ഹിന്ദി (Hindi) പഠിക്കാൻ ചൈന (China) ഒരുങ്ങുന്നു. ഭാഷ കൈകാര്യം ചെയ്യാൻ അറിയുന്നവരെ അതിർത്തികളിൽ നിയമിക്കാൻ രാജ്യം ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യത്തെ വിവിധ സർവകലാശാലകളിൽ പഠിച്ച ബിരുദധാരികളെയാണ് എൽ.എ.സിയിൽ (യഥാർഥ നിയന്ത്രണരേഖ) (Line of Actual Control) പരിഭാഷകരായി റിക്രൂട്ട് ചെയ്യാൻ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) (People's Liberation Army) തയാറെടുക്കുന്നതെന്നാണ് ഇന്റലിജൻസ് നൽകുന്ന വിവരം.
റിപ്പോർട്ട് പ്രകാരം, വെസ്റ്റേൺ തിയേറ്റർ കമാൻഡിന് കീഴിലുള്ള ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്റ്റ് അടുത്ത മാസത്തോടെ ഇതിനായുള്ള നിയമനപ്രക്രിയകൾ പൂർത്തീകരിക്കും. ഇന്ത്യയുമായി ചൈന പങ്കിടുന്ന അതിർത്തികൾ ഉൾപ്പെടെ വെസ്റ്റേൺ തിയേറ്റർ കമാന്ഡിന്റെ നിരീക്ഷണത്തിലാണ്.
എൽ.എ.സിയിൽ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം എന്നിവയുമായി അതിർത്തി പങ്കിടുന്ന ചൈനീസ് പ്രദേശങ്ങളുടെ നിരീക്ഷണ ചുമതല ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്റ്റിനാണ്. വെസ്റ്റേൺ തിയേറ്റർ കമാൻഡിന് തന്നെ കീഴിലുള്ള ഷിൻജിയാങ് മിലിട്ടറി ഡിസ്ട്രിക്റ്റാണ് ലഡാക്കുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളുടെ നിരീക്ഷീക്കുന്നത്.
പിഎൽഎയിൽ ഹിന്ദി പരിഭാഷകരെ നിയമിക്കുന്ന വിവരം അറിയിക്കുവാൻ വേണ്ടി ടിബറ്റ് മിലിട്ടറി ഡിസ്ട്രിക്റ്റിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ രണ്ട് മാസത്തിനിടെ ചൈനയിലെ നിരവധി കോളേജുകളും സർവകലാശാലകളും സന്ദർശിച്ചതായി രഹസ്യാന്വേഷണ ഏജൻസികൾ സൂചിപ്പിച്ചിരുന്നു.
Also read-
Suhasini Maniratnam| 'ഹിന്ദി പഠിച്ചാൽ നല്ലത്, ഹിന്ദി സംസാരിക്കുന്നവർ നല്ലവർ': നടി സുഹാസിനിഇന്ത്യയുടെ വടക്കൻ അതിർത്തികളിലെ ക്യാമ്പുകളിലേക്ക് ഹിന്ദി കൈകാര്യം ചെയ്യാൻ കഴിയുന്ന ടിബറ്റൻ പൗരന്മാരെ പിഎൽഎ സജീവമായി റിക്രൂട്ട് ചെയ്യുന്നതായി ഇന്റലിജൻസ് കുറച്ച് മാസങ്ങൾക്ക് മുൻപ് വിവരം നൽകിയിരുന്നു. രഹസ്യാന്വേഷണ വിവരശേഖരണത്തിനും മറ്റ് കാര്യങ്ങൾക്കുമായി പിഎൽഎ തങ്ങളുടെ സൈനികരെ ഹിന്ദി പഠിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ടായിരുന്നു. 2020 മേയ് മുതൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്.
അതേസമയം, നിയന്ത്രണരേഖയിൽ നിയോഗിച്ചിരിക്കുന്ന ഇന്ത്യൻ സൈനികർക്ക് ടിബറ്റിലെ ഭാഷ, സംസ്കാര൦, ചരിത്രം എന്നിവ മനസിലാക്കാനുള്ള പരിശീലനം നൽകുന്നുണ്ട്. രഹസ്യാന്വേഷണ ശേഖരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പ്രദേശത്തെ ജനസംഖ്യയെ സ്വാധീനിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിനുമായാണ് സൈനികർക്ക് ഈ പരിശീലനം നൽകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.