• HOME
  • »
  • NEWS
  • »
  • world
  • »
  • COVID 19 | കൊറോണ വൈറസിന്റെ ഭീഷണിയിൽ കൊറോണ ബിയറിന്റെ ഉൽപാദനം നിർത്തി

COVID 19 | കൊറോണ വൈറസിന്റെ ഭീഷണിയിൽ കൊറോണ ബിയറിന്റെ ഉൽപാദനം നിർത്തി

കൃഷി പോലെയുള്ള അത്യാവശ്യ മേഖലകൾക്ക് മാത്രമേ പ്രവർത്തനം തുടരാൻ അനുമതിയുള്ളൂവെന്ന് മെക്സിക്കോ സർക്കാർ അറിയിച്ചു.

Corona beer

Corona beer

  • News18
  • Last Updated :
  • Share this:
    കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ ബിയറിന്റെ ഉൽപാദനം മെക്സിക്കൻ മദ്യനിർമാണ കമ്പനി നിർത്തിവെച്ചു. വ്യാഴാഴ്ചയാണ് കൊറോണ ബിയർ നിർമാതാക്കൾ ഇക്കാര്യം അറിയിച്ചത്. കോവിഡ് 19 മഹാമാരിയുടെ സാഹചര്യത്തിൽ രാജ്യത്ത് ഉടലെടുത്തിരിക്കുന്ന പ്രത്യേക അടിയന്തരസാഹചര്യം കണക്കിലെടുത്താണ് ഇത്.

    കൊറോണ വൈറസ് വ്യാപനം തടയുന്നതിനു വേണ്ടി ഏപ്രിൽ 30 വരെ അത്യാവശ്യമല്ലാത്ത എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവെയ്ക്കാൻ മെക്സിക്കൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് പസിഫികോ, മൊഡെലോ ബ്രാൻഡുകൾ കൂടി ഉൾക്കൊള്ളുന്ന ഗ്രുപ്പോ മൊഡെലോ നിർമാണം നിർത്തിവെയ്ക്കാൻ തീരുമാനിച്ചത്.

    You may also like:ഞായറാഴ്ച രാത്രി പ്രകാശം പരത്തി കൊറോണ എന്ന അന്ധകാരത്തെ പരാജയപ്പെടുത്തണം: ആഹ്വാനവുമായി മോദി‍ [NEWS]സ്ത്രീകൾക്കും പുരുഷന്മാർക്കും വീടിനു പുറത്തിറങ്ങാൻ ഒന്നിടവിട്ട ദിവസം [NEWS]ലോകത്ത് മരണനിരക്ക് 50,000 കടന്നു; രോഗബാധിതരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്‍ [NEWS]

    "പ്ലാന്റുകളിലെ നിർമാണം ഏറ്റവും കുറഞ്ഞ നിലയിലേക്ക് കുറയ്ക്കുന്നതിനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ" - കമ്പനി പ്രസ്താവനയിൽ പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ഉൽപാദനം പൂർണമായും നിർത്തുമെന്നും കമ്പനി വ്യക്തമാക്കി.

    കൃഷി പോലെയുള്ള അത്യാവശ്യ മേഖലകൾക്ക് മാത്രമേ പ്രവർത്തനം തുടരാൻ അനുമതിയുള്ളൂവെന്ന് മെക്സിക്കോ സർക്കാർ അറിയിച്ചു.

    അതേസമയം, സർക്കാർ സമ്മതിച്ചാൽ ബിയർ വിതരണം ചെയ്യുന്നതിന് 75 ശതമാനം സ്റ്റാഫുകളെ ഉൾപ്പെടുത്തി പ്രവർത്തിക്കാൻ സജ്ജമാണെന്നും ഗ്രൂപോ മോഡെലോ അറിയിച്ചു.

    മെക്സിക്കോയിലെ മറ്റ് പ്രധാനപ്പെട്ട ബിയർ ഉല്പാദകരായ ഹൈനെകെൻ (ടെകേറ്റ്, ഡോസ് ഇക്വിസ് ബ്രാൻഡുകൾ ഉൽപാദിപ്പിക്കുന്ന) അവരുടെ പ്രവർത്തനങ്ങൾ വെള്ളിയാഴ്ച നിർത്തിയതായി റിഫോമ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇക്കാര്യം കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

    അതേസമയം, ബിയറിന്റെ ഉൽപാദനവും വിതരണവും നിർത്തുമെന്ന് മെക്സിക്കോയുടെ വടക്കൻ സംസ്ഥാനമായ ന്യൂവോ ലിയോണിലെ ഹൈനെക്ക് അറിയിച്ചത് ആളുകളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും വ്യാപകമായി ആളുകൾ ബിയർ വാങ്ങുകയും ചെയ്തു.





    കൊറോണ വൈറസ് പൊട്ടി പുറപ്പെട്ടതിനു ശേഷം കൊറോണ ബിയർ പല തമാശകൾക്കും ട്രോളുകൾക്കും വിധേയമായിട്ടുണ്ട്. ഒരു ഓൺലൈൻ റൂമറിനെ തുടർന്ന് യുഎസിൽ 40 ശതമാനമാണ് വിൽപന കുറഞ്ഞത്. മെക്സിക്കോയിൽ ഇതുവരെ 1500 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച് കഴിഞ്ഞു. 50 പേർ മരിച്ചു.

    Published by:Joys Joy
    First published: