നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • Xmas in China | പാശ്ചാത്യസംസ്ക്കാരം വേണ്ട; ചൈനയിൽ ക്രിസ്മസ് ആഘോഷം നിരോധിച്ചു

    Xmas in China | പാശ്ചാത്യസംസ്ക്കാരം വേണ്ട; ചൈനയിൽ ക്രിസ്മസ് ആഘോഷം നിരോധിച്ചു

    ഡിസംബർ 20ന് ഗ്വാങ്സി ഷുവാങ് സ്വയംഭരണ മേഖലയിലെ നഗരത്തിലെ വിദ്യാഭ്യാസ വകുപ്പാണ് രഹസ്യ ഉത്തവ് നൽകിയത്.

    lights

    lights

    • Share this:
      ബീജിങ്; ചൈനയിൽ ക്രിസ്മസ് ആഘോഷത്തിന് വിലക്ക് ഏർപ്പെടുത്തി ചൈനീസ് സർക്കാർ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ക്രിസ്മസ് ആഘോഷത്തിന് ചൈനീസ് സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഇതുസംബന്ധിച്ച് നിർദേശം നൽകിയ രഹസ്യ ഉത്തരവ് വിവിധ മാധ്യമങ്ങൾ പുറത്തുവിട്ടു. ഡിസംബർ 20ന് ഗ്വാങ്സി ഷുവാങ് സ്വയംഭരണ മേഖലയിലെ നഗരത്തിലെ വിദ്യാഭ്യാസ വകുപ്പാണ് രഹസ്യ ഉത്തവ് നൽകിയത്.

      പാശ്ചാത്യ സംസ്ക്കാരങ്ങൾ നിറഞ്ഞ ആഘോഷങ്ങൾ രാജ്യത്തെ യുവതലമുറയെ വഴിതെറ്റിക്കും. ഇത്തരം ആഘോഷങ്ങൾ ചൈനയുടെ പരമ്പരാഗത സംസ്ക്കാരത്തെ നശിപ്പിക്കുന്നതാണെന്നും, അതിനാൽ ഇത്തരം ആഘോഷങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും സർക്കാർ നിർദേശിക്കുന്നു. സ്കൂളുകളിലും കോളേജുകളിലും ക്രിസ്മസ് പരിപാടികൾ സംഘടിപ്പിക്കുന്നതിൽനിന്ന് വിദ്യാർഥികളെയും അധ്യാപകരെയും വിദ്യാഭ്യാസവകുപ്പ് വിലക്കിയിട്ടുണ്ട്.

      ക്രിസ്മസ് പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയ തീരുമാനം നടപ്പിലാക്കാൻ സ്പെഷ്യൽ ഓഫീസറെ ചൈനീസ് സർക്കാർ നിയമിക്കുകയും ചെയ്തു. ചൈനയിൽ പാശ്ചാത്യ സംസ്ക്കാരം, ഉത്സവങ്ങൾ എന്നിവ ആഘോഷിക്കുന്നത് കർശനമായി തടയാൻ നീക്കം നടക്കുന്നുണ്ട്.

      ക്രിസ്മസിന് ചുവപ്പിൽ തിളങ്ങാം; ട്രെൻഡി വസ്ത്രങ്ങളെക്കുറിച്ച് അറിയാം

      ഡിസംബര്‍ (December) മാസത്തിലെ ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്മസ്. മനോഹരമായ വസ്ത്രങ്ങൾ ധരിച്ച് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം ക്രിസ്മസ് ആഘോഷമാക്കാൻ ആഗ്രഹിക്കുന്നവരാണ് പലരും. കഴിഞ്ഞ വര്‍ഷം കോവിഡ് മഹാമാരിയെ (Covid pandemic) തുടര്‍ന്ന് പതിവ് ആഘോഷങ്ങളെല്ലാം റദ്ദാക്കിയതോടെ ഇതിനുള്ള അവസരം നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും സഹപ്രവര്‍ത്തകർക്കുമൊപ്പം പലർക്കും ക്രിസ്മസ് ആഘോഷിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

      ക്രിസ്മസ് പാർട്ടികൾക്ക് പോകുന്നവർ അറിഞ്ഞിരിക്കേണ്ട വസ്ത്രധാരണത്തിലെ പുത്തൻ ട്രെൻഡുകൾ എന്തൊക്കെയാണെന്ന് നോക്കാം. സീക്വിന്‍സ് ഗൗണുകൾക്കൊപ്പം കൈയിൽ തിളങ്ങുന്ന ക്ലച്ച് ബാഗുകളും ഹൈ ഹീൽസ് ചെരിപ്പുമൊക്കെ ക്രിസ്മസിന്റെ മാത്രം പ്രത്യേകതകളാണ്. എന്നാൽ പഴയ പാര്‍ട്ടി വസ്ത്രങ്ങള്‍ക്ക് ഒരു മാറ്റം ആവശ്യമാണെന്ന് കരുതുന്നവർക്കായി ചില പുതിയ ട്രെൻഡുകൾ ഇതാ..

      ക്ലാസിക് വസ്ത്രങ്ങൾ

      ക്രിസ്മസിന് പരമ്പരാഗതമായി തുടരുന്ന ഒരു വസ്ത്രധാരണമാണ് ക്രിസ്മസ് സ്വെറ്റര്‍ (sweater). ഇത് ധരിക്കുന്നത് കാലാതീതമായി ഇന്നും തുടർന്നു പോരുന്നു. നിങ്ങള്‍ ക്രിസ്മസിനായി ഒരു മനോഹരമായ വസ്ത്രം തിരയുമ്പോള്‍ തീര്‍ച്ചയായും ക്ലാസിക് ചുവപ്പ് നിറത്തിലുള്ള സ്വെറ്റര്‍ അക്കൂട്ടത്തിലുണ്ടാകും തീർച്ച. ഇത് കറുപ്പ് പാന്റിനൊപ്പമോ അല്ലെങ്കില്‍ കറുപ്പോ പച്ചയോ നിറത്തിലുള്ള മിനി സ്‌കര്‍ട്ടുകൾക്ക് ഒപ്പമോ ധരിക്കാവുന്നതാണ്. ഇതിനൊപ്പം ബൂട്ടുകളും ചേരും.
      Published by:Anuraj GR
      First published: