• HOME
  • »
  • NEWS
  • »
  • world
  • »
  • Reproductive Organs | പുരുഷ ശരീരത്തില്‍ അണ്ഡാശയവും ഗര്‍ഭപാത്രവും; ചൈനീസ് സ്വദേശിക്ക് ശസ്ത്രക്രിയ

Reproductive Organs | പുരുഷ ശരീരത്തില്‍ അണ്ഡാശയവും ഗര്‍ഭപാത്രവും; ചൈനീസ് സ്വദേശിക്ക് ശസ്ത്രക്രിയ

യുവാവിന് സ്ത്രീ ലൈംഗിക ഹോര്‍മോണുകളുണ്ടെന്നും അയാള്‍ക്ക് അനുഭവപ്പെടുന്ന വയറുവേദനയും രക്തസ്രാവവും ആര്‍ത്തവത്തെ തുടര്‍ന്നാണെന്നുമാണ് പരിശോധനയിൽ കണ്ടെത്തിയത്

  • Last Updated :
  • Share this:
    കഴിഞ്ഞ 20 വര്‍ഷമായി സ്ത്രീകളുടെ പ്രത്യുല്‍പ്പാദന അവയവങ്ങളോടെ (female reproductive organs) ജീവിച്ച ഒരു ചൈനക്കാരന്റെ (chinese man) കഥ കേൾക്കുന്നവരെയാകെ അമ്പരപ്പിക്കുകയാണ്. വയറിലെ അസ്വസ്ഥതയെ തുടര്‍ന്ന് പരിശോധന നടത്തിയതിനു പിന്നാലെയാണ് ഇയാള്‍ക്ക് അണ്ഡാശയവും (overies) ഗര്‍ഭപാത്രവും (uterus) ഉള്‍പ്പെടെയുള്ള സ്ത്രീ പ്രത്യുല്‍പ്പാദന അവയവങ്ങളുണ്ടെന്ന് കണ്ടെത്തിയത്. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

    ചെന്‍ ലി (chen Li) എന്നാണ് യുവാവിന്റെ പേര്. ചൈനയിലെ സിഷ്വാന്‍ പ്രവിശ്യയിലെ ഒരു ചെറിയ പട്ടണത്തിലാണ് ലിയുടെ താമസം. പ്രായപൂര്‍ത്തിയായപ്പോള്‍ മൂത്രത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം ചെന്‍ ലി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അന്നുമുതല്‍ എല്ലാ മാസവും ചെന്‍ ലിയുടെ മൂത്രത്തിലൂടെ രക്തവും പുറത്തേക്ക് വന്നിരുന്നു.

    കഴിഞ്ഞ 20 വര്‍ഷമായി ലി ഈ ശാരീരികാവസ്ഥയിലൂടെ കടന്നു പോകുകയായിരുന്നു. . എന്നാല്‍ ഒരിക്കല്‍ പോലും ഇതിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നാല് മണിക്കൂറില്‍ കൂടുതല്‍ നേരം നീണ്ടുനിന്ന വയറുവേദന പോലും അദ്ദേഹത്തിന് അനുഭവപ്പെട്ടിട്ടുണ്ട്. അങ്ങനെ ലി ഒരു ഡോക്ടറെ കണ്ടു. അദ്ദേഹത്തിന് അപ്പെന്‍ഡിസൈറ്റിസ് ഉണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. തുടര്‍ന്ന് അതിനുള്ള ചികിത്സ നല്‍കി. എന്നാല്‍ രോഗലക്ഷണങ്ങളില്‍ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടായില്ല. കഴിഞ്ഞ വര്‍ഷം ലി ഒരു മെഡിക്കല്‍ ചെക്കപ്പ് നടത്തി. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാര്യം മനസ്സിലാക്കിയത്.

    ലീക്ക് സ്ത്രീ ലൈംഗിക ഹോര്‍മോണുകളുണ്ടെന്നും അയാള്‍ക്ക് അനുഭവപ്പെടുന്ന വയറുവേദനയും രക്തസ്രാവവും ആര്‍ത്തവത്തെ തുടര്‍ന്നാണെന്നുമാണ് പരിശോധനയിൽ കണ്ടെത്തിയത്. എന്നാല്‍ ലീക്ക് ഇതൊരു ഞെട്ടലായിരുന്നു. അതിനോട്ട് പൊരുത്തപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായി ലീ. പിന്നീട് ഗ്വാങ്ഷൂവിലെ ഒരു ആശുപത്രിയിലേക്ക് പോയി. അവിടെ നടത്തിയ വൈദ്യപരിശോധനയിലും ഇതേ കാര്യങ്ങള്‍ തന്നെയാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ലീയുടെ ശരീരത്തിലെ പുരുഷ ലൈംഗിക ഹോര്‍മോണുകളായ ആന്‍ഡ്രോജന്റെ അളവ് ശരാശരിയേക്കാള്‍ കുറവായിരുന്നു. മാത്രമല്ല, സ്ത്രീ ഹോര്‍മോണുകളുടെ അളവ് പ്രായപൂര്‍ത്തിയായ സ്ത്രീയേക്കാള്‍ ഉയര്‍ന്നതും ആയിരുന്നു.

    സ്ത്രീയുടെയും പുരുഷന്റെയും പ്രത്യുല്‍പ്പാദന അവയവങ്ങള്‍ ഉള്ളതിനാല്‍ ലീ ഇന്റര്‍സെക്‌സ് (intersex) ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അങ്ങനെ ലീ തന്റെ സ്ത്രീ പ്രത്യുല്‍പ്പാദന അവയവങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് അതിനായി നടത്തിയത്.

    ''ലീക്ക് ഇനി മുതൽ ഒരു പുരുഷനായി ജീവിക്കാന്‍ കഴിയും. എന്നാല്‍ പ്രത്യുത്പാദന ശേഷി ഉണ്ടാകില്ല. കാരണം ലീയുടെ വൃഷണങ്ങള്‍ക്ക് ബീജം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ല,'' ലീയുടെ ശസ്ത്രക്രിയ നടത്തിയ സര്‍ജന്‍ ലുവോ സിപ്പിംഗ് പറഞ്ഞു. ലീ ഇപ്പോള്‍ സുഖമായി ഇരിക്കുന്നുവെന്നും പഴയ ആത്മവിശ്വാസം വീണ്ടെടുക്കാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ജൂണ്‍ 6 നായിരുന്നു ലീയുടെ ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ നടന്ന് 10 ദിവസങ്ങള്‍ക്ക് ശേഷം ലീ ആശുപത്രി വിടുകയും ചെയ്തു.
    Published by:Anuraj GR
    First published: