ഇന്റർഫേസ് /വാർത്ത /World / ആൺതുമ്പികൾ ചിറകിന്റെ നിറം മാറ്റുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് പഠന റിപ്പോർട്ട്

ആൺതുമ്പികൾ ചിറകിന്റെ നിറം മാറ്റുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് പഠന റിപ്പോർട്ട്

Image for representation. (Credit: Shutterstock)

Image for representation. (Credit: Shutterstock)

ചൂട് കൂടിയതും തണുത്തതുമായ പ്രദേശങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ ആൺതുമ്പികൾ ചൂടുള്ള താപനിലയോട് പ്രതികരിക്കുന്നതായി കണ്ടെത്തി.

  • Share this:

കാലാവസ്ഥാ വ്യതിയാനം ജന്തുജാലങ്ങളെ ഏറെ ബാധിക്കുന്നുണ്ട്. പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് അനുസരിച്ച് ആൺതുമ്പികൾ ചിറകുകളുടെ നിറം മാറ്റുന്നതായി കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്ന് താപനിലയെ നേരിടാനുള്ള ഒരു സംവിധാനമായാണ് ശാസ്ത്രജ്ഞർ ഈ നിറം മാറ്റത്തെ വിലയിരുത്തിയിരിക്കുന്നത്.

ലിവിംഗ് എർത്തിന്റെ സഹകരണത്തോടെ സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ മൈക്കൽ മൂർ ആണ് ഈ ഗവേഷണത്തിന് നേതൃത്വം നൽകിയത്. ശാസ്ത്രജ്ഞരുടെ സംഘത്തിൽ വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിലെ എൻവയോൺമെന്റ് ഫീൽഡ് സ്റ്റേഷൻ, ടൈസൺ റിസർച്ച് സെന്റർ ഡയറക്ടർ, കിം മെഡ്‌ലി, സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയിലെ ബയോളജി അസോസിയേറ്റ് പ്രൊഫസർ കാസി ഫൗളർ - ഫിൻ, വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റി ബിരുദധാരികൾ എന്നിവരും ഉൾപ്പെടുന്നു.

അൽവാരസർ ദിനോസറുകൾ കോഴിയുടെ വലിപ്പത്തിലേക്ക് ചുരുങ്ങി; മാറ്റമുണ്ടായത് ഉറുമ്പുതീനികളായി മാറിയതോടെയെന്ന് പഠനം

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

പഠനത്തിന്റെ ഭാഗമായി 319 ഇനം തുമ്പികളുടെ വിവരങ്ങൾ ഗവേഷകരുടെ സംഘം ശേഖരിച്ചു. ശാസ്ത്രജ്ഞരുടെ സംഘം വിവിധ സ്ഥലങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു. തുടർന്ന് iNaturalistന് സമർപ്പിച്ച ഫോട്ടോഗ്രാഫുകളിൽ കാണിച്ചിരിക്കുന്ന തുമ്പികളുടെ ചിറകുകളുടെ ഘടന ഇവർ പരിശോധിച്ചു. ഓരോ 10 സ്പീഷിസുകളിലെയും തുമ്പികൾ അവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്ക് അനുസരിച്ച് ചിറകുകളുടെ നിറം മാറ്റിയിരിക്കുന്നത് എങ്ങനെയാണെന്ന് ഗവേഷക സംഘം വിശകലനം ചെയ്തു.

നിരവധി തുമ്പികളുടെ ചിറകിൽ ഇരുണ്ട കറുത്ത നിറത്തിലുള്ള പാടുകളുണ്ടെന്നും അവ ഇണകളെ ആകർഷിക്കാനും എതിരാളികളെ ഭയപ്പെടുത്താനും ഉപയോഗിക്കുന്നവയാണെന്നും കണ്ടെത്തി. കൂടാതെ ചിറകുകളിലെ ഇരുണ്ട നിറം തുമ്പികളുടെ ശരീര താപനില 2 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധിപ്പിക്കുമെന്ന് മൂർ പറയുന്നു.

ലോകത്തിലെ ഏറ്റവും വിലയേറിയ മുന്തിരിയിതാ; 'റൂബി റോമൻ' ഒരു മുന്തിരിക്ക് 35000 രൂപ

ചൂട് കൂടിയതും തണുത്തതുമായ പ്രദേശങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ ആൺതുമ്പികൾ ചൂടുള്ള താപനിലയോട് പ്രതികരിക്കുന്നതായി കണ്ടെത്തി. താപനില കൂടുന്നതിന് അനുസരിച്ച് ആൺ തുമ്പികളുടെ ചിറകുകളിൽ നിറം കുറഞ്ഞു വരുന്നതായാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.

തുമ്പികളുടെ അസാധാരണ സ്വഭാവത്തെക്കുറിച്ച് മുമ്പും ചില പഠന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. ഇണചേരലിനായി ആൺതുമ്പികൾ ഉപദ്രവിക്കുന്നത് ഒഴിവാക്കാനായി പെൺതുമ്പികൾ വ്യാജമരണം വരിക്കാറുണ്ടെന്ന് സൂറിച്ച് യൂണിവേഴ്സിറ്റിയിലെ സുവോളജിസ്റ്റ് റാസിം ഖലീഫ മുമ്പ് കണ്ടെത്തിയിരുന്നു. മുകളിൽ നിന്ന് താഴെ വീണ് ചലനമില്ലാതെ കിടന്ന ശേഷം ആൺതുമ്പികൾ പോയിയെന്ന് വ്യക്തമാകുമ്പോൾ പറന്നുപോവുകയുമാണ് പെൺതുമ്പികൾ ചെയ്യുന്നതെന്നാണ് റാസിം ഖലീഫ കണ്ടെത്തിയത്.

ഇണചേരൽ ഒഴിവാക്കുന്നതിന് വ്യാജമരണം വരിക്കുന്ന അപൂർവ ഇനം ജീവിയാണ് തുമ്പിയെന്നും ഇവർ വ്യക്തമാക്കിയിരുന്നു. 2015 ജൂലൈ 5ന് ഇക്കോളജി എന്ന പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അദ്ദേഹം ഇത് വ്യക്തമാക്കുന്നുണ്ട്. തുമ്പി വിഭാഗത്തിലെ ജീവികളിലെ പൊതുസ്വഭാവമാണ് ഇതെന്നാണ് ഖലീഫ വ്യക്തമാക്കുന്നത്.

First published:

Tags: Climate, Climate change