ഇസ്രായേലിലെ ചൈനീസ് അംബാസഡര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; അന്വേഷണം തുടങ്ങി

China's Ambassador to Israel Found Dead | 57കാരനായ അംബാസഡര്‍ ഫെബ്രുവരിയിലാണ് ചാര്‍ജ് ഏറ്റെടുത്തത്.

News18 Malayalam | news18-malayalam
Updated: May 17, 2020, 3:08 PM IST
ഇസ്രായേലിലെ ചൈനീസ് അംബാസഡര്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; അന്വേഷണം തുടങ്ങി
Du Wei
  • Share this:
ജറുസലേം: ഇസ്രായേലിലെ ചൈനീസ് അംബാസഡറിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അംബാസഡര്‍ ദു വെയെ ആണ് ഹെര്‍സ്ലിയയിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇസ്രായേല്‍ ഔദ്യോഗികമായി അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. എന്നാല്‍, അംബാസഡറുടെ മരണം ചൈനീസ് എംബസി സ്ഥിരീകരിച്ചിട്ടില്ല.

പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചതായി പൊലീസ് വക്താവ് അറിയിച്ചു. ദു വെയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്നും ഉറക്കത്തിനിടെ മരണം സംഭവിച്ചിരിക്കാമെന്നും മെഡിക്കൽ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ ടെലിവിഷനായ ചാനൽ 12 റിപ്പോർട്ട് ചെയ്യുന്നു.

TRENDING:Nirmala Sitharaman Press Conference: സംസ്ഥാനങ്ങളുടെ കടമെടുക്കാനുള്ള പരിധി ജിഡിപിയുടെ അഞ്ചു ശതമാനമാക്കി ഉയർത്തി
[NEWS]
തട്ടിക്കൊണ്ടു പോയ കുട്ടിക്ക് കോവിഡ്: കിഡ്നാപ്പറും പൊലീസുകാരും ഉൾപ്പെടെ 22 പേര്‍ ക്വാറന്‍റീനിൽ [NEWS]ബാഹുബലിയായി ഓസ്ട്രേലിയൻ ക്രിക്കറ്റർ മകൾക്കൊപ്പം; ത്രില്ലടിച്ച് പ്രഭാസ് ആരാധകർ [NEWS]

57കാരനായ അംബാസഡര്‍ ഫെബ്രുവരിയിലാണ് ചാര്‍ജ് ഏറ്റെടുത്തത്. നേരത്തെ ഉക്രെയിനിലെ അംബാസഡറായിരുന്നു ദു വെയ്. ഇദ്ദേഹത്തിന്റെ കുടുംബം ചൈനയിലാണ്.
First published: May 17, 2020, 3:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading