ബീജിംഗ്: കൊറോണ വൈറസ് ബാധിച്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകി. അതേസമയം, കുഞ്ഞിന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 3.05 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു.
വടക്കു കിഴക്കൻ ചൈനയിലെ ഹെയ് ലോങ് ജാങ് പ്രവിശ്യയിലെ ഹർബിൻ ആശുപത്രിയിൽ വെച്ചാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയത്.
Corona Virus LIVE: കൊറോണ ബാധിച്ച് മരിച്ചവർ 427; പുതിയ മരണം റിപ്പോർട്ട് ചെയ്തത് ഹോങ്കോംഗിൽ നിന്ന്
കൊറോണ വൈറസ് ബാധിതയായതിനാലാണ് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. ശസ്ത്രക്രിയയിലൂടെ കഴിഞ്ഞ വ്യാഴാഴ്ച കുഞ്ഞ് പിറന്നെങ്കിലും വാർത്ത പുറത്തുവിട്ടത് ഇപ്പോഴാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.