China | അമേരിക്കയ്ക്ക് ഭീഷണി ഉയർത്തി ചൈനയുടെ മിസൈൽ പരീക്ഷണം; ലക്ഷ്യം യുഎസ് വിമാനവാഹിനി കപ്പൽ?

ചൈന പുതിയതായി പരീക്ഷിച്ച മിസൈലുകൾ അമേരിക്കൻ സൈനികക്യാംപുകളെയും വിമാനവാഹിനി കപ്പലുകളെയും പൂർണമായും തുടച്ചുനീക്കാൻ സാധിക്കും

News18 Malayalam | news18-malayalam
Updated: August 28, 2020, 8:00 PM IST
China | അമേരിക്കയ്ക്ക് ഭീഷണി ഉയർത്തി ചൈനയുടെ മിസൈൽ പരീക്ഷണം; ലക്ഷ്യം യുഎസ് വിമാനവാഹിനി കപ്പൽ?
missile
  • Share this:
ന്യൂഡല്‍ഹി: അമേരിക്ക-ചൈന തർക്കം പുതിയ തലത്തിലേക്ക് കടക്കുന്നു. അമേരിക്കയ്ക്ക് ഭീഷണി ഉയർത്തി ചൈന പുതിയ മിസൈൽ പരീക്ഷണം നടത്തി. ഡി.എഫ്-21ഡി, ഡി.എഫ്-26ബി എന്നീ മിസൈലുകൾ ദക്ഷിണ ചൈന കടലിലാണ് പരീക്ഷിച്ചത്. അമേരിക്കൻ വിമാനവാഹിനി കപ്പലുകളും സൈനിക ക്യാംപുകളുമുള്ള മേഖലയ്ക്ക് സമീപമാണ് ചൈനയുടെ മിസൈൽ പരീക്ഷണം എന്നതാണ് ശ്രദ്ധേയം.

ദക്ഷിണചൈന കടലിന് കിഴക്കന്‍ തീരത്തുളള യു.എസ് സൈനിക നടപടികളെ പ്രതിരോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ നീക്കം. നേരത്തെ യൂറോപ്പിൽനിന്നുള്ള സൈന്യത്തെ അമേരിക്ക ഈ മേഖലയിൽ വിന്യസിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ചൈനയുടെ പുതിയ മിസൈൽ പരീക്ഷണം.

നേരത്തെ ഇവിടെ ചൈന റോക്കറ്റുകൾ വിക്ഷേപിച്ചതും വലിയ വാർത്തയായിരുന്നു. ചൈന പുതിയതായി പരീക്ഷിച്ച മിസൈലുകൾ അമേരിക്കൻ സൈനികക്യാംപുകളെയും വിമാനവാഹിനി കപ്പലുകളെയും പൂർണമായും തുടച്ചുനീക്കാൻ സാധിക്കുമെന്ന് സിഡ്നി സര്‍വകലാശാലയിലെ ഗവേഷകര്‍ അന്ന് മുന്നറിയിപ്പ് നൽകുന്നു.
You may also like:ആലുവയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി; 540 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ [NEWS]കാശ് കൊടുത്തു പേടിക്കണോ? പ്രേതഭവനത്തിൽ ഒരു രാത്രി കഴിയാൻ 'ഓഫർ' [NEWS] 'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ [NEWS]
സൈനിക അഭ്യാസത്തിന്‍റെ ഭാഗമായാണ് മിസൈൽ പരീക്ഷണമെങ്കിലും ചൈനയുടെ ഉന്നം അമേരിക്കയാണെന്ന് വ്യക്തമാണ്. ചൈനയുടെ തെക്കന്‍ ഹൈനാന്‍ ദ്വീപിനും വിയറ്റ്നാമിനടുത്തുള്ള തര്‍ക്ക പ്രദേശത്താണ് മിസൈല്‍ പതിച്ചത്. അതേസമയം തർക്കപ്രദേശത്ത് മിസൈൽ പരീക്ഷണം മേഖലയിൽ സ്ഥിതിഗതികൾ വഷളാക്കുമെന്നാണ് ഇതിനോട് അമേരിക്കൻ സേനയുടെ പ്രതികരണം.
Published by: Anuraj GR
First published: August 28, 2020, 8:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading