ഇന്റർഫേസ് /വാർത്ത /World / Corona Virus; വിവാഹങ്ങൾ മാറ്റി വയ്ക്കണം; ശവസംസ്കാരച്ചടങ്ങുകള്‍ വെട്ടിച്ചുരുക്കാനും നിർദേശിച്ച് ചൈനീസ് സർക്കാർ

Corona Virus; വിവാഹങ്ങൾ മാറ്റി വയ്ക്കണം; ശവസംസ്കാരച്ചടങ്ങുകള്‍ വെട്ടിച്ചുരുക്കാനും നിർദേശിച്ച് ചൈനീസ് സർക്കാർ

News 18

News 18

ഈ വർഷം ഫെബ്രുവരി രണ്ട് (02022020) വിവാഹത്തിന് ശുഭ ദിനമാണെന്നാണ് വിശ്വാസം. ഇതനുസരിച്ച് ഇതേ ദിവസം വിവാഹ നടത്താൻ നിരവധി പേരാണ് തയ്യാറായിരിക്കുന്നത്.

  • Share this:

ബീജിംഗ്: കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ വിവാഹങ്ങള്‍ മാറ്റിവയ്ക്കാനും ശവസംസ്കാര ചടങ്ങുകൾ വെട്ടിച്ചുരുക്കാനും ആവശ്യപ്പെട്ട് ചൈനീസ് സർക്കാർ. 259 പേരാണ് ചൈനയിൽ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 12,000 കൊറോണ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

also read:കൊറോണ വൈറസ് ഭീതി: ആറ് ഇന്ത്യക്കാരെ വുഹാനിൽ നിന്ന് മടക്കി അയക്കാതെ ചൈന

ഈ വർഷം ഫെബ്രുവരി രണ്ട് (02022020) വിവാഹത്തിന് ശുഭ ദിനമാണെന്നാണ് വിശ്വാസം. ഇതനുസരിച്ച് ഇതേ ദിവസം വിവാഹ നടത്താൻ നിരവധി പേരാണ് തയ്യാറായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിർദേശവുമായി സർക്കാർ എത്തിയിരിക്കുന്നത്. സിവിൽ അഫയേഴ്സ് മന്ത്രാലയമാണ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

നമ്പർ സീക്വൻസ് അനുസരിച്ച് 02022020 വിവാഹങ്ങൾക്ക് ശുഭ ദിനമാണെന്നാണ് വിശ്വാസം. മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരുപോലെ വായിക്കാവുന്ന നമ്പർ സീക്വൻസാണിത്. ഞായറാഴ്ചയാണെങ്കിലും ബീജിംഗ്, ഷാങ്ഹായ് തുടങ്ങിയ നഗരങ്ങളിൽ ഈ തീയതിയിൽ വിവാഹ രജിസ്ട്രി സേവനങ്ങൾ നൽകാൻ നേരത്തെ തീരുമാനിക്കുകയും ചെയ്തിരുന്നു.

വിവാഹ കൗൺസിലിംഗ് സേവനങ്ങൾ താൽക്കാലികമായി നിർത്തുമെന്ന് മന്ത്രാലയം അറിയിക്കുകയും വിവാഹ വിരുന്നുകൾ നടത്തരുതെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. കൂടാതെ ആളുകളുടെ ഒത്തുചേരൽ ഒഴിവാക്കാൻ ശവസംസ്കാര ചടങ്ങുകള്‍ ലളിതമായും വേഗത്തിലും നടപ്പാക്കണമെന്നും നിർദേശിച്ചിരിക്കുന്നു.

First published:

Tags: Corona, Corona outbreak, Corona virus, Corona virus China