• HOME
 • »
 • NEWS
 • »
 • world
 • »
 • Mask | കോവിഡ് കുറഞ്ഞു; മാസ്‌ക് പിന്‍വലിക്കാനൊരുങ്ങി ന്യൂയോര്‍ക്ക് ഗവര്‍ണര്‍

Mask | കോവിഡ് കുറഞ്ഞു; മാസ്‌ക് പിന്‍വലിക്കാനൊരുങ്ങി ന്യൂയോര്‍ക്ക് ഗവര്‍ണര്‍

പൊതുയിടങ്ങളിലെ അടിച്ചിട്ട മുറികളില്‍ പ്രവേശിക്കാന്‍ മാസ്‌കോ വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമില്ല

News18 Malayalam

News18 Malayalam

 • Share this:
  അമേരിക്കയില്‍(USA) രൂക്ഷമായി കോവിഡ്(Covid) വ്യാപനം നടന്ന പ്രദേശങ്ങളില്‍ ഒന്നാണ് ന്യൂയോര്‍ക്ക്. കൊറോണ വൈറസ് കേസുകളില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തില്‍ സാധാരണ ജീവിതം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ജനങ്ങള്‍. കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുകാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോചുള്‍.

  'പൊതുയിടങ്ങളിലെ അടിച്ചിട്ട മുറികളില്‍ പ്രവേശിക്കാന്‍ മാസ്‌കോ വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമില്ല.ജനുവരി ആദ്യം മുതല്‍ ന്യൂയോര്‍ക്കിലെ കൊറോണ വൈറസ് കേസുകള്‍ 93 ശതമാനം കുറഞ്ഞുവെന്ന് ഹോചുല്‍ പറഞ്ഞു.

  സംസ്ഥാനം വളരെ നല്ല ദിശയിലാണ് പോകുന്നത് അദ്ദേഹം പറഞ്ഞു. അതേ സമയം സ്‌കൂളുകളില്‍ മാസ് ധരിക്കണമെന്ന നിബന്ധന തുടരും.

  മാസ്‌ക് അടക്കം കോവിഡ് നിബന്ധനകള്‍ പലതും ലഘൂകരിക്കാന്‍ തീരുമാനിക്കുന്ന സ്റ്റേറ്റ് അധികൃതരുടെ എണ്ണം അമേരിക്കയില്‍ വര്‍ധിക്കുകയാണ്. നമ്മൾ കോവിഡിന്റെ മറ്റൊരു ഘട്ടത്തെയാണ് നേരിടുന്നതെന്നും കാത്തി ഹോചുള്‍ പറഞ്ഞു.

  ഫെബ്രുവരി 15 മുതല്‍ വാക്സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കാലിഫോര്‍ണിയയിലെ മാസ്‌ക് ധരിക്കുന്നതില്‍ ഇളവുണ്ട്.കുത്തിവയ്പ് എടുക്കാത്ത ആളുകള്‍ക്ക് വീടിനുള്ളില്‍ മാസ്‌ക് ധരിക്കേണ്ടിവരുമെന്ന് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം പറഞ്ഞു.

  മസാച്യുസെറ്റ്‌സില്‍ ഫെബ്രുവരി 28ന് ശേഷം വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍കര്‍ക്കോ മറ്റു ജീവനക്കാര്‍ക്കോ സ്‌കൂളുകളില്‍ മാസ്‌ക് നിര്‍ബന്ധമല്ലെന്ന് ഗവര്‍ണര്‍ ചാര്‍ളി ബേക്കര്‍ പറഞ്ഞിരുന്നു.

  'പല ഡെമോക്രാറ്റിക് ഗവര്‍ണര്‍മാരും കര്‍ശനമായ ഉത്തരവുകള്‍ നടപ്പിലാക്കുമ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളായ ടെക്‌സാസും ഫ്‌ലോറിഡയും മാസ്‌ക് ധരിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്ക് അനുസരിച്ച് രാജ്യത്ത് ഇത് വരെ കോവിഡ് -19 ബാധിച്ച് 900,000-ത്തിലധികം ആളുകള്‍ മരിച്ചിട്ടുണ്ട്. സിഡിസിയുടെ കണക്കനുസരിച്ച്, രാജ്യത്ത് നിലവില്‍ പ്രതിദിനം 73,000 പുതിയ കേസുകള്‍ രേഖപ്പെടുത്തിയത് ജനുവരി ആദ്യം പ്രതിദിനം 800,000 കേസുകള്‍ വരെ ആയിരുന്നു.

  Waste Management | മാലിന്യം നിക്ഷേപിക്കുന്നതിന് നികുതി; മാലിന്യ നിർമാർജനത്തിന് ഫലപ്രദമായ നയവുമായി ലോകനഗരങ്ങൾ

  മാലിന്യ നിക്ഷേപവും മാലിന്യ നിർമ്മാർജ്ജനവുമെല്ലാം (Waste Management) വളരെയേറെ വെല്ലുവിളികൾ സൃഷ്ട്ടിക്കുന്ന കാര്യങ്ങളാണ്. നഗരത്തിൽ താമസിക്കുന്നവർക്ക് ഇത് സംബന്ധിച്ച് കൂടുതൽ വെല്ലുവിളികൾ നേരിടേണ്ടി വരുന്നു. മാലിന്യം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല പോംവഴി ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കുക എന്നുള്ളതാണ്. ഇതെങ്ങനെ സാധിക്കും? ചില നഗരങ്ങളിൽ മാലിന്യത്തിന്റെ അളവ് കുറയ്ക്കാനായി മാലിന്യം നിക്ഷേപിക്കുന്നതിന് പണം ഈടാക്കാറുണ്ട്. "പേയ്‌-ആസ്-യു-ത്രോ" (Pay-as-you-throw) എന്ന പേരിൽ മാലിന്യ നിക്ഷേപം കുറയ്ക്കാൻ ക്യാമ്പയിനുകൾ വരെ സംഘടിപ്പിക്കപ്പെട്ടു. നഗരവാസികൾ ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ ഇത്തരത്തിൽ നികുതി ഏർപ്പെടുത്തുന്നത് ഗുണം ചെയ്തിട്ടുണ്ട് എന്നാണ് പലയിടങ്ങളിൽ നിന്നുമുള്ള അനുഭവങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. പണം നൽകേണ്ടി വരുന്നതിനാൽ സ്വയം മാലിന്യം ഉത്പാദിപ്പിക്കുന്നത് നിയന്ത്രിക്കാൻ നഗരവാസികൾ ബാധ്യസ്ഥരായതാണ് ഇതിന് കാരണം.

  ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിനായി നിരവധി അമേരിക്കൻ സംസ്ഥാനങ്ങളിലും കൊറിയയിലെ സിയോളിലും ഈ നയം നടപ്പിലാക്കിയിട്ടുണ്ട്. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് വ്യക്തികളെ കൂടുതൽ കരുതലുള്ളവരാക്കാൻ ഇതിലൂടെ സാധിക്കുന്നു. ചില നഗരങ്ങൾ ഓരോ വ്യക്തികളും ഉത്പാദിപ്പിക്കുന്ന മൊത്തം മാലിന്യത്തിന്റെ അടിസ്ഥാനത്തിലും അല്ലാതെ തരം തിരിച്ച രീതിയിലും നികുതി ഈടാക്കുന്നുണ്ട്. ഓരോ തരം മാലിന്യങ്ങൾക്കും പ്രത്യേകം പണം നൽകുക എന്ന നയം ശരിയല്ലെന്ന് തോന്നിയേക്കാം. എന്നാൽ ലോകമെമ്പാടുമുള്ള പല നഗരങ്ങളിലും മാലിന്യം കുറയ്ക്കാൻ ഈ നയം സഹായകമാകുന്നു എന്നതാണ് യാഥാർഥ്യം. അമേരിക്കൻ ഐക്യനാടുകളിൽ സിയാറ്റിൽ, ബെർക്ക്‌ലി, ഓസ്റ്റിൻ, പോർട്ട്‌ലാൻഡ് തുടങ്ങിയ നഗരങ്ങളിൽ ഈ രീതി വ്യാപകമായി പിന്തുടരുന്നുണ്ട്.

  Free Vacation | കോവിഡ് കാലത്തെ പ്രവർത്തനമികവ്; ബ്രിട്ടീഷ് കമ്പനിയിൽ എല്ലാ ജീവനക്കാര്‍ക്കും സൗജന്യ അവധിക്കാലയാത്ര

  പല രാജ്യങ്ങളിലും വ്യക്തിഗത മാലിന്യ ഉൽപ്പാദനത്തിനനുസരിച്ച് അധിക നികുതി അടയ്‌ക്കേണ്ടതായും വരും. തങ്ങൾ ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങൾക്ക് അധിക തുക അടയ്‌ക്കേണ്ടി വരുമെന്ന കാരണത്താൽ തന്നെ മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിൽ ആളുകൾ ശ്രദ്ധ കാട്ടും. കൂടാതെ ഉത്പാദിക്കപ്പെടുന്ന മാലിന്യം കുറയ്ക്കുന്നതിനും മാലിന്യ നിർമാർജനത്തിന്റെ ചെലവ് നിയന്ത്രിക്കുന്നതിനുമായി റീസൈക്ലിങ്ങിലും കമ്പോസ്റ്റിംഗ് പ്രോഗ്രാമുകളിലും പങ്കെടുക്കാൻ ഈ ക്യാമ്പയിൻ പ്രോത്സാഹനം നൽകുന്നു. പ്രാദേശിക ഗവൺമെന്റുകൾ നടപ്പാക്കുന്ന ഏറ്റവും ഫലപ്രദമായ നടപടികളിലൊന്നാണ് ഇത്.
  Published by:Jayashankar Av
  First published: