HOME » NEWS » World » CHRIST CHURCH TERROR ATTACK VICTIMS WILL BE GUESTS OF KING SALMAN

ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം; സൽമാൻ രാജാവിന്‍റെ അതിഥികളായി ഇരകളുടെ ബന്ധുക്കൾ

പത്തുലക്ഷം യു എസ് ഡോളർ ഏകദേശം ആറു കോടി രൂപയിലധികമാണ് ഇതിനായി ചെലവു വരിക.

news18
Updated: July 27, 2019, 11:06 AM IST
ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം; സൽമാൻ രാജാവിന്‍റെ അതിഥികളായി ഇരകളുടെ ബന്ധുക്കൾ
ഫയൽ ചിത്രം
  • News18
  • Last Updated: July 27, 2019, 11:06 AM IST
  • Share this:
വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവരെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും ഹജ്ജിന് ക്ഷണിച്ച് സൗദി അറേബ്യ. 200 പേർ അടങ്ങുന്ന സംഘം സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ അതിഥികളാകും. 200 പേരുടെയും യാത്രാ - താമസ ചെലവുകൾ പൂർണമായും സൗദി അറേബ്യയാണ് വഹിക്കുക.

200 പേരടങ്ങുന്ന സംഘത്തിന്‍റെ യാത്രയയപ്പ് ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം നടന്ന അൽ - നൂർ പള്ളിയിൽ നടന്നു. ന്യൂസിലൻഡിലെ സൗദി സ്ഥാനപതി അബ്ദുൽ റഹ്മാൻ അൽ സുഹൈബാനി ചടങ്ങിൽ പങ്കെടുത്തു. ഈ ചടങ്ങിലാണ് 200 പേരുടെയും യാത്രാ ചെലവുകൾ സൗദി വഹിക്കുമെന്ന് സൗദി സ്ഥാനപതി അറിയിച്ചത്.

മടങ്ങിയെത്തിയ പ്രവാസികൾക്ക് പ്രതീക്ഷയായി നോർക്ക; പുനരധിവാസ വായ്പാ പദ്ധതി യോഗ്യതാ നിർണയവും സംരംഭകത്വ പരിശീലനവും

പത്തുലക്ഷം യു എസ് ഡോളർ ഏകദേശം ആറു കോടി രൂപയിലധികമാണ് ഇതിനായി ചെലവു വരിക. ഇക്കഴിഞ്ഞ മാർച്ചിൽ ആയിരുന്നു അൽ - നൂർ പള്ളിയിൽ വലതു വംശീയ ഭീകരൻ വെടിവെപ്പ് നടത്തിയത്. വെടിവെപ്പിൽ 51 പേർ കൊല്ലപ്പെട്ടിരുന്നു.

First published: July 27, 2019, 11:06 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories