• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

സഹപ്രവർത്തകയെ കടന്നുപിടിച്ചു: 30 കാരന് ദുബായിൽ ജയിൽ ശിക്ഷ


Updated: December 29, 2018, 7:55 AM IST
സഹപ്രവർത്തകയെ കടന്നുപിടിച്ചു: 30 കാരന് ദുബായിൽ ജയിൽ ശിക്ഷ

Updated: December 29, 2018, 7:55 AM IST
ദുബായ്: സഹപ്രവർത്തകയെ വാഷ് റൂമിൽവെച്ച് കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചയാൾക്ക് മൂന്നു മാസം ജയിൽശിക്ഷ. സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വാഷ് റൂമിലേക്ക് പോയ സഹപ്രവർത്തകയെ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു. ഓഫീസ് കെട്ടിടത്തിലെ വാഷ് റൂം തകരാറിലായതിനാൽ തൊട്ടടുത്ത കെട്ടിടത്തിലേക്ക് പോയ ഉക്രൈൻ സ്വദേശിനിയായ യുവതിയെ സഹപ്രവർത്തകനും ഈജിപ്ഷ്യൻ സ്വദേശിയുമായ ക്ലർക്ക് പിന്തുടരുകയായിരുന്നു.

വനിതകളുടെ വാഷ് റൂമിൽ കടന്നുകയറിയായിരുന്നു 30 വയസുകാരനായ യുവാവ് അതിക്രമം കാട്ടിയത്. കടന്നുപിടിച്ച് ചുംബിക്കാൻ ശ്രമിച്ചപ്പോൾ ഇയാളുടെ ചുണ്ട് കടിച്ചുമുറിച്ചാണ് യുവതി അവിടനിന്ന് രക്ഷപെട്ടത്. എന്നാൽ ഒരു പ്രകോപനവും കൂടാതെ യുവതി തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രതി കോടതിയിൽ വാദിച്ചത്. എന്നാൽ ഈ വാദം തെറ്റാണെന്ന് കണ്ടെത്തിയാണ് കോടതി യുവാവിന് മൂന്ന് മാസം ജയിൽ ശിക്ഷ വിധിച്ചത്.

ചുംബിക്കാൻ ശ്രമിച്ചു; ചുണ്ട് കടിച്ചുമുറിച്ച് യുവതി
Loading...

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ഓഫീസിലെ വാഷ് റൂം തകരാറിലായതിനെത്തുടർന്ന് തൊട്ടടുത്ത കെട്ടിടത്തിലുള്ള വാഷ് റൂമിൽ പോയപ്പോഴായിരുന്നു സംഭവം. അവിടെയെത്തിയപ്പോൾ സഹപ്രവർത്തകനായ ഈജിപ്ഷ്യൻ സ്വദേശിയുമുണ്ടായിരുന്നു. ഇതേത്തുടർന്ന് യുവതി അവിടനിന്ന് പുറത്തിറങ്ങി ലിഫ്റ്റിൽ കയറി മുകൾ നിലയിലെ വാഷ് റൂമിലേക്ക് പോയി. സ്ത്രീകളുടെ വാഷ് റൂമിലേക്ക് കയറിയപ്പോൾ പിന്നാലെയെത്തിയ യുവാവ് അവരെ ബലമായി കടന്നുപിടിക്കുകയും ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെ യുവതി അയാളുടെ ചുണ്ട് കടിച്ചുമുറിക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ യുവാവ് അവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. 10 ദിവസത്തിനുശേഷം അൽ റിഗ്ഗിൽവെച്ച് ഈജിപ്ഷ്യൻ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. അപമാനിക്കാനുള്ള ശ്രമത്തെ ഒറ്റയ്ക്ക് നേരിട്ട യുവതിയുടെ ധീരതയെ പ്രോസിക്യൂട്ടർ അഭിനന്ദിക്കുകയും ചെയ്തു.

First published: December 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍