നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Corona Virus Live: ഡൽഹിയിൽ 5 പേർ കൂടി ആശുപത്രിയിൽ; ചൈനീസ് പാസ്പോർട്ടുള്ളവർക്ക് നൽകിയ വിസ റദ്ദാക്കി ഇന്ത്യ

  ഒരു സ്ത്രീ അടക്കം അഞ്ച് പേരെയാണ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുന്നത്

 • News18
 • | February 06, 2020, 11:02 IST
  facebookTwitterLinkedin
  LAST UPDATED 2 YEARS AGO

  AUTO-REFRESH

  HIGHLIGHTS

  കൊറോണ വൈറസ് ബാധ സംശയിച്ച് അഞ്ച് പേരെ കൂടി ഡൽ‌ഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈനയിൽ നിന്ന് മടങ്ങിയെത്തിയ ഒരു സ്ത്രീ അടക്കം അഞ്ച് പേരെ ഐസോലേഷൻ വാർഡിലേക്ക് മാറ്റി. ഇതോടെ ഇവിടെ ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 12 ആയി.

  അതേസമയം കൊറോണ വൈറസ് മൂലം ചൈനയിൽ മരണം 560 ആയി... ഇന്നലെ മാത്രം 73 പേരാണ് വൈറസ് ബാധ മൂലം മരിച്ചത്. 3694 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 28018 ആയി. വൈറസ് ബാധിച്ചവരുടെ എണ്ണം ഉയരുന്നതുമൂലം ആശുപത്രികളിൽ ആവശ്യത്തിന് കിടക്കകളും മറ്റ് അവശ്യസാധനങ്ങളില്ലെന്നും റിപ്പോർട്ടുകളുണ്ട്.