Coronavirus Outbreak LIVE : മെക്കയിലെ വിശുദ്ധ സ്ഥാനത്തു നിന്ന് തീർഥാടകരെ ഒഴിപ്പിച്ചു; അണുവിമുക്തമാക്കുന്നതിന് വേണ്ടിയെന്ന് സൗദി

താത്കാലിക മുൻകരുതൽ നടപടിയാണിത്. അതേസമയം പള്ളിയുടെ മുകളിലെ നിലകൾ പ്രാർഥനയ്ക്കായി തുറന്നു കൊടുക്കും.

  • News18
  • | March 05, 2020, 23:21 IST
    facebookTwitterLinkedin
    LAST UPDATED 3 YEARS AGO

    AUTO-REFRESH

    7:36 (IST)

    20:23 (IST)

    കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുക. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനുള്ള പദ്ധതിയുടെ അടിസ്ഥാനമാകും ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച ഉൽപന്നങ്ങൾ നിർമിക്കും. വിതരണ ശൃംഖലകൾ ആധുനീകരിക്കും. രാജ്യത്തിന് കഴിവും ശേഷിയുമുണ്ട്. ലോകം ഇപ്പോൾ ധനകേന്ദ്രീകൃത സ്ഥിതിയിൽനിന്ന് മനുഷ്യ കേന്ദ്രീകൃതമായി മാറി.

    20:19 (IST)

    രാജ്യത്തെ സ്വയം പര്യാപ്തമാക്കുകയാണ് ഈ സമയത്ത് ചെയ്യേണ്ടത്. ഇന്ത്യ നന്നായി പ്രവർത്തിക്കുന്നുെവെന്ന് ലോകത്തിന് മുന്നിൽ തെളിയിച്ചു- പ്രധാനമന്ത്രി

    20:17 (IST)

    ലോകത്ത് ഇന്ത്യയുടെ സ്വീധാനം വർധിക്കുന്നു. തോൽക്കാനോ പേടിച്ച് പിന്മാറാനോ ഇന്ത്യ തയാറല്ല. ഈ പോരാട്ടത്തിൽ നമ്മൾ ജയിക്കുക തന്നെ ചെയ്യും - പ്രധാനമന്ത്രി

    20:16 (IST)

    ഇതുപോലൊരു സ്ഥിതി ഇതിന് മുൻപുണ്ടായിട്ടില്ല. കോവിഡിനെതിരായ പോരാട്ടം തുടരണം. മനുഷ്യ കേന്ദ്രീകൃതമായ വികസനമാണ് ഇനി ആവശ്യം. - പ്രധാനമന്ത്രി 

    കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അണുവിമുക്തമാക്കുന്നതിനു വേണ്ടി മെക്കയിലെ വിശുദ്ധ സ്ഥലത്തു നിന്നും തീർഥാടകരെ ഒഴിപ്പിച്ചു. ഗ്രാൻഡ് മോസ്കിനുള്ളിലെ വിശുദ്ധ സ്ഥാനത്തു നിന്നാണ് തീർഥാടകരെ ഒഴിപ്പിച്ചത്. ഉംറ തീർഥാടനം നിർത്തിവെച്ചതിന് പിന്നാലെയാണ് പുതിയ നടപടി. താത്കാലിക മുൻകരുതൽ നടപടിയാണിത്. അതേസമയം പള്ളിയുടെ മുകളിലെ നിലകൾ പ്രാർഥനയ്ക്കായി തുറന്നു കൊടുക്കും. ബുധനാഴ്ച രാജ്യം സ്വന്തം പൗരന്മാർക്കും താമസക്കാർക്കുമുള്ള ഉംറ തീർത്ഥാടനം നിർത്തിവച്ചു. കഴിഞ്ഞയാഴ്ച അധികാരികൾ ഉംറയ്ക്കുള്ള വിസ താൽക്കാലികമായി നിർത്തിവച്ചതായും ഗൾഫ് സഹകരണ കൗൺസിലിലെ ആറ് രാജ്യങ്ങളിലെ പൗരന്മാരെ മക്കയിലേക്കും മദീനയിലേക്കും പ്രവേശിക്കുന്നത് വിലക്കുകയും ചെയ്തു.

    കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മാർച്ച് 31 വരെ ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ അടച്ചിടുമെന്ന് വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ. കോവിഡ്-19 പടരുന്നതിനാൽ മുൻ കരുതൽ എന്ന നിലയ്ക്കാണ് സ്കൂളുകൾ അടച്ചിടുന്നതെന്ന് മനീഷ് സിസോദിയ പറഞ്ഞു.