെ 250 കോടി ഡോസുകളാണ്.

   വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണ് തുടങ്ങിയതെങ്കിലും 100 കോടി ഡോസുകള്‍ എന്ന വഴിത്തിരിവ് പിന്നിടാന്‍ കഴിഞ്ഞത് ചൈനയുടെ സുപ്രധാന നേട്ടമാണെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. 50 കോടി ഡോസുകളാണ് കഴിഞ്ഞ മാസം പൂര്‍ത്തിയാക്കിയത്. 25 ദിവസം കൊണ്ടാണ് ചൈന 10 കോടി ഡോസുകളില്‍ നിന്ന് 20 കോടി ഡോസുകളില്‍ എത്തിയത്.

   സിനോഫാം, സിനോവാക്‌സ് വാക്‌സിനുകളാണ് ചൈന കൗമാരക്കാരില്‍ കുത്തിവെക്കുന്നത്. 18 വയസിന് താഴെയുള്ളവരിലും ചൈന കുത്തിവെപ്പ് ആരംഭിച്ചിട്ടുണ്ട്.

   Also Read-Covid 19 | മഹാരാഷ്ട്രയില്‍ ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട് ചെയ്തു; മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് മുന്നറിയിപ്പ്

   അതേസമയം ഇന്ത്യയില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്സിന്‍ നല്‍കിയ സംസ്ഥാനമായി ആന്ധ്രാ പ്രദേശ്. ഞായറാഴ്ച വൈകിട്ട് ഏഴു മണി വരെയുള്ള കണക്കുപ്രകാരം 13 ലക്ഷത്തിലേറെ പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 13 ജില്ലകളിലായി 2000 കേന്ദ്രങ്ങളില്‍ രാവിലെ ആറു മുതലാണ് മെഗാ വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചത്.

   45 വയസിന് മുകളിലുള്ളവര്‍ക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാര്‍ക്കും മുന്‍ഗണന നല്‍കിയാണ് വാക്സിനേഷന്‍ നടന്നത്. മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരം നടന്ന മെഗാ വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായാണ് ഇത്രയധികം പേര്‍ക്ക് ഒറ്റദിവസം കൊണ്ട് വാക്സിന്‍ നല്‍കിയത്.

   Also Read-തിങ്കളാഴ്ച മുതല്‍ ബാറുകളും പാര്‍ക്കുകളും തുറക്കും; ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

   ആന്ധ്രാപ്രദേശില്‍ ഇതോടെ വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. നേരത്തെ ഒരു ദിവസം ആറു ലക്ഷത്തിലേറെ പേര്‍ക്ക് വാക്സിന്‍ നല്‍കി ആന്ധ്ര റെക്കോര്‍ഡിട്ടിരുന്നു. ഈസ്റ്റ് ഗോദാവരി, കൃഷ്ണ, വിശാഖപട്ടണം എന്നീ ജില്ലകളാണ് വാക്സിനേഷനില്‍ മുന്നിലുള്ളത്. ഈ ജില്ലകളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്.

   അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. 81 ദിവസത്തിനു ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം അറുപതിനായിരത്തില്‍ താഴെ എത്തുന്നത്. രാജ്യത്ത് ഇതുവരെ 2,98,81,965 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

   Also Read-ഒരു കിലോ പഴത്തിന് 3300 രൂപ; ഉത്തര കൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്

   കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേര് കൂടി രാജ്യത്ത് രോഗമുക്തി നേടി. ഇതോടെ ഇതുവരെ 2,87,66,009 പേര് കോവിഡ് മുക്തരായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1576 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,86,713 ആയി. നിലവില്‍ രാജ്യത്ത് 7,29,243 സജീവ കേസുകളാണുള്ളത്. ഇതുവരെ 27,66,93,572 ഡോസ് വാക്സിന് നല്കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
   Published by:Jayesh Krishnan
   First published:
   )}