നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • Liquor Brewing Pots | 8000 വർഷം മുമ്പ് മദ്യം ഉണ്ടാക്കിയിരുന്ന മൺകലങ്ങൾ കണ്ടെത്തി ചൈനീസ് പുരാവസ്തു ഗവേഷകർ

    Liquor Brewing Pots | 8000 വർഷം മുമ്പ് മദ്യം ഉണ്ടാക്കിയിരുന്ന മൺകലങ്ങൾ കണ്ടെത്തി ചൈനീസ് പുരാവസ്തു ഗവേഷകർ

    കണ്ടെത്തിയ മൺപാത്രങ്ങളിൽ നിന്ന് അരി, മുന്തിരി, തേൻ, ഹാത്തോൺ എന്നിവയിൽ നിന്ന് നിർമ്മിച്ച ബിയർ ഉണ്ടാക്കിയിരുന്നതിന്റെ ഉണങ്ങിയ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

    • Share this:
      8000 വർഷങ്ങൾക്ക് മുമ്പ് മദ്യം ഉണ്ടാക്കിയിരുന്ന കലങ്ങൾ കണ്ടെത്തി ചൈനയിലെ (China) പുരാവസ്തു ഗവേഷകർ (Archaeologists). മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ (Henan Province) 8000 വർഷം പഴക്കമുള്ള കളിമൺ കലങ്ങൾ (Clay Pots) കണ്ടെത്തിയതായി ചൈനീസ് സർക്കാരിന്റെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

      മദ്യം നിർമ്മിക്കാൻ ചൈനീസ് ജനതഒരു പ്രത്യേക തരം പൂപ്പലായ മോണാസ്കസ് (Monascus) ഉപയോഗിച്ചതിന്റെ ആദ്യകാല തെളിവാണിതെന്ന് ഗവേഷകർ കരുതുന്നു. ചൈനയിലും ജപ്പാനിലും പുളിപ്പിച്ച റൈസ് വൈൻ, റെഡ് യീസ്റ്റ് റൈസ്, കാവോലിയാങ് ബ്രാണ്ടി എന്നിവ പോലുള്ള ഭക്ഷണങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന, പർപ്പിൾ -റെഡ് നിറമുള്ള പൂപ്പൽ ആണ് മോണാസ്കസ്. ഗവേഷകർ കണ്ടെത്തിയ കളിമൺ കലങ്ങളിലും വലിയ അളവിൽ മോണാസ്കസ് ഉണ്ടായിരുന്നു എന്ന് ചൈനീസ് അക്കാദമി ഓഫ് സോഷ്യൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിയോളജിയിലെ അസിസ്റ്റന്റ് ഗവേഷകനായ ലി യോങ്ക്വിയാങ് പറഞ്ഞു.

      ചൈനയിലെ മദ്യത്തിന്റെ ചരിത്രം ഏകദേശം 9,000 വർഷങ്ങൾക്ക് മുമ്പ് തുടങ്ങുന്നു. പുരാതന സ്ഥലങ്ങളിൽ കണ്ടെത്തിയ മൺപാത്രങ്ങളിൽ നിന്ന് അരി, മുന്തിരി, തേൻ, ഹാത്തോൺ എന്നിവയിൽ നിന്ന് നിർമ്മിച്ച ബിയർ ഉണ്ടാക്കിയിരുന്നതിന്റെ ഉണങ്ങിയ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ മെസപ്പൊട്ടേമിയയിലും പുരാതന ഈജിപ്തിലും കണ്ടെത്തിയ മദ്യ ഉത്പാദന പ്രക്രിയ തന്നെയാണ് പുരാതന ചൈനയിലും പിന്തുടർന്നതെന്ന് ഗവേഷകർ കരുതുന്നു. ബിസി 2100 ൽ 'യു ദി ഗ്രേറ്റ്' ചക്രവർത്തിക്ക് മദ്യം സമ്മാനിച്ചതും ലോകത്ത് ആദ്യമായി മദ്യം ഉണ്ടാക്കിയതുംവൈനിന്റെ ദേവതയായ യിദിയാണെന്ന് ചൈനയിലെ ഐതിഹ്യങ്ങൾ പറയുന്നു.

      മൊണാസ്കസ് ഉള്ള കലങ്ങൾ കണ്ടെത്തിയ പീലിഗാങ്ങ് കൾച്ചറൽ സൈറ്റ് വടക്ക്-മധ്യ ഹെനാനിലെ ഒരു പുരാതന സ്ഥലമാണ്. ഇത് ചൈനീസ് നിയോലിത്തിക് കാലഘട്ടത്തിൽ നിന്ന് ഏകദേശം 8,000 വർഷം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. കല്ല് അരിവാൾ മുതൽ അസ്ഥി പല്ലുകൾ വരെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് മൺപാത്രങ്ങൾ നിർമ്മിക്കുന്ന ഏറ്റവും പഴയ ചൈനീസ് സംസ്കാരങ്ങളിലൊന്നാണ് പീലിഗാങ്ങ് എന്ന് വിശ്വസിക്കപ്പെടുന്നു. പുരാവസ്തു ഗവേഷകർ ഈ സംസ്കാരത്തിന് ഈ സ്ഥലത്തിന്റെ പേര് തന്നെ നൽകി. 1977 ൽ കണ്ടെത്തിയ സിൻജെങ് കൗണ്ടിയിലെ പീലിഗാങ് ഗ്രാമമാണ് കണ്ടുപിടിച്ചിട്ടുള്ള പുരാതന സ്ഥലങ്ങളിൽ ആദ്യത്തേത്. പുരാവസ്തു ഗവേഷകരുടെ അഭിപ്രായത്തിൽ, പീലിഗാങ് സംസ്കാരത്തിന് രാഷ്ട്രീയ സംഘാടനങ്ങൾ കുറവായിരുന്നു. അവർ സമത്വാധിഷ്ഠിതമായ സമൂഹത്തിൽ വിശ്വസിച്ചിരുന്നു എന്ന് കരുതപ്പെടുന്നു.
      Published by:Jayesh Krishnan
      First published: