• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചൈനയുടെ ആജീവനാന്ത പ്രസിഡന്റാകാന്‍ ഷി ജിന്‍പിംഗ്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി ശുപാര്‍ശയോടെയായിരുന്നു ഈ നീക്കം

news18
Updated: February 26, 2018, 8:07 PM IST
ചൈനയുടെ ആജീവനാന്ത പ്രസിഡന്റാകാന്‍ ഷി ജിന്‍പിംഗ്
File image of China's President President Xi Jinping. (Image: Reuters)
news18
Updated: February 26, 2018, 8:07 PM IST
 

ചൈനയുടെ ആജീവനാന്ത പ്രസിഡന്റാകാന്‍ ഒരുങ്ങി ഷി ജിന്‍പിംഗ്. തുടര്‍ച്ചയായി രണ്ട് തവണയേ ഒരാള്‍ക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിക്കാനാകൂവെന്ന ഭരണഘടനാ വ്യവസ്ഥയില്‍ മാറ്റം വരുത്തിയാണ് നിലവിലെ പ്രസിഡന്റിന് ഇഷ്ടമുള്ളിടത്തോളം കാലം ഭരണത്തില്‍ തുടരാന്‍ വഴിയൊരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം നടന്ന ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷി ജിന്‍ പിംഗിന്റെ ആശയങ്ങള്‍ ഭരണഘടനയില്‍ എഴുതി ചേര്‍ത്തിരുന്നു.സോഷ്യലിസം അടിസ്ഥാനപ്പെടുത്തിയുള്ള ചൈനയുടെ വികസനത്തിന് വേഗം കൂട്ടാന്‍ ഒരേ ഭരണകൂടം തുടരേണ്ടത് ആവശ്യമാണെന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി ശുപാര്‍ശയോടെയായിരുന്നു ഈ നീക്കം. മാര്‍ച്ചില്‍ ചേരുന്ന നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ശുപാര്‍ശയ്ക്ക് അംഗീകാരം നല്‍കുന്നതോടെ ചൈനയുടെ ചരിത്രത്തില്‍ മാവോ സെ തൂങ്ങിനൊപ്പം തന്നെ ശക്തനായ നേതാവായി മാറും ഷി ജിന്‍പിംഗ്..

കൂട്ടായ പാര്‍ട്ടി നേതൃത്വം എന്ന തത്വം മാറ്റിവെച്ച് ഷി ജിന്‍പിംഗിനെ കഴിഞ്ഞ വര്‍ഷം മുതല്‍ പരമോന്നത നേതാവ് എന്ന് വിശേഷിപ്പിച്ചു തുടങ്ങിയിരുന്നു. 64കാരനായ ഷി ജിന്‍ പിംഗ് കഴിഞ്ഞ വര്‍ഷമാണ് രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനത്തെത്തിയത്.

 
First published: February 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍