ഇന്റർഫേസ് /വാർത്ത /World / തീവ്രവാദവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ചർച്ച ചെയ്ത് കൊളംബോ സെക്യൂരിറ്റി കോൺക്ലേവ്

തീവ്രവാദവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ചർച്ച ചെയ്ത് കൊളംബോ സെക്യൂരിറ്റി കോൺക്ലേവ്

ഇന്ത്യ, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പാനലിസ്റ്റുകളും പങ്കാളികളും കോൺഫറൻസിൽ പങ്കെടുത്തു

ഇന്ത്യ, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പാനലിസ്റ്റുകളും പങ്കാളികളും കോൺഫറൻസിൽ പങ്കെടുത്തു

ഇന്ത്യ, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പാനലിസ്റ്റുകളും പങ്കാളികളും കോൺഫറൻസിൽ പങ്കെടുത്തു

  • Share this:

തീവ്രവാദ കേസുകളുടെ അന്വേഷണത്തിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന കൊളംബോ സെക്യൂരിറ്റി കോൺക്ലേവ് വെർച്വൽ കോൺഫറൻസ് 2022 (Colombo Security Conclave) ഏപ്രിൽ 19-ന് NIA സംഘടിപ്പിച്ചു. ഇന്ത്യ, മാലിദ്വീപ്, മൗറീഷ്യസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പാനലിസ്റ്റുകളും പങ്കാളികളും വെർച്വൽ കോൺഫറൻസിൽ പങ്കെടുത്തു.

2022 മാർച്ച് 9-10 തീയതികളിൽ മാലിദ്വീപിൽ നടന്ന അഞ്ചാമത് NSA ലെവൽ മീറ്റിംഗിൽ അംഗരാജ്യങ്ങൾ അംഗീകരിച്ച 2022-23 ലെ സഹകരണത്തിനും പ്രവർത്തനങ്ങൾക്കുമുള്ള കൊളംബോ സെക്യൂരിറ്റി കോൺക്ലേവിന്റെ റോഡ്‌മാപ്പിൽ പറയുന്ന പ്രവർത്തനങ്ങളിലൊന്നാണ് കോൺഫറൻസ്.

പങ്കെടുത്തവർ അതത് രാജ്യങ്ങളിലെ തീവ്രവാദവുമായി ബന്ധപ്പെട്ട വിവിധ വെല്ലുവിളികൾ ചർച്ച ചെയ്യുകയും തീവ്രവാദ കേസുകൾ വിചാരണ ചെയ്യുന്നതിനും വിദേശ പോരാളികളെ നേരിടാനുള്ള തന്ത്രങ്ങൾ, ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയുടെ ദുരുപയോഗം തടയുന്നതിനുമുള്ള അനുഭവങ്ങൾ എന്നിവയും പങ്കുവെച്ചു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

കൊളംബോ സെക്യൂരിറ്റി കോൺക്ലേവിലെ അംഗരാജ്യങ്ങളും നിരീക്ഷക രാജ്യങ്ങളും തമ്മിലുള്ള അടുത്ത സഹകരണത്തിന്റെയും ഏകോപനത്തിന്റെയും, തീവ്രവാദം, റാഡിക്കലൈസേഷൻ എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ ഫലപ്രദമായ അന്വേഷണത്തിന്റെയും ആവശ്യകതയെക്കുറിച്ചും വിദഗ്ധർ ഊന്നിപ്പറഞ്ഞു.

Also read: ബാച്ച് നമ്പര്‍ 61; ഇന്ത്യന്‍ പ്രതിരോധത്തിന്‍റെ കരുത്ത്; രാജ്യത്തെ മൂന്ന് സൈനിക മേധാവികളും ഒരേ ബാച്ചിലെ അംഗങ്ങള്‍

ഇന്ത്യന്‍ കരസേനയുടെ പുതിയ മേധാവിയായി (Army chief )ലഫ്. ജനറല്‍ മനോജ് പാണ്ഡെ (Lieutenant General Manoj Pande) നിയമിതനായതോടെ സൈന്യത്തിന്‍റെ തലപ്പത്ത് മറ്റൊരു  കൗതുകകരമായ ഒരു സംഭവമാണ് ഉണ്ടായിട്ടുള്ളത്.  ബാച്ച്മേറ്റുകളായ മൂന്നുപേര്‍ ഒരേസമയം രാജ്യത്തിന്റെ മൂന്ന് സേനാവിഭാഗങ്ങളുടെയും തലവന്മാരാകുന്നു എന്നതാണ് ഈ കൗതുകം.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ (National Defense Academy ) ബാച്ച്‌മേറ്റുകളായിരുന്നു നിയുക്ത കരസേനാ മേധാവി മനോജ് പാണ്ഡെയും നാവികസേനാ മേധാവി ഹരികുമാറും(Navy Chief Admiral Hari Kumar)  വ്യോമസേനാ മേധാവി വിവേക് റാം ചൗധരിയും(Air Chief Marshal Vivek Ram Chaudhari). ഖടക്‌വാസല എന്‍.ഡി.എ. അക്കാദമിയിലെ 61-ാം ബാച്ചിലെ അംഗങ്ങളാണ് മൂന്നുപേരും.

ഹരികുമാറും വിവേക് റാം ചൗധരിയും എന്‍.ഡി.എയില്‍ ഒരേ കോഴ്‌സ് ആയിരുന്നു പഠിച്ചിരുന്നതെന്നും ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. എന്‍.ഡി.എ. ലിമ സ്‌ക്വാഡ്രണില്‍നിന്നായിരുന്നു പാണ്ഡേ. ജൂലിയറ്റ് സ്‌ക്വാഡ്രണില്‍നിന്നുള്ളവരാണ് മറ്റു രണ്ടുപേരും.

ഇതാദ്യമായല്ല, എന്‍.ഡി.എയിലെ സഹപാഠികള്‍ സേനാനേതൃത്വത്തിലെത്തുന്നത്. നേരത്തെ നാവികസേനാ മേധാവി കരംബീര്‍ സിങ്, വ്യോമസേനാ മേധാവി രാകേഷ് കുമാര്‍ സിങ്, കരസേനാ മേധാവി മനോജ് നരവണെ എന്നിവര്‍ ഒരേസമയം സേനാനേതൃത്വത്തിലെത്തിയപ്പോഴും ഈ യാദൃച്ഛികത സംഭവിച്ചിരുന്നു. രാജ്യത്തിന്റെ 29-ാമത് കരസേനാ മേധാവിയായി മേയ് ഒന്നിനാണ് മനോജ് പാണ്ഡേ ചുമതലയേല്‍ക്കുന്നത്.

Summary: A virtual conference of Colombo Security Conclave discussed issues faced by global nations towards tackling terrorism. Representatives of India, Maldives, Mauritius, Sri Lanka and Bangladesh attended the meet

First published:

Tags: Colombo Security Conclave