• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സൗദിയില്‍ വീണ്ടും സിനിമാ തീയേറ്ററുകള്‍ തുറക്കുന്നു


Updated: April 5, 2018, 6:24 PM IST
സൗദിയില്‍ വീണ്ടും സിനിമാ തീയേറ്ററുകള്‍ തുറക്കുന്നു

Updated: April 5, 2018, 6:24 PM IST
റിയാദ്: സൗദി അറേബ്യയില്‍ 35 വര്‍ഷത്തിനുശേഷം വീണ്ടും സിനിമാ പ്രദര്‍ശനത്തിന് കളമുണരുന്നു. മൂന്നു പതിറ്റാണ്ടുകള്‍ക്ക് ശേഷം സൗദിയില്‍ വീണ്ടും സിനിമാ തീയേറ്ററുകള്‍ തുറക്കുന്നു. ഈ മാസം 18ന് റിയാദിലാണ് ആദ്യ തീയേറ്റര്‍ തുറക്കുന്നത്. അമേരിക്കന്‍ കമ്പനിയായ എ എം സി എന്‍റര്‍ടെയ്ന്‍മെന്‍റിനാണ് സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ആദ്യ ലൈസന്‍സ് ലഭിച്ചത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയിലെ പതിനഞ്ചോളം നഗരങ്ങളിലായി 40 തീയേറ്ററുകള്‍ എ എം സി തുറക്കും.

കഴിഞ്ഞ വര്‍ഷമാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നിരോധനം സൗദി ഭരണകൂടം നീക്കിയത്. മൂന്നു പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്ക് ശേഷം സൗദിയില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്ന് സാംസ്കാരിക വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി ഡോ. അല്‍വാദ് അല്‍ അല്‍വാദ് അറിയിച്ചു. അതേസമയം സിനിമകളുടെ ഉള്ളടക്കം കര്‍ശനമായി നിരീക്ഷിച്ചശേഷമായിരിക്കും പ്രദര്‍ശന അനുമതി നല്‍കുക. ശരി അത്തിനും സദാചാരമൂല്യങ്ങള്‍ക്കും വിരുദ്ധമായ സിനിമകള്‍ ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗദി ഭരണകൂടം അനുമതി നല്‍കിയത്. ഇതേ പദ്ധതിയുടെ ഭാഗമായി സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനും അനുമതി നല്‍കിയിരുന്നു.
First published: April 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍