• HOME
  • »
  • NEWS
  • »
  • world
  • »
  • CHINESE COVIDVACCINE SINOPHARM GETS WHO EMERGENCY APPROVAL GH

ചൈനയുടെ സിനോഫാം വാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര അനുമതി; വാക്സിനെക്കുറിച്ച് കൂടുതലറിയാം

നിലവിൽ ഉപയോഗത്തിലുള്ള വാക്സിനുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ചൈന വികസിപ്പിച്ചെടുത്ത വാക്സിനുകൾ എന്ന് ബി ബി സി ന്യൂസ് വിശദീകരിക്കുന്നു.

covid vaccine

covid vaccine

  • News18
  • Last Updated :
  • Share this:
    ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സിനോഫാം എന്ന കമ്പനി നിർമിച്ച വാക്സിന് ലോകാരോഗ്യ സംഘടന അടിയന്തിര അനുമതി നൽകി. ഒരു പാശ്ചാത്യേതര രാജ്യം വികസിപ്പിച്ചെടുത്ത വാക്സിന് ലോകാരോഗ്യ സംഘടന പിന്തുണ നൽകുന്നത് ആദ്യമായാണ്. ഫൈസർ, ആസ്‌ട്രാസെനക്ക, ജോൺസൺ ആൻഡ് ജോൺസൺ, മോഡേണ എന്നീ വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന ഇതുവരെ അനുമതി നൽകിയിട്ടുള്ളത്.

    എന്താണ് സിനോഫാം വാക്സിൻ?

    സിനോഫാം എന്ന കമ്പനിയുടെ അനുബന്ധ കമ്പനിയായ ചൈന നാഷണൽ ബയോടെക് ഗ്രൂപ്പിന്റെ ഒരു ഘടകമായ ബീജിങ് ബയോളജിക്കൽ പ്രോഡക്റ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിനാണ് സിനോഫാം വാക്സിൻ. റോയ്‌റ്റേഴ്‌സിന്റെ ഒരു റിപ്പോർട്ട് പ്രകാരം ഈ വാക്സിന് കോവിഡ് 19-നെതിരെ 79.34% ഫലപ്രാപ്തിയുണ്ടെന്ന് ഇടക്കാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാലും, ഈ വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളൊന്നും ഇതുവരെ പരസ്യമായി പുറത്തു വിട്ടിട്ടില്ല.

    Petrol Diesel Price | തുടർച്ചയായ നാലു ദിവസങ്ങളിലെ വിലക്കയറ്റത്തിനു ശേഷം ഇന്ന് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

    ലോകാരോഗ്യ സംഘടന വാക്സിന് അനുമതി നൽകിയതിന്റെ കാരണങ്ങൾ എന്തൊക്കെ?

    സിനോഫാം വാക്സിന്റെ സുരക്ഷിതത്വം, ഫലപ്രാപ്തി, ഗുണനിലവാരം എന്നിവ സ്ഥിരീകരിക്കുന്നതായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്ച അറിയിച്ചു. മുതിർന്ന ആളുകൾക്ക് ഈ വാക്സിൻ നിർദ്ദേശിക്കുന്നതായും മൂന്ന് മുതൽ നാല് ആഴ്ച കാലയളവിനുള്ളിലായി രണ്ട് ഡോസ് വാക്സിനുകൾ സ്വീകരിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. 'ആരോഗ്യപ്രവർത്തകരുടെയും അപകടസാധ്യത കൂടുതലുള്ള ജനവിഭാഗത്തിന്റെയും സംരക്ഷണം ഉന്നം വെയ്ക്കുന്ന രാജ്യങ്ങൾക്ക് കോവിഡ് 19 വാക്സിന്റെ ലഭ്യത ത്വരിതപ്പെടുത്താൻ സിനോഫാം വാക്സിൻ സഹായിക്കും. സംഭരിക്കാൻ കുറഞ്ഞ സൗകര്യങ്ങൾ മതി എന്നതിനാൽ വിഭവങ്ങൾ കുറവുള്ള സാഹചര്യങ്ങളിൽ ഈ വാക്സിൻ അനുയോജ്യമായിരിക്കും', ലോകാരോഗ്യ സംഘടന കൂട്ടിച്ചേർത്തു. സിനോവാക് എന്ന മറ്റൊരു ചൈനീസ് കമ്പനി വികസിപ്പിച്ചെടുത്ത വാക്സിനെ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

    'പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്, എനിക്കെതിരായ കേസ് പിൻവലിച്ചു': വി.എ ശ്രീകുമാർ മേനോൻ

    ചൈനീസ് വാക്സിനുകൾ പ്രവർത്തിക്കുന്നത് എങ്ങനെ?

    നിലവിൽ ഉപയോഗത്തിലുള്ള വാക്സിനുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ചൈന വികസിപ്പിച്ചെടുത്ത വാക്സിനുകൾ എന്ന് ബി ബി സി ന്യൂസ് വിശദീകരിക്കുന്നു. കൂടുതൽ പരമ്പരാഗതമായ രീതിയിൽ വികസിപ്പിച്ചെടുത്തിട്ടുള്ള ഈ വാക്സിനുകൾ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം ഉണർത്താൻ വൈറസിന്റെ അചേതനമായ കണങ്ങളെയാണ് ഉപയോഗിക്കുന്നതെന്ന് ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. രോഗത്തോടുള്ള ഗുരുതരമായ പ്രതികരണം ഉണ്ടാകുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.

    LockDown | അമിതാഭ് ബച്ചന്റെ പേരിലും ട്രംപിന്റെ പേരിലും ഇ-പാസ്; FIR ഫയൽ ചെയ്തു

    എന്താണ് ലോകാരോഗ്യസംഘടനയുടെ അനുമതിയിലൂടെ അർത്ഥമാക്കുന്നത്?

    ലോകാരോഗ്യ സംഘടന തങ്ങളുടെ അനുമതിയിലൂടെ ഒരു വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ലോക രാജ്യങ്ങൾക്ക് മാർഗനിർദ്ദേശം നൽകുകയാണ്. രാജ്യത്തിന്റെ ആഭ്യന്തര അനുമതി സംബന്ധിച്ച നടപടിക്രമങ്ങൾ ത്വരിതപ്പെടുത്താൻ ലോകാരോഗ്യ സംഘടനയുടെ അനുമതി ആത്മവിശ്വാസം നൽകുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡ്ഹാനം പറയുന്നു. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചതോടെ സമ്പന്നവും ദരിദ്രവുമായ രാജ്യങ്ങൾക്ക് തുല്യമായി വാക്സിൻ ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താൻ കഴിഞ്ഞ വർഷം ആരംഭിച്ച കോവാക്സ് പദ്ധതിയിൽ സിനോഫാം വാക്സിനും ഉപയോഗിക്കാൻ കഴിയും.
    Published by:Joys Joy
    First published:
    )}