നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    CoronaVirus: മരണസംഖ്യ 811 ആയി ഉയർന്നു; കേരളത്തിൽ നിരീക്ഷണത്തിലുള്ളത് 3144 പേർ

    2003 ല്‍ പടർന്നു പിടിച്ച സാർസ് പകർച്ചാ വ്യാധിയെക്കാൾ ഉയർന്ന മരണനിരക്കാണ് കൊറോണ വൈറസ് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

  • News18
  • | February 09, 2020, 10:20 IST
    facebookTwitterLinkedin
    LAST UPDATED 2 YEARS AGO

    AUTO-REFRESH

    7:36 (IST)

    20:23 (IST)

    കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി.

    20:19 (IST)

    രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്. ഇന്ത്യ നന്നായി പ്രവർത്തിക്കുന്നുെവെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചു- പ്രധാനമന്ത്രി

    20:17 (IST)

    ലോകത്ത് ഇന്ത്യയുടെ സ്വീധാനം വർധിക്കുന്നു. തോൽക്കാനോ പേടിച്ച് പിന്മാറാനോ ഇന്ത്യ തയാറല്ല. ഈ പോരാട്ടത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും - പ്രധാനമന്ത്രി

    20:16 (IST)

    ഇതുപോലൊരു സ്ഥിതി ഇതിന് മുൻപുണ്ടായിട്ടില്ല. കോവിഡിനെതിരായ പോരാട്ടം തുടരണം. മനുഷ്യ കേന്ദ്രീകൃതമായ വികസനമാണ് ഇനി ആവശ്യം. - പ്രധാനമന്ത്രി 

    കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ എണ്ണം 811 ആയി.. ചൈനയിൽ കഴിഞ്ഞ ദിവസം മാത്രം മരിച്ചത് 81 പേരാണ്. ചൈനയ്ക്ക് പുറമെ ഹോങ്കോങിലും ഫിലിപ്പൈന്‍സിലുമായി രണ്ട് പേർ മരിച്ചിട്ടുണ്ട്. 28രാജ്യങ്ങളിലായി 34800പേർക്ക് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്

    2003 ല്‍ പടർന്നു പിടിച്ച സാർസ് പകർച്ചാ വ്യാധിയെക്കാൾ ഉയർന്ന മരണനിരക്കാണ് കൊറോണ വൈറസ് മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സാർസ് ബാധിച്ച് ലോകവ്യാപകമായി 774 പേരാണ് മരിച്ചതെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

    അതേസമയം വൈറസ് ബാധ സംശയിക്കുന്ന 3114 പേർ കേരളത്തിൽ നിരീക്ഷണത്തിലാണ്.
    )}