നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • Climate Change | കാലാവസ്ഥാ വ്യതിയാനം: ആഗോള തലത്തിൽ പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്

    Climate Change | കാലാവസ്ഥാ വ്യതിയാനം: ആഗോള തലത്തിൽ പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്

    കാലാവസ്ഥാ വ്യതിയാനവും അതിനെ തുടര്‍ന്ന് വരുന്ന പ്രതിസന്ധികളും ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് ദരിദ്ര രാജ്യങ്ങളിലായിരിക്കും

    • Share this:
      കാലാവസ്ഥാ വ്യതിയാനം അന്താരാഷ്ട്രതലത്തിൽ പിരിമുറുക്കങ്ങൾ വർദ്ധിക്കുന്നതിന് കാരണമായേക്കുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി.കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആദ്യ ദേശീയ ഇന്റലിജൻസ് എസ്റ്റിമേറ്റ്, 2040 ൽ ദേശീയ സുരക്ഷയിൽ കാലാവസ്ഥയുടെ സ്വാധീനം എത്രത്തോളമാണെന്ന് പരിശോധിക്കുന്നതാണ്.

      കാലാവസ്ഥാ വ്യതിയാനവും അതിനെ തുടർന്ന് വരുന്ന പ്രതിസന്ധികളോടും എങ്ങനെ പ്രതികരിക്കണമെന്നതിനെക്കുറിച്ച് രാജ്യങ്ങൾ തമ്മിൽ തർക്കങ്ങളുണ്ടായേക്കാമെന്നും അത് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ദരിദ്ര രാജ്യങ്ങളിലായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

      ചില രാജ്യങ്ങൾ ഒറ്റയ്ക്ക് പ്രവർത്തിക്കുന്ന ഫ്യൂച്ചറിസ്റ്റ് ജിയോ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യകൾ കൊണ്ട് വരാവുന്ന അപകടസാധ്യതകളെക്കുറിച്ചും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നുണ്ട്.

      27 പേജുള്ള റിപ്പോർട്ടിൽ 18 അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ കൂട്ടായ കണ്ടെത്തലുകളും നിരീക്ഷണങ്ങളുമാണ് ഉള്ളത്. ദേശീയ സുരക്ഷയിൽ കാലാവസ്ഥ എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നതിനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ട് കൂടി ആണിത്.

      അപകടകരമായ മത്സരത്തിലേക്കും അസ്ഥിരതയിലേക്കും നയിക്കുന്നതും, പരസ്പരം സഹകരിക്കുന്നതിൽ ലോകം പരാജയപ്പെടുന്നതിന്റയെും ചിത്രം റിപ്പോർട്ട് വരച്ചു കാട്ടുന്നു.അടുത്ത മാസം ഗ്ലാസ്‌ഗോയിൽ നടക്കുന്ന COP26 കാലാവസ്ഥാ ഉച്ചകോടിയിൽ പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പാണ് ഈ റിപ്പോർട്ട് പുറത്തിറക്കിയത്.

      രാജ്യങ്ങൾ അവരുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനും പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ നേട്ടമുണ്ടാക്കാനും ശ്രമിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

      ദരിദ്ര രാജ്യങ്ങൾ

      ഊർജ്ജം, ഭക്ഷണം, വെള്ളം, ആരോഗ്യ സുരക്ഷ എന്നിവയിൽ അപകടസാധ്യതയുള്ള 11 രാജ്യങ്ങളും രണ്ട് പ്രദേശങ്ങളും യുഎസ് രഹസ്യാന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

      അവർ ദരിദ്രരും കാലാവസ്ഥ വ്യതിയാനങ്ങളോട് പൊരുത്തപ്പെടാൻ കഴിയാത്തവരുമാണ്. ഇത് ഈ രാജ്യങ്ങളിൽ അസ്ഥിരതയുടെയും ആഭ്യന്തര സംഘർഷത്തിന്റെയും അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

      11 രാജ്യങ്ങളിൽ അഞ്ച് രാജ്യങ്ങൾ തെക്ക്, കിഴക്കൻ ഏഷ്യൻ പ്രദേശങ്ങളായ അഫ്ഗാനിസ്ഥാൻ, ബർമ, ഇന്ത്യ, പാകിസ്ഥാൻ, ഉത്തര കൊറിയ എന്നിവയാണ്. നാല് രാജ്യങ്ങൾ മധ്യ അമേരിക്കയും കരീബിയൻ - ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടുറാസ്, നിക്കരാഗ്വ എന്നിവിടങ്ങളിലുമാണ്. കൊളംബിയയും ഇറാഖും ആണ് മറ്റ് രണ്ട് രാജ്യങ്ങൾ. മധ്യ ആഫ്രിക്കയും പസഫിക്കിലെ ചെറിയ സംസ്ഥാനങ്ങളും അപകട ഭീഷണി നേരിടുന്ന വിഭാഗത്തിൽ ഉൾുപ്പെടുന്നു.

      അസ്ഥിരത, അഭയാർത്ഥി പ്രവാഹത്തിന്റെ രൂപത്തിൽ, യുഎസിൻ്റെ തെക്കൻ അതിർത്തിയിൽ സമ്മർദ്ദം ചെലുത്താനും പുതിയ മാനുഷിക ആവശ്യങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

      പുതിയ ഇന്റലിജൻസ് എസ്റ്റിമേറ്റ് വരാനിരിക്കുന്ന കടുത്ത പ്രശ്നങ്ങൾ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ നയരൂപകർത്താക്കൾ ഇതിനായി എന്തു ചെയ്യും എന്നതാണ് യഥാർത്ഥ ചോദ്യം.

      നിലവിലെ കാലാവസ്ഥാ വ്യതിയാനത്താൽ പൊട്ടിപ്പുറപ്പെട്ട മാരകമായ കാലാവസ്ഥാ ദുരന്തങ്ങളിൽ കാനഡയിലെ ഉഷ്ണക്കാറ്റും ചൈനയിലെ നഗര തെരുവുകളെ നദികളാക്കി മാറ്റിയ മഴക്കെടുതികളുമെല്ലാം ഉൾപ്പെടും. വരും കാലങ്ങളിൽ കനത്ത ചൂട്, മഴ, വരൾച്ച, മറ്റ് തീവ്ര കാലാവസ്ഥ വ്യതിയാനങ്ങൾ എന്നിവ സൃഷ്ടിക്കപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ പാരിസ്ഥിതിക മാറ്റങ്ങൾ വിളകളെയും മറ്റ് ഉൽപാദന മേഖലയകളെയും ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
      Published by:Karthika M
      First published:
      )}