നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • New Zealand Terror Attack: പ്രഹരശേഷി കൂടുതലുള്ള തോക്കുകൾ നിരോധിക്കുന്നു

  New Zealand Terror Attack: പ്രഹരശേഷി കൂടുതലുള്ള തോക്കുകൾ നിരോധിക്കുന്നു

  പ്രഹര ശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്‍പനയാണ് അടിയന്തിരമായി നിരോധിക്കുന്നത്.

  Christchurch: In this photo released by New Zealand Prime Minister's Office, Prime Minister Jacinda Ardern, center, meets representatives of the Muslim community, Saturday, March 16, 2019 at the Canterbury Refugee Centre in Christchurch, New Zealand. New Zealand's prime minister says the "primary perpetrator" in the killing of at least 49 people in two Christchurch mosques was living in Dunedin, a seaside city south of Christchurch. AP/PTI(AP3_16_2019_000004B)

  • Share this:
   വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡില്‍ തോക്കുകളുടെ വില്‍പന നിരോധിച്ചു. 50 പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കുരുതി നടന്ന് ഒരാഴ്ചക്കുള്ളിലാണ് ന്യൂസീലന്‍ഡ് നിർണായക തീരുമാനമെടുക്കുന്നത്. പ്രഹര ശേഷി കൂടുതലുള്ള റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക് തോക്കുകളുടെയും വില്‍പനയാണ് അടിയന്തിരമായി നിരോധിച്ചത്. ഏപ്രിൽ 11 മുതലാണ് നിരോധനത്തിന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ഉത്തരവിട്ടത്.

   ട്രാൻസ്ഫോർമർ റൂമിൽ വീണ ബോൾ എടുക്കാനെത്തിയ മൂന്നു കുട്ടികൾ വെന്തു മരിച്ചു

   ലോകത്തെ ഞെട്ടിച്ചായിരുന്നു ന്യൂസിലന്റിൽ 50 പേരുടെ മരണത്തിനും നിരവധിപ്പേർക്ക് പരുക്ക് ഏൽക്കാനും ഇടയാക്കിയ ഭീകരാക്രമണം നടന്നത്. മോസ്ക്കുകൾക്കുള്ളിലേക്ക് തോക്കുമായി എത്തിയ അക്രമി ആളുകൾക്ക് നേരെ വെടിയുതിർത്തുകയായിരുന്നു. പ്രഹര ശേഷി കൂടുതലുള്ള തോക്കിന്റെ ഉപയോഗമാണ് മരണസംഖ്യ ഇത്രയധികം ഉയർത്തിയത്.

   മൂന്ന് സഹപ്രവർത്തകരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം സിആർ പിഎഫ് ജവാൻ സ്വയം നിറയൊഴിച്ചു

   വില്‍പന നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് വന്‍തോതില്‍ വില്‍പന നടക്കാതിരിക്കാനുള്ള നടപടികളും ഗവൺമെന്റ് സ്വീകരിച്ചുകഴിഞ്ഞു. ഇനി മുതൽ തോക്കുകള്‍ വാങ്ങുന്നതിന് പ്രത്യേക അനുമതിയും നേടിയെടുക്കേണ്ടതുണ്ട്. വൈകാതെ തന്നെ ജനങ്ങളുടെ കൈവശമുള്ള തോക്കുകള്‍ക്കും നിരോധനം ബാധകമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

   മാത്രമല്ല നിലവില്‍ ജനങ്ങള്‍ക്കിടയിലുള്ള തോക്കുകള്‍ തിരികെ വാങ്ങുന്നതിന് പ്രത്യേക പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തോക്കുകള്‍ കൈവശമുള്ളവര്‍ തിരികെ നല്‍കുന്ന തോക്കുകള്‍ സര്‍ക്കാര്‍ പണം നല്‍കി വാങ്ങും. തോക്കുകള്‍ കൈവശം വയ്ക്കാനുള്ള സമയപരിധി അവസാനിച്ചതിനു ശേഷവും അവ മടക്കി നല്‍കിയില്ലെങ്കില്‍ പിഴയും തടവും അടക്കമുള്ള ശിക്ഷകള്‍ നേരിടേണ്ടിവരും.
   First published:
   )}