HOME » NEWS » World » CONTROVERSY OVER CHICAGO GOVERNMENTS MOVE TO PROVIDE FREE CONDOMS TO STUDENTS FROM FIFTH GRADE ONWARDS JK

അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ഗർഭനിരോധന ഉറ സൗജന്യം; ഷിക്കാഗോ സർക്കാരിന്റെ നീക്കം വിവാദത്തിൽ

ചിക്കാഗോയിലെ പുതിയ പൊതു വിദ്യാലയ നയം പ്രകാരം അഞ്ചാം ക്ലാസിനും അതിന് മുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ ഗർഭനിരോധന ഉറകളുടെ ലഭ്യത സംബന്ധിച്ച പദ്ധതി നിർബന്ധമായും നടപ്പിലാക്കണം

News18 Malayalam | news18-malayalam
Updated: July 13, 2021, 12:18 PM IST
അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് ഗർഭനിരോധന ഉറ സൗജന്യം;  ഷിക്കാഗോ സർക്കാരിന്റെ നീക്കം വിവാദത്തിൽ
news18
  • Share this:
കോവിഡ് മഹാമാരിയെത്തുടർന്ന് ചിക്കാഗോയിലെ പൊതുവിദ്യാലയങ്ങൾ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. ശരത്കാലം ആവുമ്പോഴേക്കും സ്‌കൂളുകൾ തുറക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സ്‌കൂളിലെത്തുന്ന വിദ്യാർത്ഥികൾക്കായി ചില അപ്രതീക്ഷിത സമ്മാനങ്ങളും സ്‌കൂളുകളിൽ ഒരുക്കും. ആർത്തവ സംബന്ധിയായ ഉത്പന്നങ്ങളും ഗർഭനിരോധന ഉറകളുമാവും അവ. അത് കൂടാതെ കോവിഡ് കാലത്ത് അവശ്യ വസ്തുക്കളായി മാറിയ സാനിറ്റൈസറുകൾ, മാസ്കുകൾ, വൈപ്പ്സ്, തെർമോമീറ്റർ തുടങ്ങിയവയും സ്‌കൂളുകളിൽ ഉണ്ടാകും.

ചിക്കാഗോയിലെ പുതിയ പൊതു വിദ്യാലയ നയം പ്രകാരം അഞ്ചാം ക്ലാസിനും അതിന് മുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കിടയിൽ ഗർഭനിരോധന ഉറകളുടെ ലഭ്യത സംബന്ധിച്ച പദ്ധതി നിർബന്ധമായും നടപ്പിലാക്കണം. കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നതോടൊപ്പം അവരെ അബദ്ധവശാലുള്ള ഗർഭധാരണം, മാരക രോഗമായ എച്ച് ഐ വി എയ്ഡ്‌സ് മുതലായവയിൽ നിന്ന് സംരക്ഷിച്ചു നിർത്തുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ഈ പദ്ധതി സംഘടിപ്പിക്കുന്നത്.

Also Read-റോഡിലെ കുഴികളടക്കാൻ സ്വന്തം കീശയിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ച പോലീസുകാരൻ

ഇപ്പോൾ നടപ്പാക്കിയ ഈ നയം കഴിഞ്ഞ കുറെ വർഷങ്ങളായി രൂപീകരണ ഘട്ടത്തിലായിരുന്നു. നയവുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ ഉയർന്നു വന്നിട്ടുണ്ടെങ്കിലും ശരിയായ പാതയിലേക്കുള്ള ചുവടുവെപ്പാണ് ഈ നീക്കമെന്നാണ് നിയമനിർമാതാക്കൾ പൊതുവിൽ അഭിപ്രായപ്പെടുന്നത്. "ആരോഗ്യകരമായ തീരുമാനങ്ങൾ എടുക്കാനായി ചെറിയ പ്രായം മുതൽ കൃത്യതയും വ്യക്തതയുമുള്ള വിവരങ്ങൾ ലഭിക്കാനുള്ള അവകാശം വിദ്യാർത്ഥികൾക്കുണ്ട്", സി പി എസ് ഡോക്റ്ററും കഴിഞ്ഞ മുപ്പത് വർഷക്കാലമായി ശിശുരോഗ വിദഗ്ദ്ധനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഡോ. കെന്നെത്ത് ഫോക്സ് പറഞ്ഞതായി ചിക്കാഗോ സൺ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.ഗർഭനിരോധന മാർഗങ്ങളുടെ പ്രചരണത്തിന് പിന്നിലെ ലക്ഷ്യം അനാരോഗ്യകരവും മോശവുമായ മാർഗങ്ങളെ പ്രതിരോധിക്കുക എന്നതാണെന്നും ഡോ. ഫോക്സ് പറയുന്നു. വിദ്യാർത്ഥികൾക്ക് ആവശ്യമുള്ളപ്പോൾ അവ ലഭ്യമാകുന്ന സാഹചര്യം ഉണ്ടാകണം. എന്നാൽ, അത്ര എളുപ്പമല്ല കാര്യങ്ങൾ എന്നാണ് ഇതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ സൂചിപ്പിക്കുന്നത്. ഇത്തരം നീക്കങ്ങൾ വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്താറുള്ളത്. ലൈംഗികാരോഗ്യവും വിദ്യാഭ്യാസവും സംബന്ധച്ച കാര്യങ്ങളിൽ സ്‌കൂൾ പ്രിൻസിപ്പൽ അന്തിമ തീരുമാനം കൈക്കൊള്ളുക എന്നതായിരുന്നു ഇതുവരെയുള്ള നയം. ശരത്കാലം മുതലാണ് പുതിയ നയം പ്രാബല്യത്തിൽ വരിക. ഇതിനകം സമൂഹ മാധ്യമങ്ങളിലും മറ്റു വേദികളിലും പുതിയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ജനങ്ങൾ പ്രതികരിക്കുന്നുണ്ട്. ഏത് കാര്യത്തിലുമെന്നത് പോലെ ഇക്കാര്യത്തിലും നയത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങൾ ഉയർന്നു വരുന്നു.

പുതിയ നയം പ്രകാരം എലമെന്ററി സ്‌കൂളുകൾക്ക് 250 ഗർഭനിരോധന ഉറകളാണ് ലഭ്യമാക്കുക. ഹൈസ്കൂളുകൾ നിലവിൽ ഗർഭനിരോധന ഉറകൾ ലഭ്യമാക്കുന്നുണ്ട്, അവർക്ക് ആയിരം ഗർഭനിരോധന ഉറകളാണ് ലഭിക്കുക. ഇവയ്ക്ക് വിദ്യാർത്ഥികളിൽ നിന്ന് പണമൊന്നും ഈടാക്കില്ല. ഗർഭനിരോധന ഉറകൾ സൂക്ഷിച്ചു വെയ്ക്കേണ്ടതിനെക്കുറിച്ചും ഈ പദ്ധതി നടപ്പിൽ വരുത്തേണ്ടതിനെക്കുറിച്ചും പ്രിൻസിപ്പൽമാർക്ക് വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകും.
Published by: Jayesh Krishnan
First published: July 13, 2021, 12:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories