വെളുത്തവർക്ക് മാത്രം പ്രവേശനമുള്ള ക്രിസ്ത്യന്‍ പള്ളിക്ക് അംഗീകാരം നല്കിയ അമേരിക്കയിലെ നഗരസഭാ കൗണ്‍സിലിനെതിരെ പ്രതിഷേധം ശക്തം. അമേരിക്കന്‍ സംസ്ഥാനമായ മിന്നസോട്ടയിലെ മര്‍ഡോക്ക് നഗരസഭയാണ് ഇങ്ങനെയൊരു പള്ളിക്ക് അനുമതി നല്‍കിയത്. വംശീയതക്ക് മര്‍ഡോക്കില്‍ പ്രവേശനമില്ലെന്നു പ്രഖ്യാപിച്ച് നഗരവാസികള്‍ ക്യാമ്പയിനുകള്‍ ആരംഭിച്ചരിക്കുകയാണ്.
വംശീയവാദികളുടെ ഇത്തരം പ്രവര്‍ത്തനങ്ങളെ തടയണമെന്ന് സതേണ്‍ പോവര്‍ട്ടി ലോ സെന്റര്‍ ആവശ്യപ്പെട്ടു. പള്ളി ആരംഭിച്ച അസാത്രു ഫോക്ക് അസംബ്ലി വംശീയവാദികളുടെ സംഘടനയാണെന്നും സെന്റര്‍ ചൂണ്ടിക്കാട്ടി. വംശീയ സംഘടനക്ക് ഇത്രയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് എങ്ങനെയാണെന്ന് ആന്റി ഡിഫേമേഷന്‍ ലീഗ് ചോദിക്കുന്നു. നഗരസഭ അംഗീകാരം നല്കിയതു കൊണ്ടു മാത്രം പള്ളിക്കു പ്രവര്‍ത്തിക്കാനാവില്ലെന്നു പ്രദേശവാസിയായ ജീന്‍ ലെസ്റ്റബര്ഗ് പറഞ്ഞു.
എന്നാൽ ഇത് വംശീയതയല്ലെന്നും തങ്ങളുടെ സംസ്കാരം സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അസാത്രു ഫോക്ക് അസംബ്ലിയുടെ ഭാരവാഹി അലന് ടര്ണേജിന്റെ വാദം. ഉപേക്ഷിക്കപ്പെട്ട ഒരു പള്ളി പുനരുദ്ധരിച്ചാണ് പുതിയ പള്ളി തയ്യാറാക്കിയത്. ഇത് യോദ്ധാക്കളുടെ മതമാണ്. ആഫ്രോ അമേരിക്കന്‍ വിഭാഗങ്ങള്‍ക്ക് പള്ളിയില്‍ പ്രവേശനമില്ല.
തങ്ങളുടെ സംസ്കാരത്തെ മറ്റുള്ളവര്‍ ബഹുമാനിക്കണമെന്നും അലന് ആവശ്യപ്പെട്ടു. വംശീയതയെ അനുകൂലിക്കുന്നില്ലെന്ന് മര്‍ഡോക്ക് മേയറായ ക്രെയിഗ് കാവനയും പറഞ്ഞു. പക്ഷെ, പള്ളിക്ക് അംഗീകാരം നല്‍കിയതില്‍ തെറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ആഫ്രോ അമേരിക്കന്‍ വംശജര്‍ അടിമകളായി തുടരണമെന്ന നിലപാടുള്ള ക്ലു ക്ലക്സ് ക്ലാന് പോലുള്ള വംശീയ സംഘടനകള്‍ അടുത്തകാലത്തായി അമേരിക്കയില്‍ വീണ്ടും സജീവമായി കൊണ്ടിരിക്കുകയാണ്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.