നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • COVID 19| റംസാൻ മാസത്തിലും നിയന്ത്രണങ്ങൾ ശക്തമാക്കി ഈജിപ്ത്;കൂട്ടപ്രാർത്ഥനകളും ഇഫ്താർ വിരുന്നുകളും വേണ്ട

  COVID 19| റംസാൻ മാസത്തിലും നിയന്ത്രണങ്ങൾ ശക്തമാക്കി ഈജിപ്ത്;കൂട്ടപ്രാർത്ഥനകളും ഇഫ്താർ വിരുന്നുകളും വേണ്ട

  റംസാൻ മാസത്തിൽ പള്ളികളിൽ നടക്കുന്ന ഇഫ്താർ വിരുന്നുകളും തറാവീഹ് പ്രാർത്ഥനയും ഒഴിവാക്കാനാണ് തീരുമാനം. ആളുകൾ സ്വകാര്യമായി നടത്തുന്ന ചടങ്ങുകൾക്കും നിയന്ത്രണം ഉണ്ടാകും.

  news18

  news18

  • Share this:
   ദുബായ്: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഈജിപ്ത്. റംസാൻ പ്രമാണിച്ചുള്ള ചടങ്ങുകളും ഇഫ്താർ വിരുന്നുകളും ഒഴിവാക്കുമെന്ന് ഈജിപ്ത് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളാണ് രാജ്യം സ്വീകരിക്കുന്നത്.

   ആൾകൂട്ടങ്ങൾ ഒഴിവാക്കി റംസാൻ മാസം ആചരിക്കണമെന്നാണ് നിർദേശം. നിലവിൽ 1,322 കോവിഡ് കേസുകളാണ് ഈജിപ്തിൽ റിപ്പോർട്ട് ചെയ്തത്. 85 പേർ മരണപ്പെട്ടു.
   BEST PERFORMING STORIES: 64 മരണം; ആയിരത്തിൽ അധികം രോഗികൾ; കോവിഡിൽ വിറങ്ങലിച്ച് മഹാരാഷ്ട്ര [NEWS] നീതിന്യായ യോഗങ്ങൾ ചേരുന്നത് മെയ് 31 വരെ നിർത്തിവെച്ച് അന്താരാഷ്ട്ര കോടതി [NEWS]യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359 [PHOTO]

   റംസാൻ മാസത്തിൽ പള്ളികളിൽ നടക്കുന്ന ഇഫ്താർ വിരുന്നുകളും തറാവീഹ് പ്രാർത്ഥനയും ഒഴിവാക്കാനാണ് തീരുമാനം. ആളുകൾ സ്വകാര്യമായി നടത്തുന്ന ചടങ്ങുകൾക്കും നിയന്ത്രണം ഉണ്ടാകും.

   ഏപ്രിൽ 23 നാണ് റംസാൻ ആരംഭിക്കുന്നത്. കോവിഡിനെ തുടർന്ന് പുണ്യമാസമായ റംസാനിലും കടുത്ത നിയന്ത്രണങ്ങളാണ് മുസ്ലീം രാജ്യങ്ങളിലടക്കം ഏർപ്പെടുത്തുന്നത്. നേരത്തേ ഈജിപ്ത്, യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ പള്ളികളിലെ കൂട്ട പ്രാർത്ഥനകൾ ഒഴിവാക്കിയിരുന്നു. സൗദി അറേബ്യ ഹജ്ജ്, ഉംറ തീർത്ഥാടനങ്ങളും നിർത്തിവെച്ചിരുന്നു.
   First published:
   )}