HOME » NEWS » World »

പോൺ താരത്തിന്റെ നഗ്നചിത്രത്തിൽ സഹപ്രവർത്തകയുടെ മുഖം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: പൊലീസുകാരനെതിരെ നടപടിയില്ല

റോബ് ആദംസ് എന്ന 37കാരനാണ് തന്‍റെ സഹപ്രവർത്തകയുടെ മുഖം ഒരു പോൺസ്റ്റാറിന്‍റെ നഗ്നചിത്രത്തിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ചിത്രത്തിലെ സ്വകാര്യഭാഗങ്ങളിൽ സ്റ്റിക്കർ പതിപ്പിച്ച് മറച്ച ശേഷം മറ്റൊരു സഹപ്രവർത്തകന് ക്രിസ്മസ് സമ്മാനമായി അയക്കുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: December 5, 2020, 7:59 AM IST
പോൺ താരത്തിന്റെ നഗ്നചിത്രത്തിൽ സഹപ്രവർത്തകയുടെ മുഖം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു: പൊലീസുകാരനെതിരെ നടപടിയില്ല
റോബ് ആദംസ് എന്ന 37കാരനാണ് തന്‍റെ സഹപ്രവർത്തകയുടെ മുഖം ഒരു പോൺസ്റ്റാറിന്‍റെ നഗ്നചിത്രത്തിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ചിത്രത്തിലെ സ്വകാര്യഭാഗങ്ങളിൽ സ്റ്റിക്കർ പതിപ്പിച്ച് മറച്ച ശേഷം മറ്റൊരു സഹപ്രവർത്തകന് ക്രിസ്മസ് സമ്മാനമായി അയക്കുകയായിരുന്നു.
  • Share this:
ലണ്ടൻ: സഹപ്രവർത്തകയെ ലൈംഗികമായി അധിക്ഷേപിച്ച പൊലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ തുടരാൻ അനുവദിച്ച് അധികൃതർ. സഹപ്രവർത്തകയായ ഉദ്യോഗസ്ഥയുടെ ചിത്രങ്ങൾ ഒരു പോൺസ്റ്റാറിന്‍റെ നഗ്ന ചിത്രത്തിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നായിരുന്നു ഉദ്യോഗസ്ഥനെതിരായ പരാതി. പിരിച്ചുവിടൽ ആവശ്യമുള്ള കേസല്ല ഇതെന്ന് വ്യക്തമാക്കി അന്ത്യശാസനം നൽകുകയാണ് അധികൃതർ ചെയ്തത്.

Also Read-കർഷകപ്രക്ഷോഭത്തിന് പിന്തുണ; ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും നിലപാട് മാറ്റാതെ ജസ്റ്റിന്‍ ട്രൂഡോ

ഇംഗ്ലണ്ടിലെ ഈസ്റ്റ് സസെക്സിലെ ഹസ്റ്റിംഗിസ്ലാണ് സംഭവം. സെർജന്‍റായ റോബ് ആദംസ് എന്ന 37കാരനാണ് തന്‍റെ സഹപ്രവർത്തകയുടെ മുഖം ഒരു പോൺസ്റ്റാറിന്‍റെ നഗ്നചിത്രത്തിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ചിത്രത്തിലെ സ്വകാര്യഭാഗങ്ങളിൽ സ്റ്റിക്കർ പതിപ്പിച്ച് മറച്ച ശേഷം മറ്റൊരു സഹപ്രവർത്തകന് ക്രിസ്മസ് സമ്മാനമായി അയക്കുകയായിരുന്നു. ഇതിന് പുറമെ സഹപ്രവർത്തകർ ഉൾപ്പെട്ട വാട്സ്ആപ്പ് ഗ്രൂപ്പുകളിൾ അശ്ലീല ചിത്രങ്ങള്‍ അയക്കുന്നതിനും വനിതാ സഹപ്രവർത്തകർക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതിനും ഇയാള്‍ക്കെതിരെ പരാതികൾ ഉയർന്നിരുന്നു.

Also Read-Covid 19 | 'വാക്സിൻ വന്നാലും കോവിഡ് പൂർണമായും മാറില്ല'; മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

സസെക്സ് പൊലീസ് ഇക്വാലിറ്റി നിയമം ലംഘിച്ചുവെന്നാരോപിച്ചാണ് അച്ചടക്ക സമിതി ആദംസിനെതിരെ വിചാരണ ആരംഭിച്ചത്. ആദംസിന്‍റെ പ്രവര്‍ത്തി തമാശയ്ക്കായി മാത്രം ആയിരുന്നുവെന്നും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നുമായിരുന്നു അച്ചടക്ക സമിതിയുടെ നിരീക്ഷണം. ഇയാളുടെ ഈ പെരുമാറ്റം ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി തെളിവുകളൊന്നുമില്ലെന്നും ഇവർ വ്യക്തമാക്കി.

Also Read-കള്ളപ്പണനിരോധനം; വിജയ് മല്യയുടെ 14കോടിയുടെ സ്വത്തുവകകൾ ഫ്രാന്‍സിൽ കണ്ടുകെട്ടി

ഉദ്യോഗസ്ഥന്‍റെ പെരുമാറ്റം ലൈംഗികവും ലിംഗവിവേചനം പ്രകടമാക്കുന്നതും ആയിരുന്നുവെങ്കിലും ഗുരുതരമായ ഒരു പ്രശ്നമായി കണക്കാക്കാനാകില്ല. അതുകൊണ്ട് തന്നെ അന്ത്യശാസനം നൽകി ജോലിയിൽ തുടരാൻ അനുവദിക്കുകയാണെന്നാണ് പാനൽ അറിയിച്ചത്.



ഇതേ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥനെ സഹപ്രവർത്തകയ്ക്കെതിരായ മോശം പെരുമാറ്റത്തിന് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. സഹപ്രവർത്തകയെക്കുറിച്ച് ലൈംഗിച്ചുവയോടെ സംസാരിക്കുകയും അവരുടെ ശരീരഭാഗങ്ങളിൽ അനാവശ്യമായി സ്പർശിക്കുകയും ചെയ്തതിനായിരുന്നു നടപടി.
Published by: Asha Sulfiker
First published: December 5, 2020, 7:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories