കോവിഡ് 19 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലുമെത്തി. നേപ്പാൾ ക്യാമ്പിലെ നിരവധി പർവതാരോഹകർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഏപ്രിൽ ആദ്യമാണ് നേപ്പാൾ ക്യാമ്പിൽ ആദ്യമായി കോവിഡ് സ്ഥിരീകരിക്കുന്നത്.
വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് അനുസരിച്ച് നേപ്പാൾ ബേസ് ക്യാമ്പിലെ നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി പറയുന്നു. നേപ്പാൾ പർവതാരോഹണ അസോസിയേഷൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പർവതാരോഹകർക്കും ഒരു ലോക്കൽ ഗൈഡിനുമാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.
ശ്വാസകോശത്തിലെ നീർവീക്കത്തെ തുടർന്ന് 30 പേരെ ഇതിനകം ഹെലികോപ്റ്ററുകളിൽ കാഠ്മണ്ഡുവിലേക്ക് മാറ്റിയതായും ഇതിൽ പലർക്കും കോവിഡ് സ്ഥിരീകരിച്ചതായും പോളിഷ് പർവതാരോഹകനായ പവൽ മൈക്കൽസ്കി പറയുന്നു.
ഏപ്രിൽ 19 ന് ബേസ് ക്യാമ്പിൽ നിന്നും പോയ റോജിത അധികാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബേസ് ക്യാമ്പിൽ കോവിഡ് സ്ഥിരീകരിച്ച വിവരം നേപ്പാൾ സർക്കാർ നിഷേധിക്കുകയാണെന്നും അധികൃതർ സത്യം മറച്ചുവെക്കുന്നത് എന്തിനാണെന്നും റോജിത അധികാരി ട്വീര്റ് ചെയ്തിരുന്നു.
The Nepal Government is still denying there is a COVID outbreak at Everest base camp, despite emerging evidence. I tested positive soon after I returned from the camp. Why is the government hiding the truth ? Why are they putting hundreds of climbers at risk? For tourism money? pic.twitter.com/kGdAm8eGoG
ക്യാമ്പിൽ അസുഖ ബാധിതരായ നിരവധി പേരെ താൻ കണ്ടതായും റോജിത അധികാരി പറയുന്നു. ബേസ് ക്യാമ്പിനടത്തുള്ള ഗ്രാമത്തിലെ ഹോട്ടലിൽ ചില പർവതാരോഹകർ ഐസൊലേഷനിലാണെന്നും റോജിത അധികാരി വാഷിങ്ടൺ പോസ്റ്റിനോട് പറഞ്ഞു. ക്യാമ്പിൽ രോഗവ്യാപനമുണ്ടെന്ന് അധികൃതർ വളരെ ലാഘവത്തോടെയാണ് ഇത് കാണുന്നതെന്നും അധികാരി പറയുന്നു.
So after #Everest, covid cases are recorded in another 8,000-er Dhaulagiri too. Some climbers/Sherpas are being flown from base camp to Kathmandu today for hospitalization, as per an expedition organizer. #COVID19 is almost everywhere !!! pic.twitter.com/MAn8OCMB24
നേപ്പാളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് എവറസ്റ്റ് ക്യാമ്പിലും രോഗവ്യാപനം ഉണ്ടായിരിക്കുന്നത്. ദിവസേന 6,700 ഓളം കേസുകളാണ് നേപ്പാളിൽ റിപ്പോർട്ട് ചെയ്യുന്നത്.
കോവിഡ് മഹാമാരിയെ തുടർന്ന് 2020 ലെ പർവതാരോഹണം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഈ വർഷം 408 പർവതാരോഹണത്തിനാണ് അധികൃതർ അനുമതി നൽകിയത്. ഇത് റെക്കോർഡാണ്. പർവാതരോഹണം റദ്ദാക്കിയതിനെ തുടർന്ന് നേപ്പാളിലെ ടൂറിസം മേഖലയ്ക്ക് കനത്ത നാശനഷ്ടം ഉണ്ടായിരുന്നു. ഇത് മറികടക്കാനാണ് കൂടുതൽ പേർക്ക് ഈ വർഷം അനുമതി നൽകിയത്. 2019 ൽ എവറസ്റ്റ് സാഹസിക യാത്രയിലൂടെ മുപ്പത് കോടിയുടെ വരുമാനമാണ് ടൂറിസം മേഖലയ്ക്ക് ഉണ്ടായത്.
പർവതാരോഹണത്തിന് എത്തുന്നവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുമ്പ് കോവിഡ് -19 ആവശ്യമാണെന്നാണ് ടൂറിസം വകുപ്പ് പറഞ്ഞിരുന്നത്. എന്നാൽ മാർച്ച് അവസാനത്തോടെ, രാജ്യത്തിന്റെ 2 ബില്യൺ ഡോളർ ടൂറിസം വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനായി ഏഴ് ദിവസത്തെ ക്വാറന്റീൻ എന്ന നിബന്ധന സർക്കാർ നീക്കം ചെയ്തിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.