കൊറോണ ഭീതി പരത്തി വ്യാപിക്കുന്ന ചൈനയിൽ നിന്ന് മരണത്തിന്റെയും രോഗബാധിതരുടെയും കണക്കുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ആശങ്ക ഉയർത്തുന്ന വാർത്തകൾക്കിടെ ഇപ്പോൾ ഇവിടെ ചർച്ചയാകുന്നത് ഒരു വിവാഹ വാർത്തയാണ്. ചൈനീസ് ഡോക്ടറായ ലീ ഷീക്യാങിന്റെയും യു ഹോങ്യാന്റെയും വിവാഹമാണ് വാർത്തകളിൽ നിറയുന്നത്.
ഇക്കഴിഞ്ഞ ജനുവരി 30 നായിരുന്നു ഇരുവരുടെയും വിവാഹം. ഷൻഡോഗിലെ ഹെസിയിൽ വെറും പത്ത് മിനിറ്റ് കൊണ്ടാണ് വിവാഹച്ചടങ്ങുകള്‍ പൂർത്തിയായത്. കൊറോണ വൈറസ് ബാധിതർ ദിനംതോറും വർധിച്ചു വരുന്ന സാഹചര്യത്തിൽ രോഗികളെ പരിചരിക്കുന്നതിനായാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു ചടങ്ങ് നിമിഷങ്ങൾ കൊണ്ടു പൂർത്തിയാക്കി ലീ കൃത്യനിർവഹണത്തിലേക്ക് മടങ്ങിയത്.
വളരെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതിനാലാണ് മാറ്റിവയ്ക്കാൻ പറ്റാത്ത സാഹചര്യമുണ്ടായതെന്നാണ് ലീ പറയുന്നത്. ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർ മാത്രം പങ്കെടുത്ത വിവാഹത്തിൽ പരമ്പരാഗത ചടങ്ങുകളെല്ലാം തന്നെ ഒഴിവാക്കിയിരുന്നു. വരന് ജോലിക്ക് പോകേണ്ടതിനാല്‍ വിവാഹം ലളിതമായി രീതിയിൽ എത്രയും വേഗത്തിൽ തന്നെ പൂർത്തിയാക്കണമെന്ന് നേരത്തെ തന്നെ ദമ്പതികൾ തീരുമാനിച്ചിരുന്നു.
പത്ത് മിനിറ്റുകൾ കൊണ്ട് വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കി ഭാര്യയുമൊത്ത് ഭക്ഷണം കഴിക്കാൻ പോലും നിക്കാതെയാണ് ഡോക്ടർ രോഗികളെ ശുശ്രൂഷിക്കാനായി മടങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona in Kerala, Corona outbreak, Corona virus, Corona virus China, Corona virus Kerala, Corona virus outbreak, Corona virus Wuhan, Medicine for corona