ബാലപീഡന കേസ്: ചൈനീസ് കോടിപതിക്ക് അഞ്ചുവർഷം ജയിൽശിക്ഷ

അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഫോര്‍ബ്‌സ് പട്ടിക പ്രകാരം ലോകത്തെ 478ാമത്തെയും ഏഷ്യയിലെ 108ാമത്തെയും ധനികനായിരുന്നു വാങ് സെന്‍ഹുവ.

News18 Malayalam | news18-malayalam
Updated: June 17, 2020, 9:07 PM IST
ബാലപീഡന കേസ്: ചൈനീസ് കോടിപതിക്ക് അഞ്ചുവർഷം ജയിൽശിക്ഷ
വാങ് സെൻഹുവ
  • Share this:
ബീജിങ്: ലോകത്തെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടംനേടിയ വാങ് സെന്‍ഹുവക്ക് ബാലപീഡന കേസില്‍ അഞ്ചുവർഷം ജയിൽ ശിക്ഷ. ചൈനയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ സീസൻ ഗ്രൂപ്പിന്റെ മുൻ ചെയർമാൻ ആണ് വാങ് സെൻഹുവ. ചൈനയിൽ ബാല പീഡനത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് അഞ്ചുവർഷത്തെ തടവ്.

പീഡനത്തിന് ഇരയായ ബാലികയുടെ അമ്മയുടെ പരാതിയിൽ കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാലികയെ സൂ സിയാങ്സു പ്രവിശ്യയില്‍ നിന്ന് ഷാങ്‌ഹായിയിലേക്ക് തട്ടിക്കൊണ്ടുപോയെന്നും അവിടെ വെച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. അറസ്റ്റ് ചെയ്യുന്ന സമയത്ത് റിയൽ എസ്റ്റേറ്റ് രംഗത്ത് എട്ടാം സ്ഥാനത്തായിരുന്ന സീസൻ ഗ്രൂപ്പ് ഇപ്പോൾ 13ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അറസ്റ്റിലായതോടെ മകൻ വാങ് സിയസോങ് ചെയർമാനായി ചുമതലയേറ്റിരുന്നു.

You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?
[NEWS]
'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]

അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഫോര്‍ബ്‌സ് പട്ടിക പ്രകാരം ലോകത്തെ 478ാമത്തെയും ഏഷ്യയിലെ 108ാമത്തെയും ധനികനായിരുന്നു വാങ് സെന്‍ഹുവ. 2019 ലെ കണക്ക് പ്രകാരം 420 കോടി യുഎസ് ഡോളറാണ് ഇയാളുടെ സമ്പാദ്യം. ഇയാള്‍ക്കൊപ്പം സൂ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

First published: June 17, 2020, 9:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading