പെൻസിൽവാനിയ: അമേരിക്കയിൽ കോവിഡ് ഗവേഷകനായ ചൈനീസ് വംശജൻ വെടിയേറ്റു കൊല്ലപ്പെട്ടു. ബുധനാഴ്ച്ചയാണ് സംഭവം. പിറ്റ്സ്ബെർഗ് സർവകലാശാലയിലെ പ്രൊഫസർ ബിങ് ലിയു (37) ആണ് കൊല്ലപ്പെട്ടത്.
കോവിഡുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തൽ നടത്താനിരിക്കേയാണ് ലിയു കൊല്ലപ്പെട്ടതെന്ന് സഹപ്രവർത്തകർ പറയുന്നു.
റോസ് ടൗൺഷിപ്പിലെ വീട്ടിലാണ് വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. തലയ്ക്കും കഴുത്തിനും വെടിയേറ്റ നിലയിലായിരുന്നു.ലിയൂവിനെ കൊലപ്പെടുത്തിയെന്ന് കരുതുന്ന ഹാവോ ഗു(43) എന്നയാളുടെ മൃതദേഹവും കാറിൽ നിന്നും കണ്ടെത്തി.
ലിയൂവിനെ കൊലപ്പെടുത്തിയ ശേഷം കാറിലെത്തിയ ഹാവോ സ്വയം വെടിയുതിർത്ത് മരിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും പരസ്പരം അറിയാമായിരിക്കുമെന്നാണ് പൊലീസിന്റെ അനുമാനം.
TRENDING:പനിയുള്ളവർ എത്തിയാൽ യന്ത്രം ശബ്ദിക്കും; കൊച്ചി വിമാനത്താവളത്തിലും തെർമൽ സ്കാനിങ്ങ് സിസ്റ്റം [NEWS]ഷാപ്പിലിരുന്നു കള്ളുകുടി നടക്കില്ല; കള്ള് പാഴ്‌സല്‍ നല്‍കിയേക്കും [NEWS]കിം ജോങ് ഉന്നിന് അപരനോ? പുതിയതും പഴയതുമായ ഫോട്ടോകളിൽ വ്യത്യാസമുണ്ടെന്ന് ട്വിറ്ററിൽ ചർച്ച സജീവം [NEWS]
ചൈനീസ് വംശജനായതുകൊണ്ടാണ് കൊലപ്പെടുത്തിയത് എന്നതിന് നിലവിൽ തെളിവുകളില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.
അതേസമയം, കോവിഡുമായി ബന്ധപ്പെട്ട ഗവേഷണത്തിലായിരുന്നു ലിയൂവെന്നും നിർണായക കണ്ടെത്തൽ നടത്താനിരിക്കേയാണ് കൊലപാതകമെന്നും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ പറയുന്നു.
കൊറോണ വൈറസിന്റെ സെല്ലുലാർ മെക്കാനിസവുമായി ബന്ധപ്പെട്ട കാര്യങ്ങളിലായിരുന്നു ലിയുവിന്റെ ഗവേഷണം.
ലിയൂവിന്റെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പിറ്റ്സ്ബെർഗ് സർവകലാശാല പ്രസ്താവന പുറത്തിറക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.