നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • സ്ത്രീകളെ സൗന്ദര്യത്തിന്‍റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്ത് കലാസൃഷ്ടി; സ്ത്രീവിരുദ്ധമെന്ന് വിമർശനം

  സ്ത്രീകളെ സൗന്ദര്യത്തിന്‍റെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്ത് കലാസൃഷ്ടി; സ്ത്രീവിരുദ്ധമെന്ന് വിമർശനം

  വീഡിയോയിൽ കാണുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ അവരുടെ അനുവാദമില്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്. സോങിന്റെ സൗന്ദര്യ സങ്കൽപ്പം അനുസരിച്ച് ഓരോ പെൺകുട്ടിയ്ക്കും റാങ്കുകളും നൽകിയിരിക്കുന്നു. ഈ സമീപനത്തോടുള്ള തന്‍റെ പ്രതിഷേധമാണ് ട്വീറ്റിലൂടെ അഫ്ര വാങ് രേഖപ്പെടുത്തിയത്

   (Credit: Afra Wang/Twitter)

  (Credit: Afra Wang/Twitter)

  • Share this:
   5,000 കോളേജ് വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ചുകൊണ്ട് ഒരു ചൈനീസ് കലാകാരൻ സൃഷ്‌ടിച്ച എട്ട് മണിക്കൂർ ദൈർഘ്യമുള്ള 'കലാസൃഷ്ടി'യ്‌ക്കെതിരെ വ്യാപക വിമർശനം. സോങ് ടാ തയ്യാറാക്കിയ 'അഗ്ലിയർ ആൻഡ് അഗ്ലിയർ' എന്ന ഈ വീഡിയോ ഫൂട്ടേജ് ഷാങ്ഹായിയിലെ ഓ സി എ ടിയിലാണ് പ്രദർശിപ്പിച്ചിരുന്നത്. സോങ് ടായുടെ കാഴ്ചപ്പാട് പ്രകാരം സ്ത്രീകളെ അവരുടെ ആകർഷണീയതയുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കുകയാണ് ആ വീഡിയോയിൽ ചെയ്തിരിക്കുന്നതെന്ന് വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

   സോങ് ടായുടെ ഈ കലാസൃഷ്ടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതോടെ വീഡിയോ ഫൂട്ടേജ് പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്യുകയും കഴിഞ്ഞ ആഴ്ച ഓസിഎടി അനിശ്ചിതകാലത്തേക്ക് അടച്ചിടുകയും ചെയ്തതായി ദി ആർട്ട് ന്യൂസ് പേപ്പർ റിപ്പോർട്ട് ചെയ്യുന്നു. 2013-ൽ ബീജിങിലെ യു സി സി എ-യിൽ മുമ്പ് പൊതുജനങ്ങൾക്ക് മുന്നിൽ ഈ വീഡിയോ പ്രദർശിപ്പിച്ചിട്ടുള്ളതാണെങ്കിലും ഇത്തവണ വീബോ എന്ന സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമിലൂടെ സനായ എന്ന ഉപയോക്താവ് ഈ വീഡിയോയുടെ സ്ത്രീവിരുദ്ധ സ്വഭാവം ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം രൂപപ്പെട്ടത്.

   Also Read-ഒരു ഫുൾ കുപ്പി വിസ്കി 'അകത്താക്കി' മത്സ്യം; വൈറലായി മീൻ പിടുത്തക്കാരന്‍റെ വീഡിയോ

   'ലൗഡ് മർമറസ്' എന്ന മന്ദാരിൻ ഭാഷയിലുള്ള പോഡ് കാസ്റ്റ് സഹ അവതാരകയായ അഫ്ര വാങ് കഴിഞ്ഞയാഴ്ച ട്വിറ്ററിലൂടെ ഈ വിഷയത്തിൽ പ്രതികരിച്ചതോടെ പ്രതിഷേധം തീവ്രമായി. വീഡിയോയ്‌ക്കെതിരെയുള്ള വിമർശനം കനത്തതോടെ തീരുമാനിച്ച ദിവസത്തിന് മുമ്പായി ആ പ്രദർശനം അവസാനിപ്പിക്കുകയായിരുന്നു. 21 കലാകാരെ ഉൾപ്പെടുത്തി ഏപ്രിൽ 28-ന് ആരംഭിച്ച പ്രദർശനം ജൂലൈ 11 വരെയാണ് ആസൂത്രണം ചെയ്തിരുന്നത്.   സോങിന്റെ വീഡിയോയുടെ സ്ക്രീൻഷോട്ടും വിവരണവും ഉൾപ്പെടുത്തിക്കൊണ്ടാണ് അഫ്ര വാങ് അതേക്കുറിച്ച് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ആ വീഡിയോയിൽ കാണുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ അവരുടെ അനുവാദമില്ലാതെയാണ് ചിത്രീകരിച്ചിരിക്കുന്നത്. സോങിന്റെ സൗന്ദര്യ സങ്കൽപ്പം അനുസരിച്ച് ഓരോ പെൺകുട്ടിയ്ക്കും റാങ്കുകളും നൽകിയിരിക്കുന്നു. ഈ സമീപനത്തോടുള്ള തന്‍റെ പ്രതിഷേധമാണ് ട്വീറ്റിലൂടെ അഫ്ര വാങ് രേഖപ്പെടുത്തിയത്. "ചൈനീസ് സമകാലീന കലയുടെ അസ്വസ്ഥത സൃഷ്ടിക്കുന്ന ഒരു ഉദാഹരണം" എന്നാണ് വാങ് ആ വീഡിയോ കലാസൃഷ്ടിയെ വിശേഷിപ്പിക്കുന്നത്. തുടർന്നുള്ള ട്വീറ്റിൽ അവർ സോങിനെ സ്ത്രീവിരുദ്ധൻ എന്ന് വിളിച്ച് വിമർശിക്കുന്നു. ഇതിനേക്കാൾ അക്രമാസക്തവും ജുഗുപ്സാവഹവുമായ രീതിയിൽ സ്ത്രീകളെ വസ്തുവൽക്കരിക്കാൻ കഴിയില്ലെന്നും വാങ് പറയുന്നു.

   വീബോയിലൂടെ ഓസിഎടി ഈ കലാസൃഷ്ടിയുടെ പേരിൽ ഔദ്യോഗിക ക്ഷമാപണം നടത്തിയിട്ടുണ്ട്. സോങിന്റെ കലാസൃഷ്ടിയുടെ ഇംഗ്ലീഷ് തലക്കെട്ട് സ്ത്രീകളെ നിന്ദിക്കുന്ന രീതിയിലുള്ളതാണെന്ന് മ്യൂസിയം അംഗീകരിച്ചു. ഒരു പൊതു കലാസ്ഥാപനം എന്ന നിലയിൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ കലാസൃഷ്ടികൾക്ക് പ്രദർശനാനുമതി നൽകൂ എന്നും അവർ വ്യക്തമാക്കി.
   Published by:Asha Sulfiker
   First published:
   )}