നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • Delivery Boy | 'അവസാന ഭക്ഷണം' ഓർഡർ ചെയ്ത ഉപഭോക്താവിന്റെ ജീവൻ രക്ഷിച്ചു; ഡെലിവറി ബോയ്ക്ക് അഭിനന്ദന പ്രവാഹം

    Delivery Boy | 'അവസാന ഭക്ഷണം' ഓർഡർ ചെയ്ത ഉപഭോക്താവിന്റെ ജീവൻ രക്ഷിച്ചു; ഡെലിവറി ബോയ്ക്ക് അഭിനന്ദന പ്രവാഹം

    'ഇത് എന്റെ ജീവിതത്തിലെ അവസാനത്തെ ഭക്ഷണമാണ്' എന്ന കുറിപ്പും ഓർഡറിനൊപ്പം ഉണ്ടായിരുന്നുവെന്ന് ബിസിനസ് ഡെയ്‌ലി റിപ്പോർട്ട് വ്യക്തമാക്കുന്നു.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      വിചിത്രമായ രീതിയിൽ പെരുമാറുന്നവരെ മുതൽ പരുഷമായി പെരുമാറുന്ന ഉപഭോക്താക്കളെ വരെ ദിവസവും കാണുന്നവരാണ് ഡെലിവറി ബോയ്സ് (Delivery Boys). എന്നാൽ ഇപ്പോൾ, ചൈനയിലെ (China) ഒരു ഡെലിവറി ഡ്രൈവർ “തന്റെ ജീവിതത്തിലെ അവസാനത്തെ ഭക്ഷണത്തിനായി” കാത്തിരുന്ന ഉപഭോക്താവിന്റെ ജീവൻ രക്ഷിച്ചാണ് വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. 25.88 യുവാനിന് (306 രൂപ) ടോഫു മീൽ ആണ് ഇദ്ദേഹം ഓർഡർ ചെയ്തത്. 'ഇത് എന്റെ ജീവിതത്തിലെ അവസാനത്തെ ഭക്ഷണമാണ്' എന്ന കുറിപ്പും ഓർഡറിനൊപ്പം (Order) ഉണ്ടായിരുന്നുവെന്ന് ബിസിനസ് ഡെയ്‌ലി റിപ്പോർട്ട് വ്യക്തമാക്കുന്നു.

      ഡെലിവറി എക്‌സിക്യൂട്ടീവ് ഉപഭോക്താവിന്റെ വീട്ടിലെത്തി കോളിംഗ് ബെൽ അടിച്ചപ്പോൾ പ്രതികരണമൊന്നും ലഭിച്ചില്ല. എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയ ഡെലിവറി ബോയ് ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. ഈ സമയം ഉപഭോക്താവ് അമിതമായി ഉറക്കഗുളികകൾ കഴിച്ച് അബോധാവസ്ഥയിലേയ്ക്ക് വഴുതി വീഴുകയായിരുന്നു. ഫയർമാൻമാരും പോലീസും സ്ഥലത്ത് എത്തി വാതിൽ തുറക്കാൻ ആവശ്യപ്പെട്ടിട്ടും പാതി ബോധത്തിലായിരുന്ന ഉപഭോക്താവ് വാതിൽ തുറക്കാൻ വിസമ്മതിച്ചു. രക്ഷിക്കാൻ ശ്രമിച്ചാൽ ജനൽ വഴി പുറത്തേയ്ക്ക് ചാടുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.

      പോലീസ് ഇയാളെ ശാന്തനാക്കാൻ ശ്രമിക്കുന്നതിനിടെ, അഗ്നിശമന സേനാംഗങ്ങൾ അപ്പാർട്ട്മെന്റിനകത്ത് കടന്ന് ഇയാളെ രക്ഷിക്കുകയായിരുന്നുവെന്ന് ഏഷ്യാവൺ റിപ്പോർട്ട് വ്യക്തമാക്കുന്നു. ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളാണ് ഇദ്ദേഹത്തെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം. സാമ്പത്തിക പ്രശ്നങ്ങളും ഇയാളെ അലട്ടിയിരുന്നുവെന്ന് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പോലീസ് ഇയാളെ ആശുപത്രിയിലെത്തിക്കുകയും മാതാപിതാക്കളുമായി ബന്ധപ്പെടുകയും ചെയ്തു.

      ഡെലിവറി എക്സിക്യൂട്ടീവിന്റെ സമയോചിത ഇടപെടലിൽ പോലീസ് യുവാവിനെ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു. ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോം അദ്ദേഹത്തിന് “ജീവൻ രക്ഷിക്കാൻ നടത്തിയ പരിശ്രമത്തിന് ” 2,100 ഡോളർ സമ്മാനവും നൽകി.

      Also read- Helicopter Crash | ഹെലികോപ്റ്റർ അപകടം: 12 മണിക്കൂർ നീന്തി മഡഗാസ്കർ മന്ത്രി രക്ഷപ്പെട്ടു

      പേഴ്‌സ് നഷ്ടപ്പെട്ടിട്ടും ഭക്ഷണം എത്തിക്കാൻ വന്ന ഒരു സൊമാറ്റോ ഡെലിവറി ബോയിയുമായി ബന്ധപ്പെട്ട സംഭവം ഒരു ട്വിറ്റർ ഉപയോക്താവ് അടുത്തിടെ പങ്കുവച്ചിരുന്നു. മാധ്യമപ്രവർത്തകനായ സച്ചിൻ കൽബാഗ് പങ്കുവച്ച ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്, മനീഷ് ഭാഗേലുറാം ഗുപ്ത എന്ന സൊമാറ്റോ ഡെലിവറി എക്‌സിക്യൂട്ടീവിൽ നിന്ന് തങ്ങൾക്കുണ്ടായ ഒരു അനുഭവമാണ്. മനീഷിന്റെ തൊഴിൽ ധാർമ്മികതയെ പ്രകീർത്തിച്ച് ആരംഭിച്ച സച്ചിന്റെ ട്വീറ്റിൽ കുറിക്കുന്നത്, ''എന്റെ ഭാര്യ ഞങ്ങളുടെ വീട്ടിൽ നിന്ന് 5 കിലോമീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് നിന്ന് ഭക്ഷണം ഓർഡർ ചെയ്തിരുന്നു. റൈഡറുടെ മാപ്പ് ഡെലിവറി ചെയ്യാൻ 10 മിനിറ്റ് കാണിച്ചിട്ടും, 30 മിനിറ്റു കഴിഞ്ഞിട്ടും ഭക്ഷണം കിട്ടാതായപ്പോൾ ഡെലിവറി എക്‌സിക്യൂട്ടീവിനെ വിളിച്ചപ്പോഴാണ് അയാൾക്ക് തന്റെ വാലറ്റ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ഒരുപക്ഷേ അത് മോഷ്ടിക്കപ്പെട്ടതാകാം. പക്ഷേ അഞ്ച് മിനിറ്റിനുള്ളിൽ ഭക്ഷണം എത്തിക്കാൻ അയാൾ എത്തുമെന്ന് അറിയിച്ചുവെന്നും ട്വീറ്റിൽ പറഞ്ഞു.
      Published by:Naveen
      First published: