കന്യാസ്ത്രീകളെ ലൈംഗിക അടിമകളാക്കുന്ന വൈദികരുണ്ടെന്ന് സമ്മതിച്ച് മാർപാപ്പ

വൈദികരാൽ കന്യാസ്ത്രീകൾ ചൂഷണത്തിന് ഇരയായ കാര്യം മാർപാപ്പ തുറന്ന് സമ്മതിക്കുന്നത് ഇതാദ്യമായാണ്

news18
Updated: February 6, 2019, 4:43 PM IST
കന്യാസ്ത്രീകളെ ലൈംഗിക അടിമകളാക്കുന്ന വൈദികരുണ്ടെന്ന് സമ്മതിച്ച് മാർപാപ്പ
ഫ്രാൻസിസ് മാർപാപ്പ
  • News18
  • Last Updated: February 6, 2019, 4:43 PM IST
  • Share this:
അബുദാബി: സഭയ്ക്കുള്ളിലെ ലൈംഗിക വിവാദങ്ങളിൽ തുറന്നുപറച്ചിലുമായി ഫ്രാൻസിസ് മാർപാപ്പ. ലൈംഗികമായി വൈദികര്‍ ചൂഷണം ചെയ്യുന്നത് മാത്രമല്ല ലൈംഗിക അടിമകളാക്കിയ സംഭവവും ഉണ്ടായിട്ടുണ്ട് കന്യാസ്ത്രീകൾ വൈദികരാൽ ചൂഷണത്തിന് ഇരയായതിനെ തുടർന്ന് മഠം ഒന്നാകെ പുട്ടിയ സംഭവം തന്‍റെ മുൻഗാമി ബെനഡിക്ട് മാർപാപ്പയുടെ കാലത്ത് ഉണ്ടായിട്ടുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വൈദികരാൽ കന്യാസ്ത്രീകൾ ചൂഷണത്തിന് ഇരയായ കാര്യം മാർപാപ്പ തുറന്ന് സമ്മതിക്കുന്നത് ഇതാദ്യമായാണ്. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സഭയെന്നും അദ്ദേഹം വ്യക്തമാക്കി. അബുദാബി സന്ദർശനത്തിനുശേഷം മടങ്ങവെ വിമാനത്തിൽവെച്ച് മാധ്യമപ്രവർത്തകനോട് സംസാരിക്കവെയാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.

സഭയിൽ ഇത്തരം കാര്യങ്ങളുണ്ടെങ്കിലും എല്ലാവരും ഇതില്‍ ഉൾപ്പെടുന്നില്ലെന്നും ചില പുരോഹിതര്‍ ഇത്തരത്തില്‍ പെരുമാറുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും മാർപാപ്പ വ്യക്തമാക്കി. പരാതികളിൽ സഭ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 1990 മുതല്‍ ആഫ്രിക്കയില്‍ കന്യാസ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.

ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബിയിൽ

വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. പുതിയതായി തുടങ്ങിയ മഠങ്ങളിലും ചില പ്രദേശങ്ങളിലെ സഭകളിൽനിന്നുമാണ് പരാതി ലഭിച്ചിട്ടുള്ളത്. പരാതിയിൽ വൈദികരെ സഭ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഈ പ്രശ്നങ്ങളിൽ പരിപാഹം കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് വത്തിക്കാൻ എന്നും മാർപാപ്പ പറഞ്ഞു.

കുട്ടികളുടെ പിതൃത്വം ഏറ്റെടുക്കാൻ വൈദികർ തയ്യാറാകാത്തതിനെ തുടർന്ന് കന്യാസ്ത്രീകൾക്ക് ഗർഭഛിദ്രം നടത്തേണ്ടിവന്നിട്ടുണ്ടെന്ന് വത്തിക്കാനിലെ വനിതാ മാസികയായ വുമെൺ ചർച്ച വേൾഡ് കുറച്ചുദിവസം മുമ്പാണ് റിപ്പോർട്ട് ചെയ്തത്. #Me Too ക്യാംപയ്നിന്‍റെ ഭാഗമായി കൂടുതൽ സ്ത്രീകൾ തുറന്നുപറച്ചിലുമായി രംഗത്തെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
First published: February 6, 2019, 4:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading