നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • കാലാവസ്ഥാ വ്യതിയാനം ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ നിങ്ങളെ ബാധിച്ചേക്കാം; എന്തുകൊണ്ടെന്നല്ലേ

  കാലാവസ്ഥാ വ്യതിയാനം ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ നിങ്ങളെ ബാധിച്ചേക്കാം; എന്തുകൊണ്ടെന്നല്ലേ

  കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കാര്‍ബണ്‍ പുറംതള്ളലിന് താല്‍ക്കാലിക കുറവുണ്ടായിരുന്നു.

  News18

  News18

  • Share this:

   2021ൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങൾ മുമ്പത്തേക്കാൾ കൂടുതൽ ദൃശ്യമാണ്. ഈ വർഷം ആഗോളതാപനം പ്രതികാരത്തോടെ എന്ന പോലെയാണ് എത്തിയത്. മുൻ വർഷങ്ങളിലെ ഒരു സുപ്രധാന യുഎൻ വിലയിരുത്തൽ പ്രകാരം ഭൂമിയുടെ ശരാശരി താപനില 2030 ഓടെ സാധാരണയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ വരെ എത്തുമെന്നാണ് കണക്കുകൂട്ടൽ.


   കാലാവസ്ഥാ ഉച്ചകോടിക്ക് ഏതാനും ആഴ്ചകള്‍ മുന്‍പ് യു.എന്‍ ഏജന്‍സികളും ശാസ്ത്ര പങ്കാളികളും ചേര്‍ന്ന് ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കാലാവസ്ഥാ വ്യതിയാനവും പ്രത്യാഘാതങ്ങളെയും വിശദീകരിച്ചത്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കാര്‍ബണ്‍ പുറംതള്ളലിന് താല്‍ക്കാലിക കുറവുണ്ടായിരുന്നു. എന്നാല്‍ ഇത് അന്തരീക്ഷത്തെ മിലനമാക്കുന്ന വാതങ്ങളുടെ തോത് കുറക്കാന്‍ സാധിക്കുന്നില്ലെന്നാണ് പുതിയ ശാസ്ത്രീയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നതെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.


   വർഷങ്ങൾക്കുമുമ്പ് 195 രാജ്യങ്ങൾ അംഗീകരിച്ച ഗൗരവതരമായ റിപ്പോർട്ടിൽ കാലാവസ്ഥാ വ്യതിയാനം അസ്തിത്വപരമായ ഭീഷണിയാണെന്നതിന്റെ വർദ്ധിച്ചുവരുന്ന തെളിവുകളാണെന്നും ഇതിന്റെ പശ്ചാത്തലത്തിൽ ഗവൺമെന്റുകൾ കടുത്ത ശ്രദ്ധ നൽകണമെന്ന നിർദ്ദേശം ഉണ്ടായിരുന്നു.


   നിലവിലെ കാലാവസ്ഥാ വ്യതിയാനത്താൽ പൊട്ടിപ്പുറപ്പെട്ട മാരകമായ കാലാവസ്ഥാ ദുരന്തങ്ങളിൽ കാനഡയിലെ അസ്ഫാൽറ്റ് ഉരുകുന്നചൂട്, ചൈനയിലെ നഗര തെരുവുകളെ നദികളാക്കി മാറ്റുന്ന മഴക്കെടുതികൾ, എന്നിവയെല്ലാം ഉൾപ്പെടും. വരും കാലങ്ങളിൽ അഭൂതപൂർവമായ ചൂട്, മഴ, വരൾച്ച, മറ്റ് തീവ്ര കാലാവസ്ഥ എന്നിവ സൃഷ്ടിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ പാരിസ്ഥിതിക മാറ്റങ്ങൾ വിളകളെയും മറ്റു ഉൽപാദനത്തിന്റെ എല്ലാ ഭാഗങ്ങളെയും ബാധിക്കുന്നു.


   നാസ, പങ്കാളിത്ത ഏജൻസികൾക്കും സംഘടനകൾക്കുമൊപ്പം, ഈ പാരിസ്ഥിതിക മാറ്റങ്ങളെല്ലാം നിരീക്ഷിക്കുകയും, സാറ്റലൈറ്റ് ഡാറ്റ ശേഖരിക്കുകയും അതുവഴി ഭാവിയിൽ ഹരിതഗൃഹ വാതക ഉദ്‌വമനം തുടരുമ്പോൾ ഭൂമിയുടെ കാലാവസ്ഥ എങ്ങനെ പ്രതികരിക്കുമെന്നത് നൂതന കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിച്ച് മനസിലാക്കുകയും ചെയ്യുന്നു.


   ബുധനാഴ്ച പ്രസിദ്ധീകരിച്ച ഒരു വാർത്താക്കുറിപ്പിൽ, ചെടികളിലെ ശാരീരിക മാറ്റങ്ങൾ സങ്കീർണ്ണവും വിളയുടെ തരവും പ്രാദേശികമായ കാലാവസ്ഥാ പ്രത്യാഘാതങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. ഭാവിയിലെ കാലാവസ്ഥയിൽ വിവിധ പ്രദേശങ്ങളിൽ വ്യത്യസ്ത ചൂട് തീവ്രത അനുഭവപ്പെടും. ഉയരുന്ന താപനില കാലാവസ്ഥയെയും അതിലൂടെ കാർഷിക വിളകളെയും ദോഷകരമായി ബാധിക്കും.


   പ്രകാശസംശ്ലേഷണത്തിന്റെ മുഖ്യ ഘടകമായ കാർബൺ ഡയോക്സൈഡിന്റെ ലഭ്യത ഉണ്ടെങ്കിൽത്തന്നെയും ഉയർന്ന താപനില വിളകളുടെ വളർച്ചയെ ബാധിക്കുന്നു എന്നാണ് ഈ ഗവേഷകരുടെ കണ്ടെത്തൽ. ഉയർന്ന താപനില കാരണം കാർബൺ ഡയോക്സൈഡിന്റെ അളവിനേയും ജലനഷ്ടത്തേയും നിയന്ത്രിക്കുന്ന എൻസൈമുകളുടെ പ്രവർത്തനം തടസപ്പെട്ടേക്കാം എന്നതാണ് ഇതിന്റെ കാരണം.


   കാർബൺ ഡയോക്സൈഡിന്റെ ബീജസങ്കലന പ്രഭാവം കണക്കിലെടുക്കുമ്പോൾ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ് തുടങ്ങിയ മിതശീതോഷ്ണ മേഖലകളിൽ ശീതകാലം അല്ലെങ്കിൽ സ്പ്രിംഗ് സമയത്ത് നട്ട ഗോതമ്പ് മറ്റു ധാന്യങ്ങൾ എന്നിവയുടെ വിളവ് ഏകദേശം 5% വർദ്ധിക്കുകയും ചൂടുള്ള പ്രദേശങ്ങളിൽ ഏകദേശം 2 മുതൽ 3% വരെ കുറയുകയും ചെയ്തു. പ്രത്യേഗിച്ച് മധ്യ അമേരിക്ക പോലുള്ള പ്രദേശങ്ങളിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും.


   മൊത്തം ആഗോള ഗോതമ്പിന്റെ 14% ഉത്പാദിപ്പിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറേ വർഷങ്ങളായിട്ട് ഗോതമ്പ് വിളവെടുപ്പ് കുറഞ്ഞു. സമുദ്രങ്ങൾ ഒരു ഡസൻ മീറ്റർ ഉയർത്താൻ പര്യാപ്തമായ വെള്ളം കൈവശമുള്ള ഐസ് ഷീറ്റുകൾ വിഘടിക്കുന്നത്; അന്തരീക്ഷത്തിൽ ഇരട്ടി കാർബൺ നിറച്ച പെർമാഫ്രോസ്റ്റ് ഉരുകുന്നത്; ആമസോൺ ഉഷ്ണമേഖലാ വനത്തിൽ നിന്ന് സവന്നയിലേക്കുള്ള മാറ്റം - ഇത്തരത്തിൽ സം‌ഭവിക്കാൻ സാധ്യതയുള്ള ദുരന്തങ്ങൾ “തള്ളിക്കളയാനാവില്ല,” എന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

   Published by:Jayesh Krishnan
   First published:
   )}